Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കരുതല്‍ ധനാനുപാതം കാല്‍ ശതമാനം കുറച്ചു; റിപ്പോ,റിവേഴ്സ്‌ റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2012, 09:11 pm IST
in Business

ന്യൂദല്‍ഹി: റിസര്‍വ്‌ ബാങ്ക്‌ പണ-വായ്‌പാ നയം പ്രഖ്യാപിച്ചു. അടിസ്ഥാന നിരക്കുകളായ റിപ്പോ നിരക്കിലും റിവേഴ്സ്‌ റിപ്പോ നിരക്കിലും മാറ്റം വരുത്തിയില്ല. അതേസമയം കരുതല്‍ ധാനാനുപാത നിരക്കി (സിആര്‍ആര്‍) ല്‍ കാല്‍ശതമാനം കുറവ്‌ വരുത്തി. 4.75 ശതമാനമായിരുന്ന സിആര്‍ആര്‍ ഇപ്പോള്‍ 4.5 ശതമാനമായി. ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‍ സുക്ഷിക്കേണ്ട നിക്ഷേപത്തിന്റെ ഒരു ഭാഗമാണ്‌ കരുതല്‍ ധനാനുപാതം. സിആര്‍ആര്‍ കുറച്ചതിലൂടെ ബാങ്കിങ്‌ മേഖലയിലേക്ക്‌ 17,000 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സപ്തംബര്‍ 22 മുതലാണ്‌ പുതുക്കിയ സിആര്‍ആര്‍ നിരക്ക്‌ നിലവില്‍ വരിക.

പലിശ നിരക്കുകളില്‍ കുറവ്‌ വരുത്തുമെന്നാണ്‌ പ്രതീക്ഷിച്ചതെങ്കിലും നിരക്കുകളില്‍ മാറ്റം വരുത്താത്തത്‌ വിപണിയുടെ പ്രതീക്ഷകള്‍ക്ക്‌ മങ്ങല്‍ ഏല്‍പ്പിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിനാണ്‌ ആര്‍ബിഐ ധനനയത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയത്‌.

റിസര്‍വ്‌ ബാങ്ക്‌ വാണിജ്യ ബാങ്കുകള്‍ക്ക്‌ നല്‍കുന്ന വായ്‌പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക്‌ 8 ശതമാനമായി നിലനിര്‍ത്തി. ജൂലൈ 31 ന്‌ നടന്ന ഒന്നാം പാദ ധന അവലോകന നയത്തില്‍ റിവേഴ്സ്‌ റിപ്പോ നിരക്കിലും മാറ്റം വരുത്താതെ 7 ശതമാനമായി നിലനിര്‍ത്തിയിരുന്നു. ഡീസല്‍ വില ലിറ്ററിന്‌ അഞ്ച്‌ രൂപ കൂട്ടിയ സാഹചര്യത്തില്‍ പണപ്പെരുപ്പം വരും നാളുകളിലും ഉയരാന്‍ സാധ്യതയുള്ളതിനാലാണ്‌ നിരക്കുകള്‍ കുറയ്‌ക്കാന്‍ ആര്‍ബിഐ തയ്യാറാവാതിരുന്നതെന്നാണ്‌ കരുതുന്നത്‌.

ആഗസ്റ്റില്‍ മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 7.55 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലൈയിലിത്‌ 6.87 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക്‌ 4-5 ശതമാനമാണെങ്കിലാണ്‌ ‘കംഫര്‍ട്ടബിള്‍ ലെവല്‍’ എന്ന്‌ റിസര്‍വ്‌ ബാങ്ക്‌ കണക്കാക്കുന്നത്‌. അതേസമയം എസ്‌എല്‍ആര്‍ നിരക്ക്‌ 24 ശതമാനത്തില്‍ നിന്ന്‌ 23 ശതമാനമായി കുറച്ചിരുന്നു.

2010 ന്‌ ശേഷം ഒരു തവണമാത്രമാണ്‌ ആര്‍ബിഐ വായ്‌പാ നിരക്കുകള്‍ കുറച്ചത്‌. ഏപ്രിലില്‍ റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകളില്‍ അര ശതമാനം കുറവ്‌ വരുത്തിയിരുന്നു.

കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ 13 തവണ നിരക്കുകള്‍ ഉയര്‍ത്തിയതിന്‌ ശേഷമായിരുന്നു തികച്ചും അപ്രതീക്ഷിതമായ ഈ നടപടി.

പണപ്പെരുപ്പം നിയന്ത്രണ വിധേയമായി തുടരുന്ന സാഹചര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ റിസര്‍വ്‌ ബാങ്ക്‌ പരാജയപ്പെട്ടതായാണ്‌ വിലയിരുത്തല്‍. ബിസിനസ്‌ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കുന്നതിനുമായി പലിശ നിരക്കുകള്‍ കുറയ്‌ക്കണമെന്ന്‌ റിസര്‍വ്‌ ബാങ്കിന്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

2012 ഏപ്രില്‍ ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ 5.5 ശതമാനമായിരുന്നുവെന്ന്‌ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 8 ശതമാനമായിരുന്നു. വ്യാവസായിക ഉത്പാദനം 0.1 ശതമാനമായാണ്‌ ഇടിഞ്ഞത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

India

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

പുതിയ വാര്‍ത്തകള്‍

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ക്ഷേത്രങ്ങള്‍ക്ക് സമീപമാണോ വീട്? എങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.