Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ അവഗണിച്ചു; ഓണ സീസണില്‍ അരിയും ഗോതമ്പും കരിഞ്ചന്തയിലേക്ക്‌ ഒഴുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2012, 11:01 pm IST
in Ernakulam

കൊച്ചി: പൊതുവിതരണ സംവിധാനത്തിലൂടെ വിപണിയിലെത്തേണ്ടിയിരുന്ന ആയിരക്കണക്കിന്‌ ടണ്‍ അരിയും ഗോതമ്പും പഞ്ചസാരയും ഓണസീസണില്‍ കരിഞ്ചന്തയിലേക്ക്‌ ഒഴുക്കിയതായി സൂചന. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട്‌ പരിശോധനകള്‍ കര്‍ക്കശമാക്കാതിരുന്നതാണ്‌ റേഷന്‍ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ മാഫിയകള്‍ മറിച്ചുവില്‍ക്കാന്‍ ഇടവന്നതെന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌. ഓണം സീസണില്‍ പൊതുവിതരണ സംവിധാനങ്ങള്‍ വഴി ആവശ്യമായ അളവില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തില്ല എന്ന്‌ പരാതി ഉയര്‍ന്നിരുന്നു. റേഷന്‍കടകളിലും മാവേലി സ്റ്റോറുകളിലും നിശ്ചിത അളവില്‍ അരിയും പഞ്ചസാരയും മറ്റും വില്‍പ്പന നടന്നിരുന്നില്ല.

ഉത്സവ സീസണില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക്‌ പ്രത്യേകമായി അനുവദിക്കാറുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഈ ഓണക്കാലത്തും മതിയായ അളവില്‍ അനുവദിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയവും വിവരങ്ങളും പരസ്യപ്പെടുത്തിയിരുന്നു. കേരളത്തിലെയും മറ്റും ഫുഡ്‌ കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ ആവശ്യമായ അളവില്‍ ഉല്‍പ്പന്നങ്ങളുടെ ശേഖരം ലഭ്യമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓണക്കാലത്തും പിന്നീട്‌ വന്ന ക്രിസ്തുമസ്‌ സീസണിലും എടുത്ത അതേ അളവിലും കൂടുതല്‍ സംസ്ഥാന സിവില്‍ സപ്ലൈസ്‌ ഈ ഓണക്കാലത്തും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്‌ എന്നാണ്‌ ഔദ്യോഗിക വിശദീകരണം. പൊതുവിതരണം സംവിധാനം വഴി വില്‍പ്പനക്കെത്തേണ്ടിയിരുന്ന അരിയും ഭക്ഷ്യവസ്തുക്കളും കരിഞ്ചന്തയിലേക്കും അരിയും ഗോതമ്പും പൊടിക്കുന്ന സ്വകാര്യ മില്ലുകളിലേക്കും അനധികൃതമായി കടത്തിക്കൊണ്ടുപോവുന്നതായി പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗം രണ്ടുമാസങ്ങള്‍ക്ക്‌ മുന്‍പ്‌ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ ഇന്റലിജന്‍സ്‌ എഡിജിപി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ്‌ സെക്രട്ടറിക്ക്‌ കൈമാറുകയും ചെയ്തിരുന്നതാണ്‌.

സിവില്‍ സപ്ലൈസ്ഗോഡൗണുകളില്‍നിന്നും റേഷന്‍ കടയിലേക്കെന്ന വ്യാജേന ലോറികളില്‍ ലോഡ്‌ ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നേരിട്ട്‌ സ്വകാര്യ അരിപ്പൊടി, ആട്ട കമ്പനികളിലേയ്‌ക്കാണ്‌ കൊണ്ടുപോവുന്നതെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ്‌ സൂചന. റേഷന്‍ കടകളില്‍നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാത്തവരുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കി റേഷന്‍ വ്യാപാരികളും തട്ടിപ്പിന്‌ ഒത്താശ ചെയ്യുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓണം സീസണില്‍ കര്‍ശന പരിശോധനകള്‍ നടത്തുവാന്‍ ബന്ധപ്പെട്ട സിവില്‍സപ്ലൈസ്‌ ജില്ലാ മേധാവികള്‍ക്ക്‌ വകുപ്പ്‌ സെക്രട്ടറിയുടെ ഓഫീസില്‍നിന്നും പ്രത്യേക നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത്‌ പാടെ അവഗണിക്കപ്പെടുകയാണുണ്ടായതെന്നും ഇക്കാരണംകൊണ്ടാണ്‌ ഈ ഓണസീസണിലും കരിഞ്ചന്തയും കള്ളക്കടത്തും നിര്‍ബാധം തുടര്‍ന്നതുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

പുതിയ വാര്‍ത്തകള്‍

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.