Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി രണ്ടാം വാര്‍ഷികം ഇന്ന്‌ കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2012, 10:08 pm IST
in Ernakulam

കൊച്ചി: സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിയുടെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്‌ കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എറണാകുളം ഫൈന്‍ ആര്‍ട്സ്‌ ഹാളില്‍ രാവിലെ എട്ടിനു നടക്കുന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ജില്ലയിലെ രണ്ടാംഘട്ടം കേന്ദ്രമന്ത്രി കെ.വി.തോമസ്‌ ഉദ്ഘാടനം ചെയ്യും. 100 സ്കൂളുകളില്‍ സ്റ്റുഡന്റ്‌ കേഡറ്റ്‌ പദ്ധതി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും ലഹരിയോടുള്ള ആസക്തിക്കെതിരെ കേരളം പദ്ധതി എക്സൈസ്‌ മന്ത്രി കെ.ബാബുവും ഉത്തരവാദിത്ത മാലിന്യനിര്‍മാര്‍ജന കേരളം പദ്ധതി സാമൂഹ്യക്ഷേമമന്ത്രി ഡോ. എം.കെ. മുനീറും സമ്പൂര്‍ണ ആരോഗ്യം പദ്ധതി ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബും ഉദ്ഘാടനം ചെയ്യും. സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ മേയര്‍ ടോണി ചമ്മണി വിതരണം ചെയ്യും. ശുഭയാത്ര പദ്ധതിയുടെ രണ്ടാംഘട്ടം പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മികച്ച സ്റ്റുഡന്റ്‌ പോലീസ്‌ ഡയറി അവാര്‍ഡ്‌ വിതരണം ഹൈബി ഈഡന്‍ എംഎല്‍എയും സമ്മര്‍ക്യാമ്പ്‌ സിഡിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയും നിര്‍വഹിക്കും.

സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കായി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന യുവ സമൂഹത്തെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2010-ലാണ്‌ സ്റ്റുഡന്റ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കം കുറിച്ചത്‌. ആഭ്യന്തരം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മേല്‍നോട്ടത്തിലും തദ്ദേശഭരണം, മോട്ടോര്‍ വാഹനം, വനം, എക്സൈസ്‌ വകുപ്പുകളുടെ സഹകരണത്തോടെയുമാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. എന്‍സിസി, എന്‍എസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളര്‍ത്തുക, വിദ്യാര്‍ഥികളില്‍ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത എന്നിവ വളര്‍ത്തുക, സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാനും ദുരന്തഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ഉള്ള മനോഭാവം വിദ്യാര്‍ഥികളില്‍ വളര്‍ത്തുക, സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുക എന്നിവയാണ്‌ മറ്റു പ്രധാന ലക്ഷ്യങ്ങള്‍.

സംസ്ഥാനത്തെ 234 സ്കൂളുകളിലായി 16500 വിദ്യാര്‍ഥികള്‍ക്കാണ്‌ ഇതിനകം പരിശീലനം നല്‍കിയത്‌. ആദ്യബാച്ചില്‍ 5500 കേഡറ്റുകളാണുള്ളത്‌. പരിശീലനത്തിന്റെ ഭാഗമായി കായിക ക്ഷമത, ഇന്‍ഡോര്‍, പ്രായോഗിക പരിശീലനത്തിനു പുറമെ സ്ഥല സന്ദര്‍ശനം, ക്യാമ്പുകള്‍ എന്നിവയും നടത്തിയിരുന്നു. നിയമ സാക്ഷരത, ഉത്തരവാദിത്ത മാലിന്യ കൈകാര്യമാര്‍ഗം, ലഹരിയോടുള്ള ആസക്തിക്കെതിരെ, ശുഭയാത്ര, എന്റെ മരം, സമ്പൂര്‍ണ ആരോഗ്യം, കൂട്ടുകാര്‍ കുടുംബത്തില്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്‌. 2011-ലെ അഖിലേന്ത്യ പൊലീസ്‌ കോണ്‍ഗ്രസിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്‌ എല്ലാ സംസ്ഥാനങ്ങളിലും സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ സംവിധാനം നടപ്പാക്കണമെന്നായിരുന്നു.

വാര്‍ഷികാഘോഷചടങ്ങില്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, പ്രിന്‍സിപ്പല്‍ സി.സി.എഫ്‌. രാജരാജ വര്‍മ, എഡിജിപി പി. ചന്ദ്രശേഖരന്‍, ഐജി കെ. പദ്മകുമാര്‍, എക്സൈസ്‌ കമ്മീഷണര്‍ അനില്‍ സേവ്യര്‍, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌, സിറ്റി പോലീസ്‌ കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍, ഡിപിഐ എ. ഷാജഹാന്‍, റൂറല്‍ ജില്ല പോലീസ്‌ മേധാവി കെ.പി. ഫിലിപ്പ്‌, ബിപിസിഎല്‍ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ജോണ്‍ മിനു മാത്യു എന്നിവര്‍ ആശംസയര്‍പ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

പുതിയ വാര്‍ത്തകള്‍

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.