Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യക്കുമേല്‍ യുഎസ്‌ ഉപരോധത്തിന്‌ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2012, 08:39 pm IST
inBusiness

ന്യൂദല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കുന്നതിന്‌ എണ്ണശുദ്ധീകരണശാലകള്‍ക്കുമേല്‍ ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കി. അതേസമയം ഇറാനില്‍ നിന്നും എണ്ണ ഗണ്യമായി ഇറക്കുമതിചെയ്യുന്ന ഇന്ത്യക്കുമേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ചൈനക്കെതിരെയും നടപടിക്ക്‌ സാധ്യതയുണ്ട്‌. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കണമെന്ന്‌ അമേരിക്ക നിരന്തരമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ഇറാനുമായുള്ള സഹകരണം തുടരുകയായിരുന്നു. ഇറാന്റെ ആണവ പദ്ധതിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ അമേരിക്കന്‍ ഭരണകൂടത്തിന്റെ ആവശ്യം. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലെ ബാങ്കുകള്‍ക്ക്‌ യുഎസ്‌ സമ്പദ്‌വ്യവസ്ഥയുമായുള്ള ബന്ധം ആറുമാസത്തേക്ക്‌ വിച്ഛേദിക്കപ്പെടും.

എന്നാല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുറവുവരുത്തിയ ജപ്പാനേയും ബ്രിട്ടനേയും മറ്റ്‌ ഒമ്പത്‌ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേയും ഉപരോധ നടപടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. ബെല്‍ജിയം, ചെക്‌റിപ്പബ്ലിക്ക്‌, ഫ്രാന്‍സ്‌, ജര്‍മ്മനി, ഗ്രീസ്‌, ഇറ്റലി, നെതര്‍ലാന്റ്‌, പോളണ്ട്‌, സ്പെയിന്‍ എന്നീരാജ്യങ്ങളാണ്‌ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്നത്‌.

ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്‌ ചൈനയും ഇന്ത്യയും . പ്രധാനമായും 23 രാജ്യങ്ങളാണ്‌ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത്‌. ഉപരോധത്തില്‍ ഇളവ്‌ ലഭിക്കുന്ന 11 രാജ്യങ്ങളുടെ പട്ടിക യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റനാണ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്‌. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കണമെന്ന്‌ ഇന്ത്യയോട്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും തെഹ്‌റാനുമായിട്ടുള്ള കരാര്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച്‌ വരെയാണെന്ന്‌ ഇന്ത്യ അറിയിച്ചതായും ക്ലിന്റണ്‍ വ്യക്തമാക്കി.

പെട്രോളിയം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ജൂണ്‍ 28 മുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഈ മാസം 30 മുതല്‍ ഇത്‌ പ്രാബല്യത്തില്‍ വന്നേക്കും. ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യക്ക്‌ ഒരാഴ്ചത്തെ സമയമുണ്ടെന്നും യുഎസ്‌ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

എണ്ണ ഇറക്കുമതിയില്‍ എത്രത്തോളം കുറവ്‌ വരുത്തണമെന്ന്‌ യുഎസ്‌ വ്യക്തമാക്കിയിട്ടില്ല.

അമേരിക്ക ഇന്ത്യക്കുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ റിഫൈനറികളോട്‌ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 15 ശതമാനത്തോളം കുറവുവരുത്തണമെന്നാണ്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച്‌ സൗദി അറേബ്യ, ഒപെക്കില്‍ അംഗമായ ഇറാഖ്‌ എന്നീ രാജ്യങ്ങളില്‍ നിന്നും കൂടുതലായി എണ്ണ ഇറക്കുമതി ചെയ്യുകയാണ്‌ ലക്ഷ്യം.

ഇറാനില്‍ നിന്നും മാംഗ്ലൂര്‍ എണ്ണ ശുദ്ധീകരണശാലയാണ്‌ കൂടുതലായും എണ്ണ ഇറക്കുമതി ചെയ്യുന്നത്‌. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇറക്കുമതിയില്‍ 44 ശതമാനം കുറവുവരുത്താനാണ്‌ എംആര്‍പിഎല്ലിന്റെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.