Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അതിവേഗ റെയില്‍ ഇടനാഴി: പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2012, 10:20 pm IST
in Ernakulam

അങ്കമാലി: കുറഞ്ഞ സമയം കൊണ്ട്‌ കാസര്‍ഗോഡ്‌ നിന്നും തിരുവനന്തപുരത്ത്‌ എത്തുന്ന വിധത്തില്‍ നിര്‍മ്മിക്കുന്ന റെയില്‍വേ ഇടനാഴിക്ക്‌ വേണ്ടിയുള്ള സര്‍വ്വേ നടപടികള്‍ക്ക്‌ എതിരെ നെടുമ്പാശ്ശേരി അങ്കമാലി മേഖലയില്‍ പ്രതിഷേധം ശക്തമാകുന്നു. ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലാണ്‌ പ്രതിഷേധം ശക്തമാകുന്നത്‌. പ്രക്ഷോഭപരിപാടികളുടെ ഭാഗമായി ഈ പഞ്ചായത്തുകളില്‍ കക്ഷിരാഷ്‌ട്രീയഭേദമെന്യേ സംഘടിച്ച്‌ ബഹുജന കണ്‍വെന്‍ഷനുകള്‍ നടത്തി ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപീകരിച്ച്‌ കഴിഞ്ഞു.

അതിവേഗ റെയില്‍ ഇടനാഴിക്ക്‌ വേണ്ടി 15 മീറ്റര്‍ വീതയില്‍ സ്ഥലം ഏറ്റെടുക്കുമെന്നാണ്‌ അധികൃതര്‍ പറയുന്നെങ്കിലും പല സ്ഥലങ്ങളിലും 110 മീറ്റര്‍ വീതി വരെ സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്‌. ഇത്‌ മൂലം സര്‍വ്വേ സംബന്ധിച്ച്‌ ജനങ്ങള്‍ക്ക്‌ ഉണ്ടായിട്ടുള്ള ആശങ്ക അകറ്റണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ്‌ ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ സംഘടിച്ചിട്ടുള്ളത്‌. സര്‍വ്വേ നടപടികളുടെ ഭാഗമായി വീടുകളിലും പുരയിടങ്ങളിലും അനുവാദമില്ലാതെ കയറി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ധിക്കാരപരമായിട്ടാണ്‌ പെരുമാറുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. ഇതും ജനങ്ങളില്‍ പ്രതിഷേധം ശക്തമാക്കുവാന്‍ കാരണമായിട്ടുണ്ട്‌. അതിവേഗ റെയില്‍ ഇടനാഴിക്ക്‌ വേണ്ടി സ്ഥലവും വീടും നഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി അതാതു പഞ്ചായത്തുകളില്‍തന്നെ സ്ഥലവും വീടും നല്‍കണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സ്ഥലവും വീടും നഷ്ടപ്പെടുന്ന ഒരു വീട്ടിലെ ഒരാള്‍ക്കെങ്കിലും റെയില്‍വേയില്‍ തൊഴില്‍ നല്‍കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌ ഈ പഞ്ചായത്തുകളിലെ ജനങ്ങള്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക്‌ ഒരുങ്ങുന്നത്‌.

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിനും തീരദേശസംരക്ഷണ സേന താവളത്തിനും കൂടുതല്‍ സ്ഥലം എടുത്തിട്ടുള്ളത്‌ കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകളില്‍നിന്നാണ്‌. ഈ പഞ്ചായത്തുകളെ കീറി മുറിക്കുന്ന വിധത്തില്‍ അതിവേഗ റെയില്‍ ഇടനാഴിക്കുവേണ്ടി കൂടി സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാല്‍ ഈ പഞ്ചായത്തുകളില്‍ ഒരു പഞ്ചായത്ത്‌ തന്നെ ഇല്ലാതാകുവാന്‍ സാധ്യതയുണ്ട്‌. തീരസംരക്ഷണ സേനയുടെയും വിമാനത്താവളത്തിന്റെയും വരവോടെ ശ്രീമൂലനഗരം പഞ്ചായത്തിലെ അടിസ്ഥാന വികസനം പോലും നടക്കാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌.

കാലടി പഞ്ചായത്തില്‍ ശബരി പാതയ്‌ക്ക്‌ സ്ഥലം ഏറ്റെടുത്തവര്‍ക്ക്‌ ഇതുവരെയും യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ലായെന്നു മാത്രമല്ല, ശബരിപാത പദ്ധതിയ്‌ക്കുവേണ്ടി സ്ഥലവും വീടും നല്‍കിയവര്‍ ഈ പ്രദേശത്ത്‌ വളരെ ദുരിതത്തിലാണ്‌ കഴിയുന്നത്‌. സ്ഥലവാസം കുറഞ്ഞ സ്ഥലങ്ങളിലൂടെയാണ്‌ പദ്ധതി നടപ്പിലാക്കുന്നതെന്ന്‌ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളില്‍ ജനനിബിഡമായ പ്രദേശങ്ങളിലൂടെയാണ്‌ സര്‍വ്വേ നടത്തിയിട്ടുള്ളത്‌. ഇത്‌ പ്രതിഷേധം ശക്തമാക്കുവാന്‍ കാരണമായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.