Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭീകരരോടും അമേരിക്കന്‍ സഹായത്തോടും പാക്കിസ്ഥാന്‌ ഇരട്ടത്താപ്പെന്ന്‌ യുഎസ്‌ പത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2012, 08:48 pm IST
inWorld

ന്യൂയോര്‍ക്ക്‌: രാജ്യത്തെ ഹഖാനി ശൃംഖലയുമായുള്ള ബന്ധം അവസാനിപ്പിക്കുവാന്‍ പാക്‌ സര്‍ക്കാര്‍ തയ്യാറാകാത്തതിലും അഫ്ഗാന്‍ താലിബാനെ ഉന്മൂലനം ചെയ്യുന്നതിന്‌ അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക സഹായം സ്വീകരിക്കുന്ന കാര്യത്തിലും പാക്കിസ്ഥാന്‌ ഇരട്ടത്താപ്പ്‌ നയമാണെന്ന്‌ അമേരിക്കയിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തിനെതിരെ പാക്കിസ്ഥാനിലെ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന്‌ ഒബാമ ഭരണകൂടം മുന്നോട്ടുവച്ച പദ്ധതികള്‍ പാക്‌ സര്‍ക്കാര്‍ തള്ളിക്കളയുകയാണ്‌ ചെയ്തതെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ എഡിറ്റോറിയലില്‍ പറയുന്നു.

അടുത്തയിടെ അതിര്‍ത്തിയില്‍ നടന്ന താലിബാന്‍ ഭീകരരുടെ ആക്രമണങ്ങളില്‍ രണ്ട്‌ പാക്കിസ്ഥാനി ഭടന്മാര്‍ കൊല്ലപ്പെട്ടത്‌ പ്രാധാന്യത്തോടെ എടുക്കേണ്ടതാണ്‌. ഭീകരവാദത്തിനെതിരെ പോരാടുന്നതിന്‌ പൊതുവായ ഒരു കാരണമാവശ്യമാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ പാക്‌ സൈന്യത്തിന്റെ ഭാഗത്തുനിന്നും യാതൊരു നിലപാടുമില്ല. അഫ്ഗാന്‍ ആസ്ഥാനമായ ഭീകരവാദ സംഘടനകള്‍ പാക്കിസ്ഥാന്‌ തന്നെയാണ്‌ ഭീഷണി. ആയിരക്കണക്കിന്‌ പാക്കിസ്ഥാനി ഭടന്മാരും സാധാരണ പൗരന്മാരുമാണ്‌ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും പത്രം പറയുന്നു.

ഹഖാനി ശൃംഖലയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറല്ല. രാജ്യത്തിന്റെ നിലനില്‍പ്പിന്‌ അമേരിക്ക നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വലിയ ഭീഷണിയാണ്‌ ഇതെന്നും ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ കൂടുതല്‍ പങ്കാളിത്തം വഹിക്കാനും ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകണമെന്നും യുദ്ധബാധിത രാഷ്‌ട്രങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു. 2001 നു ശേഷം പാക്കിസ്ഥാന്‌ വികസിക്കുവാന്‍ കൂടുതല്‍ അവസരമുണ്ടായിരുന്നു. അമേരിക്കയുടെ പിന്തുണയും പ്രേരണയും ഉപയോഗിച്ചുകൊണ്ട്‌ കൂടുതല്‍ പുരോഗതി നേടാമായിരുന്നു. അല്‍ഖ്വയ്ദയേയും അഫ്ഗാനിലെ താലിബാനേയും ഉന്മൂലനം ചെയ്യുന്നതിന്‌ അമേരിക്കയുടെ സഹായം ആവശ്യപ്പെടാമായിരുന്നു. ഇതിനായി കോടിക്കണക്കിന്‌ രൂപയുടെ ധനസഹായമാണ്‌ പാക്കിസ്ഥാന്‍ സ്വീകരിച്ചത്‌. പക്ഷെ പാക്‌ സൈന്യം ഇപ്പോഴും ഇരട്ടത്താപ്പ്‌ നയമാണ്‌ സ്വീകരിക്കുന്നത്‌.

യുഎസില്‍നിന്നും പണം സ്വീകരിക്കുമ്പോഴും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാക്‌ സൈന്യം ഒന്നും തന്നെ ചെയ്യുന്നില്ലെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ഏറ്റവും അടുത്തുതന്നെ അഫ്ഗാനില്‍നിന്നും കൂടുതല്‍ സൈന്യം പിന്‍വാങ്ങും, അതുകൊണ്ട്‌ തന്നെ അവരുടെ ശത്രുക്കളെ കണ്ടെത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കണമെന്നും പത്രം പറയുന്നു. ഹഖാനി ശൃംഖലയില്‍ ഭീകരവാദ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ യുഎസ്‌ കോണ്‍ഗ്രസിലെ നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അതിനുള്ള നടപടികള്‍ ഫലവത്തായില്ല. ഇതിനുവേണ്ടി പാക്കിസ്ഥാന്‍ സഹകരിക്കണം.

എന്നാല്‍ ഭീകരവാദത്തെ ഇല്ലായ്‌മ ചെയ്യുന്നതിന്‌ പാക്‌ സൈന്യത്തിനും പാക്‌ സര്‍ക്കാരിനുമൊപ്പം യുഎസ്‌ സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ഒബാമ ഭരണകൂടം അവരുടെ ക്ഷമയുടെ അതിരുകടന്നുവെന്നും പത്രം വ്യക്തമാക്കുന്നുണ്ട്‌. ഇസ്ലാമാബാദിനെ ഇനിയും യുഎസ്‌ നിരീക്ഷിക്കും, പക്ഷെ പാക്കിസ്ഥാനിലെ ഭീകരര്‍ക്കെതിരെയുള്ള വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെന്നും ഒസാമ ബിന്‍ലാദന്റെ വധത്തിനുശേഷമുണ്ടായ സംഭവവികാസങ്ങളെത്തുടര്‍ന്ന്‌ ഇരു രാഷ്‌ട്രങ്ങളും തമ്മിലുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാനാകുമെന്ന്‌ യുഎസ്‌ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നതായും പത്രം വ്യക്തമാക്കുന്നു. കൂടുതല്‍ സായുധ സഹായങ്ങള്‍ പാക്കിസ്ഥാന്‌ നല്‍കിക്കൊണ്ട്‌ ലക്ഷ്യങ്ങള്‍ നേടാന്‍ യുഎസ്‌ പ്രവര്‍ത്തിക്കുമെന്നും പത്രം വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.