Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൊച്ചിയിലെ വൃക്ഷങ്ങള്‍ക്കായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2012, 08:55 pm IST
in Vicharam

കൊച്ചി നഗരത്തില്‍ റോഡ്‌ നിര്‍മാണം, പാലംപണി, റെയില്‍ വികസനം, വ്യവസായ-വാണിജ്യവല്‍ക്കരണം, കാനനിര്‍മാണം, കെട്ടിടനിര്‍മാണം തുടങ്ങിയ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മുറിച്ചു മാറ്റിയത്‌ നൂറു കണക്കിന്‌ മരങ്ങളാണ്‌. നഗരവല്‍ക്കരണം മരങ്ങള്‍ക്ക്‌ പകരം അംബരചുംബികളായ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ക്ക്‌ വഴി മാറി. മഴമാറിയാല്‍ പകലും രാത്രിയും ഒരുപോലെ ചൂടും ഉഷ്ണവും ഏറ്റുവാങ്ങേണ്ട ഗതികേട്‌ നഗരവാസികള്‍ക്ക്‌ വന്നുചേര്‍ന്നു.
റോഡുകള്‍വാഹന പെരുപ്പംമൂലവും സൗകര്യക്കുറവ്‌ മൂലവും ഗതാഗതക്കുരുക്കുമൂലവും പലപ്പോഴും നിശ്ചലമാകുന്ന അവസ്ഥ. വായു മലിനീകരണം പാരമ്യത്തില്‍ എത്തി നില്‍ക്കുന്നു. മലിനീകരണം രൂക്ഷമായതിനാല്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുതിയ വ്യവസായങ്ങള്‍വരുന്നതില്‍നിന്ന്‌ കൊച്ചിയെ മൊറൊട്ടോറിയം വഴി വിലക്കേണ്ട അവസ്ഥ വരെ ചെന്നെത്തിച്ചു. നഗരവാസികള്‍ക്ക്‌ പ്രാണവായു ലഭ്യമാക്കേണ്ട ബാധ്യതയില്‍നിന്ന്‌ ഭരണനേതൃത്വം ഒഴിഞ്ഞുമാറി.
നഗരത്തിലെ ആശുപത്രികളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്‌ ചികിത്സ തേടുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്‌. മുറിച്ച മരങ്ങള്‍ക്കു പകരം മരംവച്ചുപിടിപ്പിക്കുവാന്‍മാത്രം വനംവകുപ്പും കോര്‍പ്പറേഷനും മറന്നു! ഹരിതാഭമായിരുന്ന നഗരം മരുവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഹരിതനഗരം എന്ന ആശയം കടലാസ്സില്‍ ഒതുങ്ങി.

കൊച്ചി നഗരത്തില്‍ മാത്രം പ്രതിദിനം പത്തുലക്ഷത്തിലധികം ആളുകള്‍ താമസക്കാരും വന്നുപോകുന്നവരുമായിട്ടുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. ഉദ്ദേശം അത്ര തന്നെ വാഹനങ്ങളും നഗരത്തിലെ റോഡുകളിലൂടെ കടന്നുപോകുന്നുണ്ട്‌. ജനസാന്ദ്രത കൊച്ചിയില്‍ കേരളത്തിലെ മറ്റു നഗരങ്ങളെക്കാള്‍ വളരെ കൂടുതലാണ്‌. ടൗണ്‍ പ്ലാനിംഗ്‌ നിയമമനുസരിച്ച്‌ 20 ആള്‍ക്ക്‌ ഒരു മരം എന്ന തത്വം കൊച്ചി നഗരത്തില്‍ പാലിക്കപ്പെടുന്നില്ല. 2010 ല്‍ നടന്ന ട്രീസെന്‍സസില്‍ 5000ത്തിനോടടുത്ത്‌ മരങ്ങള്‍ മാത്രമാണ്‌ നഗരത്തിലെ പൊതു സ്ഥലങ്ങളില്‍ വളരുന്നുള്ളൂ. അവ സംരക്ഷിക്കപ്പെടുകയോ പരിപാലിക്കപ്പെടുകയോ ചെയ്യുന്നില്ല.
നഗരത്തിലെ മരങ്ങള്‍ നിരന്തരമായി കൊമ്പുകള്‍ മുറിച്ചും പരസ്യം ആണിയടിച്ചുറപ്പിച്ചും പ്ലാസ്റ്റിക്‌ പൊതിഞ്ഞും ചായം തേച്ചും വൈദ്യുതി അലങ്കാരം നടത്തിയും തൊലി പൊളിച്ചും മെര്‍ക്കുറി ഒഴിച്ചുണക്കിയും നശിപ്പിക്കപ്പെടുകയാണ്‌. പ്രായമായ മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്‌. സംരക്ഷണത്തിനായി അവയെ ഒന്നും തറ കെട്ടി സംരക്ഷിക്കാത്തതിനാല്‍ അവയുടെ വേര്‌ പൊങ്ങിവന്ന്‌ പലമരങ്ങളും മറിഞ്ഞ്‌ വീഴുവാനുള്ള അവസ്ഥയിലാണ്‌. സമയാസമയങ്ങളില്‍ കൊമ്പു മുറിച്ചും വേണ്ട പരിചരണം നല്‍കിയും മരങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. വിവിധ കാലയളവില്‍ നഗരം ഭരിച്ച ജനകീയ നേതാക്കള്‍ക്ക്‌ ദീര്‍ഘവീക്ഷണമില്ലാതെപോയതിനാല്‍ ഹരിതനഗരം എന്ന ആശയം തന്നെ വികസനത്തില്‍ ഇല്ലാതായിരിക്കുന്നു. മരം നില്‍ക്കുന്ന സ്ഥലത്തിന്‌ കോടിക്കണക്കിന്‌ വില ലഭിക്കും എന്ന ചിന്തയിലാണ്‌ ഇവിടത്തെ ഭരണനേതൃത്വം.

ബാംഗ്ലൂര്‍ നഗരത്തിലെ പൂന്തോട്ടങ്ങളും പാര്‍ക്കുകളും മദ്രാസിലെ നഗരത്തിനകത്തെ ആര്‍ബൊറെറ്റങ്ങളും ദല്‍ഹിനഗരത്തിനകത്തെ വന നിബിഡമായ സ്മാരകങ്ങളും രാഷ്‌ട്രപതി ഭവനും ബോംബെയിലേയും കൊല്‍ക്കത്തയിലെയും ബോട്ടാണിക്കല്‍ ഗാര്‍ഡനുകളും വില കൂടിയ ഭൂമിയില്‍ ആണെങ്കിലും ഭരിക്കുന്നവര്‍ക്ക്‌ വിവരം ഉള്ളതിനാല്‍ മരങ്ങള്‍ സംരക്ഷിക്കപ്പെടുകയും നഗരവാസികള്‍ക്ക്‌ പ്രാണവായു ലഭ്യമാക്കുകയും ചെയ്യുന്നു. കൊച്ചി നഗരത്തില്‍ അവശേഷിക്കുന്ന വലിയ മരങ്ങള്‍ രാജാക്കന്മാര്‍ അന്ന്‌ അവരുടെ പ്രിയപ്രജകള്‍ക്ക്‌ വേണ്ടി നട്ടുവളര്‍ത്തിയതാണ്‌. ഹൈക്കോടതിയ്‌ക്ക്‌ പാര്‍ക്കിംഗിനായി കോടാലി വയ്‌ക്കുവാന്‍ നഗരത്തിന്റെ ശ്വാസകോശമായി അറിയപ്പെടുന്ന മംഗളവനത്തിനുനേരെ ഒരുങ്ങിയതാണ്‌. വിദ്യാര്‍ത്ഥികളുടെ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രം മംഗളവനമെന്ന കണ്ടല്‍ കുട്ടിവനം രക്ഷപ്പെട്ടതാണ്‌. ഇടപ്പള്ളി അരൂര്‍ ബൈപാസില്‍ വച്ചുപിടിപ്പിച്ച തണല്‍ മരങ്ങള്‍ സംരക്ഷണമില്ലാത്തതിനാല്‍ നാശത്തിന്റെ വക്കിലാണ്‌. രൂക്ഷമായ ഉച്ചവെയിലില്‍ ആളുകള്‍ ഉരുകുകയാണ്‌. മരത്തണല്‍ എന്ന മരുപച്ചയ്‌ക്കായി നഗരവാസികള്‍ ബുദ്ധിമുട്ടുകയാണ്‌.
പണമുള്ളവര്‍ എസികാറിലും ബസ്സിലും സഞ്ചരിക്കുമ്പോള്‍ സാധാരണക്കാര്‍ ചുട്ടുപഴുത്ത വാഹനങ്ങളിലും ബസ്സുകളിലും മരങ്ങളുടെ അല്‍പ്പംപോലും തണല്‍ ലഭ്യമല്ലാത്ത റോഡുകളിലൂടെയും സഞ്ചരിക്കുകയും കാല്‍നട യാത്രക്കാര്‍ തണലില്ലാത്തതിനാല്‍ വലയുകയുമാണ്‌ കൊച്ചി നഗരത്തില്‍. എവിടെ നോക്കിയാലും അംബരചുംബികളായ കെട്ടിടങ്ങള്‍ മാത്രം. ബസ്‌ സ്റ്റോപ്പുകള്‍ പോലും പൊള്ളുന്ന അവസ്ഥയിലാണ്‌. കുടിവെള്ള വില്‍പ്പന മാത്രം പൊടിപൊടിക്കുന്നു. ഭരണകര്‍ത്താക്കളുടെ നിഷ്ക്രിയത്വവും ദീര്‍ഘവീക്ഷണമില്ലായ്‌മയും പൊരിവെയിലില്‍ നഗരജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

ഇരുപതു മണിക്കൂര്‍ എസി പ്രവര്‍ത്തിച്ചാല്‍ ലഭിക്കുന്ന തണുപ്പ്‌ ഒരു മരത്തിന്‌ നല്‍കാനാകും. 30 മുതല്‍ 40 സ്ക്വയര്‍ മീറ്റര്‍ പ്രദേശത്തെ മരങ്ങള്‍ മതി ഒരു മനുഷ്യന്‌ ഒരു ദിവസത്തെ ഓക്സിജന്‍ നല്‍കുവാന്‍. ഒരു കാര്‍ 25000 കി.മീ. സഞ്ചരിച്ചാലുണ്ടാകുന്ന മലിനീകരണം തടയുവാന്‍ ഒരു മരത്തിന്‌ കഴിയും. 30 മീറ്റര്‍ പ്രദേശത്തെ മരക്കൂട്ടത്തിന്‌ 6 മുതല്‍ 8 ഡെസിബല്‍ ശബ്ദമലിനീകരണം തടയുവാനാകും. നഗരത്തില്‍ മരങ്ങളുടെ അഭാവം നഗരവാസികളെ രോഗാതുരമാക്കിയിരിക്കുന്നു. കടല്‍ കാറ്റ്‌ തടഞ്ഞ്‌ കെട്ടിടങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നഗരത്തിലെ ശുദ്ധവായു സഞ്ചാരംപോലും ദുഷ്കരമായിരിക്കുന്നു. ഒപ്പം പ്രാണവായു ലഭ്യതയും. നഗരത്തിലെ മറ്റു സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന മലിനീകരണത്തിന്റേയും താപനിലയുടെ ഉയര്‍ച്ചയും എത്രകണ്ട്‌ അപകടമേഖല കടന്നിരിക്കുന്നു എന്നു മനസ്സിലാക്കണമെങ്കില്‍ ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കിന്റെ സമീപത്തെത്തണം. തണുത്ത്‌ ഹരിതാഭമായ ഈ പ്രദേശം നഗരത്തിലെ മറ്റു സ്ഥലങ്ങളില്‍നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. വൈദ്യുതി ലൈനുകളും ടെലിഫോണ്‍ ലൈനുകളും ഭൂമിയ്‌ക്കടിയിലൂടെയാക്കി നഗരത്തില്‍ ഹരിതവല്‍ക്കരണം നടപ്പാക്കിയില്ലെങ്കില്‍ നട്ടുച്ചയ്‌ക്ക്‌ നഗരം നിശ്ചലമാകുന്ന അവസ്ഥ വന്നുചേരുവാന്‍ നാളേറെ വേണ്ട. വായു മലിനീകരണത്തെ ചെറുക്കുന്ന, വലിച്ചെടുത്ത്‌ വായു ശുദ്ധമാക്കുന്ന പൊടിപടലങ്ങള്‍ക്ക്‌ സ്വന്തം ഇലകളില്‍ തങ്ങുവാന്‍ ഇടനല്‍കുന്ന, ഇല കൊഴിച്ചില്‍ ശുഷ്ക്കമായ ആര്‍ത്തുലഞ്ഞ്‌ വളരാതെ, സാവധാനം വളരുന്ന, ഇടതൂര്‍ന്ന ഇലകളും ശക്തമായ തണല്‍ നല്‍കുമ്പോള്‍ പ്രാപ്തിയുള്ളതും ഫലങ്ങള്‍ റോഡില്‍വീണ്‌ വൃത്തിഹീനമാക്കാത്ത വരള്‍ച്ചയെ ചെറുക്കുന്ന അധികം പരിചരണം വേണ്ടാത്ത മരങ്ങളാണ്‌ കൊച്ചി നഗരത്തിന്‌ അഭികാമ്യമായിട്ടുള്ളത്‌.

കരളത്തിലെ തനതായ മരമായ ഏഴിലമ്പാല മരം മേല്‍പ്പറഞ്ഞ സ്വഭാവ സവിശേഷതകളുള്ള തണല്‍ മരമാണ്‌. നഗരത്തില്‍ പൊതു സ്ഥലങ്ങളില്ലെങ്കിലും ഇത്തരം മരങ്ങള്‍ നട്ടുപിടിപ്പിച്ച്‌ നഗരവാസികളെ കൊടിയ വേനലില്‍നിന്നും രക്ഷിക്കണം. കഴിഞ്ഞ നൂറ്റാണ്ടിലെയും ഈ നൂറ്റാണ്ടിലെയും ഏറ്റവും രൂക്ഷമായ പത്ത്‌ വേനലുകളില്‍ ഏറ്റവും കഠിനമായത്‌ 2012 ആകുമെന്ന്‌ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു. ആ നിലയ്‌ക്ക്‌ കൊച്ചി നഗരം ഈ വേനലില്‍ ഉരുകുമെന്നതില്‍ തര്‍ക്കമില്ല. മുറിച്ചു കളഞ്ഞ മരങ്ങളെ ഓര്‍ത്ത്‌ നാം ദുഃഖിക്കേണ്ടിവരുന്ന കാലമാണിനി വരുന്നത്‌. രാത്രി കാലങ്ങളില്‍ കോണ്‍ക്രീറ്റ്‌ കാടുകളില്‍നിന്നും താപതരംഗം സൃഷ്ടിക്കപ്പെടും. അതുകൊണ്ട്‌ രാത്രിയും പകലും ഒരുപോലെ ഉഷ്ണമായിരിക്കും. ഇത്‌ ഇനി വരുന്ന കാലങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുവാനാണ്‌ സാധ്യത. ഇത്‌ മനസ്സിലാക്കി വൃക്ഷങ്ങളെ സംരക്ഷിക്കുവാനും നിലവിലുള്ളവയെ പരിപാലിക്കുവാനും 1986 ലെ കേരള വൃക്ഷ പരിപാലന നിയമത്തിലെ 35-ാ‍ം നിയമം പൗരനുവേണ്ടി കൂടുതല്‍ വിശാലമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനുവേണ്ടി ഭേദഗതി ചെയ്ത്‌ ട്രീ ആക്ട്‌ നടപ്പാക്കണം.

ഇന്ന്‌ സംസ്ഥാനത്തെ മരങ്ങള്‍ സംരക്ഷിക്കുവാന്‍ നിലവിലുള്ള കേരള വൃക്ഷപരിപാലനനിയമം 1986 പര്യാപ്തമല്ല. നഗരങ്ങളിലെ തണല്‍ വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിന്‌ വേണ്ടത്ര പ്രാധാന്യം ഈ നിയമത്തിലില്ല. വില മതിപ്പുള്ള തടി ഉല്‍പ്പാദിപ്പിക്കുന്ന മരങ്ങള്‍ മുറിയ്‌ക്കുന്നതിനുള്ള 1974 ലെ നിയമങ്ങളും നഗരവൃക്ഷ സംരക്ഷണത്തിന്‌ അപര്യാപ്തമാണ്‌. നഗരാതിര്‍ത്തിയിലെ മരങ്ങളുടെ സംരക്ഷണ, നിരീക്ഷണ, നടീല്‍, മുറിയ്‌ക്കല്‍ ചുമതലയുള്ള വൃക്ഷ അതോറിറ്റിയ്‌ക്ക്‌ കൊച്ചി നഗരസഭ രൂപം നല്‍കണം. നഗരസഭാ ചെയര്‍മാന്‍ തന്നെയായിരിക്കണം വൃക്ഷ അതോറിറ്റിയുടെയും ചെയര്‍മാന്‍. 5 മുതല്‍ 15വരെ അംഗങ്ങള്‍ അതോറിറ്റിയില്‍ ഉണ്ടാകും. അംഗങ്ങളെ നഗരസഭ നോമിനേറ്റ്‌ ചെയ്യണം. പരിസ്ഥിതി പ്രവര്‍ത്തകര്‍ സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ മരങ്ങള്‍ പരിപാലിക്കുന്നവര്‍ എന്നിവരെ അംഗങ്ങളായി നോമിനേറ്റ്‌ ചെയ്യാവുന്നതാണ്‌. വൃക്ഷ അതോറിറ്റി വൃക്ഷ ഓഫീസര്‍മാരെ നിയമിക്കണം. മുനിസിപ്പല്‍ അസിസ്റ്റന്റ്‌ മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ക്ക്‌ തുല്യമായ പദവിയുള്ളവരായിരിക്കണം ഇവര്‍. അംഗങ്ങളുടെ കാലാവധി രണ്ട്‌ വര്‍ഷമായി നിജപ്പെടുത്തണം. നഗരപരിധിയിലെ മരം മുറിയ്‌ക്കണമെങ്കില്‍ വൃക്ഷ അതോറിറ്റിയില്‍ അപേക്ഷ നല്‍കണം. ഓരോ മരത്തിനും 3000 രൂപയില്‍ കുറയാത്ത ഒരു തുക ഡെപ്പോസിറ്റ്‌ ചെയ്യണം. മുറിയ്‌ക്കുന്ന മരത്തിനു പകരമായി ഒരു മരത്തിന്‌ മൂന്ന്‌ മരങ്ങള്‍ എന്ന കണക്കില്‍ വച്ചുപിടിപ്പിക്കുകയോ വെച്ച്‌ പിടിപ്പിച്ച്‌ സംരക്ഷിക്കുവാനുള്ള പണം വൃക്ഷ അതോറിറ്റിയെ ഏല്‍പ്പിക്കുകയോ ചെയ്യണം. പകരം മരം വെച്ചുപിടിപ്പിച്ച്‌ സംരക്ഷിച്ച്‌ മൂന്നുവര്‍ഷത്തിന്‌ ശേഷം ഡെപ്പോസിറ്റ്‌ ചെയ്ത പണം തിരികെ ലഭിക്കും.

നട്ടമരങ്ങള്‍ വൃക്ഷ ഓഫീസര്‍മാര്‍ ആറ്‌ മാസത്തിലൊരിക്കലെങ്കിലും സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട്‌ വൃക്ഷ അതോറിറ്റിയില്‍ സമര്‍പ്പിക്കണം. വൃക്ഷ അതോറിറ്റിയ്‌ക്ക്‌ ലഭിക്കുന്ന അപേക്ഷകളില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. 60 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ അപേക്ഷ അംഗീകരിച്ചതായി അപേക്ഷകന്‌ കണക്കാക്കാവുന്നതാണ്‌. മുറിയ്‌ക്കാന്‍ പോകുന്ന മരത്തില്‍ മുറിയ്‌ക്കുന്നതിന്‌ 15 ദിവസം മുമ്പ്‌ ബോര്‍ഡ്‌ പ്രദര്‍ശിപ്പിക്കണം. എന്തെങ്കിലും പരാതി ലഭിച്ചാല്‍ പരാതിക്കാരന്റെ വാദവും കണക്കിലെടുക്കണം. വൃക്ഷ അതോറിറ്റി നിര്‍ദ്ദേശിക്കുന്ന തരം മരങ്ങളാണ്‌ നഗരത്തില്‍ നട്ടുവളര്‍ത്തേണ്ടത്‌. വൃക്ഷ അതോറിറ്റിയുടെ ഓര്‍ഡറുകള്‍ അപേക്ഷകന്‍ നടപ്പാക്കിയില്ലെങ്കില്‍ പിഴയും മറ്റു ശിക്ഷകളും ഉണ്ടാകും. നഗരത്തിലെ മരങ്ങള്‍ വൃക്ഷ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. നഗരത്തില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുവാന്‍ സ്പോണ്‍സര്‍ ചെയ്യാനുള്ള സംവിധാനവും ഉണ്ടായിരിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്കും വീടു പണിയ്‌ക്കുമായി മരം മുറിയ്‌ക്കുമ്പോള്‍ വൃക്ഷ സെസ്സ്‌ വൃക്ഷ അതോറിറ്റിയില്‍ ഒടുക്കേണ്ടതുണ്ട്‌. മഹാരാഷ്‌ട്രയിലെ പൂനെയില്‍ നടപ്പാക്കിയ ട്രീ ആക്ട്‌ കൊച്ചി നഗരത്തില്‍ നടപ്പാക്കിയെങ്കില്‍ മാത്രമേ ഈ നൂറ്റാണ്ടിലെ കൊടിയ വേനലുകളെ ചെറുക്കുവാന്‍ ഈ മെട്രോ നഗരത്തിന്‌ കഴിയൂ.

ഡോ.സി.എം.ജോയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

Thiruvananthapuram

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പുതിയ വാര്‍ത്തകള്‍

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.