Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇനി വേണ്ടത്‌ അതിവേഗം ബഹുദൂരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2012, 09:41 pm IST
in Vicharam

കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഇ. ശ്രീധരനും ദല്‍ഹി മെട്രോ റെയില്‍ കമ്പനിക്കും കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം പദ്ധതി സംബന്ധിച്ച്‌ നിലനിന്നിരുന്ന ആശങ്കകള്‍ക്ക്‌ വിരാമമിട്ടിരിക്കുകയാണ്‌. കൊച്ചി മെട്രോ പദ്ധതിയുടെ നടത്തിപ്പ്‌ ഡിഎംആര്‍സിക്കും നേതൃത്വം ഇ. ശ്രീധരനും എന്ന ധാരണയിലാണ്‌ വ്യാഴാഴ്ച കാബിനറ്റ്‌ യോഗം എത്തിച്ചേര്‍ന്നത്‌. പദ്ധതി മൂന്ന്‌ വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന്‌ ഇ. ശ്രീധരന്‍ ഉറപ്പുനല്‍കുകയും ചെയ്തിരിക്കുന്നു. കൊച്ചി നഗരത്തിന്റെ ട്രാഫിക്‌ കുരുക്കുകള്‍ മൂന്ന്‌ കൊല്ലത്തിനുശേഷം അയയുമെന്നും യാത്ര സുഗമമാകുമെന്നുമുള്ള ശുഭപ്രതീക്ഷ കേരളത്തിന്‌ പുലര്‍ത്താം. കൊച്ചി മെട്രോ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സിക്ക്‌ കൈമാറാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ധാരണയായിരുന്നു.
പക്ഷെ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെഎംആര്‍എല്‍ ഡയറക്ടറായി ടോം ജോസ്‌ നിയമിതനായപ്പോഴാണ്‌ കെഎംആര്‍എല്ലിന്‌ ആഗോള ടെണ്ടര്‍ വിളിക്കണമെന്ന ആശയം ഉയര്‍ന്നതും 2011 ല്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ ഇങ്ങനെ പ്രസ്താവന ഇറക്കുകയും ചെയ്തത്‌. പ്രാരംഭപണികള്‍ ഡിഎംആര്‍സിയുടെ കീഴില്‍ ഇ. ശ്രീധരന്‍ പകുതിയോളം പൂര്‍ത്തിയാക്കിയശേഷം വന്ന ഈ നിബന്ധന മെട്രോ റെയിലിനെ താളം തെറ്റിക്കുമെന്ന ഘട്ടത്തിലെത്തിച്ചു. ഇതിന്‌ ന്യായീകരണമായി കെഎംആര്‍എല്‍ ഡയറക്ടര്‍ പറഞ്ഞത്‌ ആഗോള ടെണ്ടര്‍ വിളിച്ചെങ്കില്‍ മാത്രമേ കുറഞ്ഞ പലിശക്ക്‌ വായ്‌പ നല്‍കാമെന്ന്‌ ഏറ്റ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജിക്കോ)യുടെ സഹായം ലഭിക്കൂ എന്നും ഡിഎംആര്‍സി വേണമെങ്കില്‍ ഈ ആഗോള ടെണ്ടറില്‍ പങ്കെടുക്കട്ടെ എന്നുമായിരുന്നു.

ഇത്‌ ശുദ്ധ അസംബന്ധമാണെന്ന്‌ തെളിയിച്ച്‌, ഡിഎംആര്‍സി കരാര്‍ ഏറ്റെടുത്താല്‍ ജാക്കോ സഹായം തരാന്‍ തയ്യാറാണെന്ന്‌ പറഞ്ഞ കാര്യം ശ്രീധരന്‍ വെളിപ്പെടുത്തിയപ്പോഴാണ്‌ കെഎംആര്‍എല്ലിന്റെ വ്യാജ നിലപാട്‌ പുറത്തുവന്നത്‌. ഈ വ്യാജപ്രസ്താവന വന്‍ കമ്മീഷന്‍ ലക്ഷ്യമിട്ടാണെന്ന പ്രചാരണവും വ്യാപകമായി. കെഎംആര്‍എല്‍ പദ്ധതി സ്വയം ഏറ്റെടുത്താല്‍ നിര്‍മാണസമയം ദീര്‍ഘിപ്പിക്കേണ്ടിവരും. രൂപരേഖ തയ്യാറാക്കാന്‍, ആഗോള ടെണ്ടര്‍ നടപടി, കണ്‍സള്‍ട്ടന്‍സി കരാര്‍ മുതലായ നടപടികള്‍ക്കുതന്നെ യാതൊരു വൈദഗ്ധ്യവുമില്ലാത്ത കെഎംആര്‍എല്ലിന്‌ ഒന്നരവര്‍ഷം വേണ്ടിവരുമെന്നും തന്മൂലം നിര്‍മാണച്ചെലവ്‌ വര്‍ധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. കൊച്ചി മെട്രോയുടെ ചുമതല ശ്രീധരനെതന്നെ ഏല്‍പ്പിക്കണമെന്ന കെപിസിസി യോഗത്തിലെ തീരുമാനവും മുഖ്യമന്ത്രിയെ കൊച്ചി മെട്രോ റെയില്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ നിര്‍ബന്ധിതനാക്കി. ആലുവ മുതല്‍ പേട്ട വരെ നീളുന്ന 25.253 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയിലില്‍ക്കൂടി കാന്തശക്തികൊണ്ട്‌ ഓടുന്ന 2.8 മീറ്റര്‍ വീതിയുള്ള കോച്ചുകളാണുണ്ടായിരിക്കുക. ഈ സാങ്കേതികവിദ്യയില്‍ അറ്റകുറ്റപ്പണികള്‍ക്ക്‌ ചെലവ്‌ കുറയും. സഞ്ചാരത്തിന്‌ ടാക്സിയെയും ബസ്സുകളെയും ഓട്ടോകളെയും ആശ്രയിക്കേണ്ടിവരുന്ന വ്യവസായ നഗരമായ കൊച്ചിക്ക്‌ ഈ മെട്രോ ഒരനുഗ്രഹമായിരിക്കും. ഡിഎംആര്‍സി നോര്‍ത്ത്‌ മേല്‍പ്പാലം പുനര്‍നിര്‍മാണം, സലിം രാജന്‍ റോഡ്‌ പാലം മുതലായവയുടെ പണി തീര്‍ക്കാറായി. രണ്ട്‌ മാസത്തിനുള്ളില്‍ നിര്‍മാണം തുടങ്ങാനാകുമെന്നാണ്‌ പ്രതീക്ഷ. 2004 ല്‍ കരാര്‍ ഒപ്പിട്ടെങ്കിലും 2006 ല്‍ തുടങ്ങാമെന്നും പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നടപ്പാക്കാതിരുന്ന പദ്ധതിയാണ്‌ കേരളത്തിന്റെ സ്വന്തമായ ഇ. ശ്രീധരന്‍ ഇവിടെവരെ എത്തിച്ചിരിക്കുന്നത്‌.

ഒന്‍പത്‌ ഭൂവുടമകളുടെ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെങ്കിലും റെയില്‍നിര്‍മാണവുമായി മുന്നോട്ടുപോകാന്‍തന്നെയാണ്‌ ഇ. ശ്രീധരന്റെ തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ പ്രതിബന്ധമില്ലാതെ നടക്കുമെന്ന ശുഭാപ്തിവിശ്വാസമാണ്‌ ഇതിന്‌ പുറകില്‍. പക്ഷെ അനുബന്ധ നിര്‍മാണങ്ങള്‍ക്ക്‌ കെഎംആര്‍എല്ലിന്റെയും കെഎസ്‌ഇബിയുടെയും സഹകരണം കിട്ടുന്നില്ലെന്ന പരാതി ശ്രീധരനുണ്ട്‌. പദ്ധതിക്ക്‌ കേന്ദ്ര അനുമതി ഇനിയും ലഭ്യമായിട്ടില്ല. നോര്‍ത്ത്‌ മേല്‍പ്പാലം പുനര്‍നിര്‍മാണം 18 മാസത്തിനകവും സലിം രാജന്‍ റോഡ്‌ നിര്‍മാണം 15 മാസത്തിനകവും തീര്‍ക്കാനാണ്‌ നീക്കം. പക്ഷെ എംജി റോഡിലെ സ്ഥലമേറ്റെടുക്കലിന്റെ ടെണ്ടര്‍ പോലും ആയിട്ടില്ല. സ്മാര്‍ട്ട്‌ സിറ്റിയുടെ ഗതി മെട്രോ റെയിലിനുണ്ടാകാതിരിക്കട്ടെ. എന്നാലും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയിലും കൊച്ചി മെട്രോ റെയില്‍ പ്രതീക്ഷയുടെ ട്രാക്കിലായി എന്നാണ്‌ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി പദ്ധതി ഏറ്റെടുത്തതിലൂടെ തെളിയുന്നത്‌. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഴിമതി ലക്ഷ്യമിടുന്ന ഉപജാപകസംഘവുമാണെന്നാണ്‌ ബിജെപിയുടെ ആരോപണം. ഈ മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ദല്‍ഹി മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ ഷീലാ ദീക്ഷിത്‌ കാണിച്ച ഇഛാശക്തി ഉമ്മന്‍ചാണ്ടിയും കാണിക്കും എന്ന്‌ പ്രതീക്ഷിക്കാം. ഇ. ശ്രീധരനാണ്‌ മെട്രോ റെയില്‍ തലപ്പത്ത്‌ എന്നത്‌ കേരളജനതക്കുതന്നെ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

Thiruvananthapuram

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പുതിയ വാര്‍ത്തകള്‍

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.