Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പദ്ധതി അട്ടിമറിക്കാന്‍ നീക്കം; പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന്‌ അജന്‍ഡ മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2012, 10:40 pm IST
in Ernakulam

കൊച്ചി: എളംകുളത്ത്‌ നഗരസഭ കോടികള്‍ മുടക്കി നിര്‍മിക്കാനിരിക്കുന്ന സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പദ്ധതി പ്ലാന്റ്‌ അട്ടിമറിക്കാന്‍ നീക്കം. നഗരസഭയുടെ സ്ഥലം കയ്യേറിയ സ്വകാര്യവ്യക്തിക്ക്‌ വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി. ഈ സ്ഥലത്ത്‌ സ്വകാര്യവ്യക്തി നിര്‍മിച്ച കെട്ടിടത്തിന്‌ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കാനുള്ള കൗണ്‍സില്‍ അജണ്ട പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന്‌ മാറ്റിവച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ജനോറം പദ്ധതിയില്‍പ്പെടുത്തിയാണ്‌ എളംകുളത്ത്‌ 25 എംഎല്‍ഡി സംഭരണശേഷിയുള്ള സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ നിര്‍മിക്കാനുദ്ദേശിക്കുന്നത്‌. കഴിഞ്ഞ കൗണ്‍സിലിന്റെ ഭരണകാലത്തായിരുന്നു ഇത്‌. പദ്ധതിക്കായി 74.81 കോടി രൂപ കേന്ദ്ര ഫണ്ട്‌ ലഭിച്ചു. നിര്‍മാണ നടപടികളുമായി നഗരസഭ മുന്നോട്ടുപോകുന്നതിനിടെ ഈ ഭൂമിയില്‍ സ്വകാര്യവ്യക്തി വ്യാപാരകേന്ദ്രം നിര്‍മിച്ചു. കോര്‍പ്പറേഷനില്‍നിന്നുതന്നെ ലഭിച്ച അനുമതിപ്രകാരമായിരുന്നു ഇത്‌. പദ്ധതിക്ക്‌ അലൈന്‍മെന്റ്‌ തയ്യാറാക്കുന്നതിനിടെ നിര്‍മാണം നിര്‍ത്തിവെയ്‌ക്കണമെന്നും പെര്‍മിറ്റ്‌ റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ട്‌ നഗരസഭ നോട്ടീസ്‌ നല്‍കിയിരുന്നു. സ്വകാര്യവ്യക്തി ഇതിനെ ഹൈക്കോടതിയില്‍ ചോദ്യംചെയ്തു. കെട്ടിടത്തിന്‌ ഒക്യുപെന്‍സി നല്‍കാമെന്നും സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ സ്ഥാപിക്കാന്‍ ഈ സ്ഥലം അനിവാര്യമാണെങ്കില്‍ സ്വകാര്യവ്യക്തി സ്ഥാപിച്ച കെട്ടിടമടക്കം കോര്‍പ്പറേഷന്‌ ഏറ്റെടുക്കാമെന്നുമായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ കെട്ടിടത്തിനുമാത്രം 1.25 കോടി രൂപ നല്‍കേണ്ടിവരുമെന്നും ഇത്‌ കോര്‍പ്പറേഷന്‌ താങ്ങാവുന്നതിലേറെയാണെന്നും ചൂണ്ടിക്കാട്ടി പദ്ധതി മറ്റൊരുസ്ഥലത്തേക്ക്‌ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. കൗണ്‍സിലില്‍ അജണ്ടയായി എത്തിയ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അജണ്ടയിലെ തീരുമാനം നിയമവിരുദ്ധവും കോടികളുടെ ഫണ്ട്‌ നഷ്ടപ്പെടുവാന്‍ വഴിവെയ്‌ക്കുന്നതുമാണെന്ന്‌ പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷ കൗണ്‍സിലര്‍ സി.എ.ഷക്കീറാണ്‌ ഇക്കാര്യം കൗണ്‍സില്‍യോഗത്തില്‍ ചൂണ്ടിക്കാണിച്ചത്‌. സ്വീവേജ്‌ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയില്‍ സ്വകാര്യവ്യക്തിക്ക്‌ കെട്ടിടനിര്‍മാണത്തിന്‌ അനുമതി നല്‍കിയതിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടന്നുകൊണ്ടിരിക്കേ ഭൂമി സ്വകാര്യവ്യക്തിക്കുതന്നെ വിട്ടുകൊടുക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അജന്‍ഡ മാറ്റിവെയ്‌ക്കണമെന്നും സര്‍വകക്ഷിയോഗം വിളിച്ച്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന്‌ അജന്‍ഡ മാറ്റിവെയ്‌ക്കുകയാണെന്നും സര്‍വകക്ഷിയോഗം വിളിച്ച്‌ ചര്‍ച്ചചെയ്തശേഷം തീരുമാനിക്കാമെന്നും മേയര്‍ ടോണി ചമ്മണി അറിയിച്ചു.

ടാറ്റാപുരം കോളനിയുടെ കൈവശാവകാശം സംബന്ധിച്ചു ഹിന്ദുസ്ഥാന്‍ ലീവര്‍ കമ്പനിയും കോര്‍പ്പറേഷനുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ അഡീഷണല്‍ സെക്രട്ടറി ഇടപെട്ടെടുത്ത തീരുമാനം നിയമവിരുദ്ധമാണെന്നു മേയര്‍ പറഞ്ഞു. ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ചു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ കമ്പനിക്ക്‌ അനുകൂലമായ വിധി പ്രസ്താവിച്ചെങ്കിലും കോര്‍പ്പറേഷന്‌ റിവ്യൂഹര്‍ജി കൊടുക്കാന്‍ അധികാരമുണ്ടെന്നാണ്‌ നിയമോപദേശം ലഭിച്ചത്‌. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുമാണ്‌. ഇതുസംബന്ധിച്ചു തുടര്‍നടപടി സ്വീകരിക്കാന്‍ ഫിനാന്‍സ്‌ സ്റ്റാന്‍ഡിങ്‌ കമ്മറ്റിയെ യോഗം ചുമതലപ്പെടുത്തി.

നഗരത്തില്‍ ബസ്‌ ഷെല്‍ട്ടര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ മേയര്‍ ടോണി ചമ്മണി പറഞ്ഞു. നഗരത്തിലെ പല ബസ്‌ ഷെല്‍ട്ടറുകളും അനാവശ്യമായി പണിതതാണ്‌.പരസ്യം സ്ഥാപിക്കാന്‍വേണ്ടിയാണ്‌ ഇത്തരത്തില്‍ ബസ്‌ ഷെല്‍ട്ടറുകള്‍ പണിയുന്നതെന്ന്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. അനധികൃതനിര്‍മാണത്തെ ചോദ്യംചെയ്യുന്ന കൗണ്‍സിലര്‍മാരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയും നിലവിലുണ്ട്‌. ഇക്കാര്യത്തെക്കുറിച്ച്‌ സിറ്റി പൊലീസ്‌ കമ്മീഷണറോട്‌ പരാതിപ്പെട്ടിട്ടുണ്ടെന്ന്‌ മേയര്‍ പറഞ്ഞു.

സ്റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷന്മാരായ ടി.ജെ.വിനോദ്‌, ടി.കെ.അഷറഫ്‌, എസ്സി ജോസഫ്‌, കൗണ്‍സിലര്‍മാരായ അഡ്വ. എം.അനില്‍കുമാര്‍, പി.ആര്‍.റെനീഷ്‌, പി എസ്‌ പ്രകാശന്‍, എം പി മഹേഷ്കുമാര്‍, സി.ഡി.വത്സലകുമാരി, മുംതാസ്‌ ടീച്ചര്‍, സോജന്‍ ആന്റണി, കെ.എന്‍.സുനില്‍കുമാര്‍, എന്‍.എ.ഷെഫീഖ്‌, തമ്പി സുബ്രഹ്മണ്യം, ശ്യാമള എസ്‌. പ്രഭു, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.