Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗിലാനിക്കെതിരെ രണ്ടാമതും കോടതിയലക്ഷ്യക്കേസ്‌ വരുമെന്ന്‌ പാക്‌ സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2012, 09:39 pm IST
inWorld

ഇസ്ലാമാബാദ്‌: മുന്‍ പാക്‌ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിനെതിരായ അഴിമതിക്കേസുകള്‍ പുനരന്വേഷിക്കണമെന്ന കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനി രണ്ടാംതവണയും കോടതിയലക്ഷ്യക്കേസ്‌ നേരിടേണ്ടിവരുമെന്ന്‌ പാക്‌ സുപ്രീംകോടതി. കേസ്‌ പുനരന്വേഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം രണ്ടാംതവണയും കോടതിയലക്ഷ്യക്കേസ്‌ നേരിടേണ്ടിവരുമെന്നാണ്‌ ജസ്റ്റിസ്‌ ഇജാസ്‌ അഫ്സല്‍ഖാന്‍ അടങ്ങിയ ഏഴംഗ ബെഞ്ച്‌ ഇന്നലെ ഉത്തരവിട്ടത്‌. ഇതേ ബെഞ്ച്‌ തന്നെയാണ്‌ ഗിലാനിക്കെതിരായ കോടതിയലക്ഷ്യക്കേസിന്‌ നേരത്തെ ഉത്തരവിട്ടത്‌. പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്കെതിരായുള്ള അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്‌ സ്വിസ്‌ അധികൃതരെ സമീപിക്കണമെന്ന കോടതിവിധി നടപ്പിലാക്കാതിരുന്നതിനാണ്‌ അന്ന്‌ ഗിലാനിക്കെതിരെ കോടതിയലക്ഷ്യക്കേസ്‌ എടുത്തത്‌.

പര്‍വേസ്‌ മുഷാറഫും കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും സര്‍ദാരിയും ഉള്‍പ്പെട്ട രഹസ്യ ഇടപാടുകള്‍ നടക്കുന്നത്‌ 2007 ലാണ്‌. അതേസമയം, സര്‍ദാരിക്കെതിരായുള്ള അഴിമതിക്കേസുകള്‍ പുനരാരംഭിക്കണമെന്ന്‌ 2009 ലാണ്‌ സുപ്രീംകോടതി ഉത്തരവിട്ടത്‌. മുഷാറഫുമായി ബന്ധപ്പെട്ട ദേശീയ പുനരധിവാസ ഓര്‍ഡനന്‍സിന്‍മേലുള്ള (എന്‍ആര്‍ഒ) കോടതിവിധി ഏപ്രില്‍ 16നായിരിക്കുമെന്ന്‌ ഇന്നലെ നടന്ന കോടതി നടപടികള്‍ക്കിടെ ഏഴംഗ ബെഞ്ച്‌ അറിയിച്ചു.
എന്നാല്‍ ഗിലാനിക്കെതിരായ കോടതിയലക്ഷ്യക്കേസ്‌ നടപ്പിലാക്കുക എന്നത്‌ അസാധ്യമായിരിക്കുമെന്ന്‌ അറ്റോര്‍ണി ജനറല്‍ അന്‍വര്‍ ഉള്‍ ഹഖ്‌ കോടതിയില്‍ പറഞ്ഞു. എന്‍ആര്‍ഒ കേസിന്റെ വിധി പറയുന്നത്‌ കോടതിയലക്ഷ്യക്കേസിന്മേലുള്ള വിധി പറയുന്ന ദിവസത്തിലേക്ക്‌ മറ്റീവ്ക്കണമെന്നും ഉള്‍-ഹഖ്‌ കോടതിയോട്‌ ആവശ്യപ്പെട്ടു.

കോടതിവിധി നടപ്പിലാക്കാത്ത പക്ഷം രണ്ടാം തവണയും കോടതിയലക്ഷ്യക്കേസ്‌ ഗിലാനിക്കെതിരെ നടപ്പിലാക്കാമെന്ന്‌ ജസ്റ്റിസ്‌ ഇജാസ്‌ അഫ്സല്‍ ഖാന്‍ പറഞ്ഞു.

പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന്‌ സുപ്രീംകോടതി ഗിലാനിക്ക്‌ കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. അതിനുപിന്നാലെയാണ്‌ ഗിലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ഉത്തരവ്‌ വന്നിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

India

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

Kerala

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.