മുള്ളേരിയ: കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകനെ വെട്ടിക്കൊല്ലുകയും നിരവധി കാമ്പസുകളില്‍ താലിബാന് മോഡല്‍ നടപ്പിലാക്കുകയും ചെയ്യുന്ന എന്ഡിഎഫിണ്റ്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിനെ നിരോധിക്കണമെന്ന് ബി ജെ പി മണ്ഡലം വൈസ് പ്രസിഡണ്ട് ശിവകൃഷ്ണ ഭട്ട് ആവശ്യപ്പെട്ടു. സച്ചിന് ഗോപാലിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ആര് സുനില്‍, പ്രശാന്ത്, ചന്ദ്രന്, ശിവപ്രസാദ്, സുധാകര, സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: