വിവിക്തമായ മനസ്സ് സദാ കര്മോന്മുഖമായിത്തന്നെ ഇരിക്കും. കാമങ്ങളുടെ സംയമനത്തോടുകൂടി കേവലനിഷ്കാമഭാവം വന്നുചേരും; വികല്പ്പങ്ങള് നീങ്ങിയ മനസ്സ് അസൂയയെ കൈയൊഴിക്കുമെന്ന് മാത്രമല്ല അന്യരുടെ ഉല്‍ക്കര്‍ഷത്തില്‍ സന്തോഷിക്കുകയും ചെയ്യും; അത് വെറുക്കാതിരിക്കുക മാത്രമല്ല, സ്നേഹിക്കുകയും ചെയ്യും. അത് ക്ഷമിക്കുകമാത്രമല്ല, മാപ്പുനല്‍കുകയും ചെയ്യും. അത് വ്യാജം പറയാതിരിക്കുക മാത്രമല്ല, സത്യം പറയുകയും ചെയ്യും; അതിന് ലോഭമില്ലെന്ന് മാത്രമല്ല, ദാനകുതുകം ഉണ്ടായിരിക്കുകയും ചെയ്യും. കാമ, ക്രോധ, ലോഭ, മോഹ അഹങ്കാരങ്ങളില്നിന്നെല്ലാം വിനിര്മുക്തനായ മനസ്സ് ശാന്തിനിമഗ്നവും സര്വഭ്രാന്തികളില്നിന്നും സ്വതന്ത്രവും ആയിരിക്കുമെന്ന് മാത്രമല്ല, ലോകത്തിനെല്ലാം ശുഭത്തെ ആശംസിക്കുകയും നിര്മലസ്നേഹത്താല് വര്‍ഷം ചൊരിയുകയും ചെയ്യും. ഉല്ക്കര്ഷത്തിനുവേണ്ടുന്ന സഫലങ്ങളും സജീവങ്ങളുമായ ഉപകരണങ്ങള്‍കൊണ്ട് അത് സജ്ജീകരിക്കപ്പെട്ടിരിക്കും. അതില്‍നിന്ന് മാലിന്യങ്ങളെല്ലാം തുടച്ചുനീക്കപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല, ഒരു നിമിഷംപോലും പാഴാകാത്ത തരത്തില്‍, വിത്ത് പാകത്തക്കവിധത്തില് കൃഷിയോഗ്യമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. തന്നിമിത്തം മനസ്സ് സകല പരിതഃസ്ഥിതികളുടെയും യജമാനനാണ്, അടിമയല്ല.
സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: