Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിശ്വാസ്യത വീണ്ടെടുക്കേണ്ട കേന്ദ്രഭരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2012, 09:18 pm IST
inVicharam

തളര്‍വാതം പിടിപെട്ട്‌ കിടക്കുന്ന അവസ്ഥയിലാണിപ്പോഴത്തെ കേന്ദ്രഭരണകൂടം. കെടുകാര്യസ്ഥതയും കൃത്യവിലോപവും അഴിമതിയുമാണ്‌ മന്‍മോഹന്‍സിംഗ്‌ ഭരണകൂടത്തിന്റെ പൊതുസ്വഭാവമായി മുഴച്ചുകാണുന്നത്‌. ഭരണത്തിന്റെ ഉന്നത ശ്രേണികളില്‍ അഴിമതി അരങ്ങ്‌ തകര്‍ക്കുമ്പോള്‍ താഴോട്ട്‌ സംവിധാനമൊന്നടങ്കം അപചയത്തിലാകുക സ്വാഭാവികമാണ്‌. മന്ത്രിമാരുടെ വാക്കുകളെ വിശ്വസിച്ച്‌ ഉദ്യോഗസ്ഥന്മാര്‍ ഫയലുകള്‍ തീര്‍പ്പാക്കുന്ന പാരമ്പര്യരീതി ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്‌. ഉദ്യോഗസ്ഥന്മാര്‍ സ്വയം തീരുമാനമെടുക്കുന്നതിന്‌ പകരം കൂടുതലായി മന്ത്രിമാര്‍ക്ക്‌ ഏല്‍പ്പിക്കുന്ന രീതി ശക്തമായിരിക്കുന്നു. ഇതിന്റെ ഫലമായി കേന്ദ്ര സെക്രട്ടറിയേറ്റ്‌ തന്നെ പലപ്പോഴും നിശ്ചലമോ നിസ്സംഗമോ ആയിത്തീരുകയാണ്‌.

മാനവരാശിക്ക്‌ മുന്നില്‍ ഭാരതം അതിന്റെ ജൈത്രയാത്രക്ക്‌ ശംഖനാദം മുഴക്കേണ്ട ഘട്ടത്തിലാണ്‌ ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്റെ ഇടനാഴികള്‍ മരവിപ്പിനാല്‍ നിശ്ചലമായിക്കൊണ്ടിരിക്കുന്നത്‌. വാഷിംഗ്ടണ്‍ തൊട്ട്‌ ടോക്കിയോ വരെ വ്യവസ്ഥ മുരടിച്ച്‌ വീര്‍പ്പുമുട്ടുകയാണ്‌. പരാജയപ്പെട്ട കമ്മ്യൂണിസവും തകര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്തവും സൃഷ്ടിച്ച ശൂന്യത നികത്താന്‍ ഭാരതത്തിന്‌ കഴിയേണ്ടതാണ്‌. പക്ഷേ അതിനുള്ള ആത്മവിശ്വാസവും ആര്‍ജ്ജവവും ദല്‍ഹിക്ക്‌ കാട്ടാനാവുന്നില്ലെന്നതാണ്‌ ദുഃഖസത്യം.

ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ ഇരകളാണ്‌ അമേരിക്കയും ബ്രിട്ടനും. വാള്‍ സ്ട്രീറ്റ്‌ പ്രസ്ഥാനം അമേരിക്കന്‍ മുതലാളിത്തത്തിന്റെ ചങ്കിനേറ്റ മുറിവാണ്‌. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി അമേരിക്ക, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച താഴോട്ടാണ്‌. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാലയളവില്‍ മുന്നോട്ടാണ്‌ പോയത്‌. പടിഞ്ഞാറിന്റെ പതനം കിഴക്കിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌. എന്നാല്‍ ചൈനയെപ്പോലെ അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ വര്‍ത്തമാന ഇന്ത്യ വിജയിക്കുന്നില്ല.

ലോകത്തൊട്ടാകെയുള്ള പ്രദേശങ്ങളില്‍ പണം കുന്നുകൂടി സ്വിസ്‌ ബാങ്കില്‍ നിക്ഷേപിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ്‌ ഒന്നാം സ്ഥാനത്തുള്ളത്‌. 1.5 ട്രില്ല്യണ്‍ (പതിനെട്ട്പൂജ്യങ്ങള്‍ ചേര്‍ന്ന തുക) ഡോളറാണ്‌ ഇപ്പോള്‍ സ്വിസ്‌ ബാങ്കിലുള്ള ഇന്ത്യന്‍ കള്ളപ്പണമെന്ന്‌ കണക്കാക്കപ്പെടുന്നു. ഇത്‌ ലോകത്തിലെ മേറ്റ്ല്ലാ രാജ്യങ്ങളും കൂടി നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തേക്കാള്‍ കൂടുതല്‍ വരുമത്രേ! ഇന്ത്യന്‍ വിദേശകടത്തിന്റെ പത്തിരട്ടിയില്‍ കൂടുതലാണ്‌ ഈ തുകയെന്നും കണക്കാക്കിയിരിക്കുന്നു. ഈ തുകയ്‌ക്ക്‌ തുമ്പുണ്ടാക്കി വ്യവസ്ഥാപിതമാര്‍ഗ്ഗം വഴി ഇന്ത്യക്കാര്‍ക്ക്‌ വേണ്ടി ഉപയോഗിക്കുന്നതിന്‌ കോണ്‍ഗ്രസ്‌ ഭരണകൂടം വിമുഖരാണ്‌.

അന്താരാഷ്‌ട്ര സമൂഹം അംഗീകരിച്ച നിയമഭേദഗതി വഴി രാജ്യങ്ങള്‍ക്ക്‌ സ്വിസ്‌ ബാങ്കിലെ കള്ളപ്പണം കണ്ടെത്താനിപ്പോള്‍ വഴികളുണ്ട്‌. അമേരിക്കയെപ്പോലെ നിരവധി രാജ്യങ്ങള്‍ ഇത്തരം വ്യവസ്ഥകള്‍ ഫലപ്രദമായി ഉപയോഗിച്ച്‌ നേട്ടവുമുണ്ടാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യ ഇപ്പോഴും ഇക്കാര്യത്തില്‍ അറച്ചുനില്‍ക്കുകയും സംശയത്തിന്റെ കരിനിഴലില്‍ നാടിനെ തളച്ചിടുകയുമാണ്‌ ചെയ്യുന്നത്‌. സുപ്രീംകോടതിയുടെ അന്ത്യശാസനമുണ്ടായിട്ടും കള്ളപ്പണത്തിന്റെ അറകള്‍ തുറക്കാനോ കുറ്റക്കാരെ തുറന്നുകാട്ടാനോ നിധിയെടുത്ത്‌ പൊതു സ്വത്താക്കാനോ കോണ്‍ഗ്രസ്‌ ഭരണകൂടം തയ്യാറല്ല.

ബിജെപി പൊതുവിലും എല്‍.കെ. അദ്വാനി പ്രത്യേകിച്ചും വിദേശ കള്ളപ്പണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ അരവ്യാഴവട്ടക്കാലമായി മുറവിളി കൂട്ടുന്നുണ്ട്‌. 2009ലെ തെരഞ്ഞെടുപ്പില്‍ അദ്വാനിയുടെ പ്രചരണവിഷയങ്ങളിലൊന്നായിരുന്നു വിദേശ കള്ളപ്പണത്തിന്റെ തിരിച്ചുകൊണ്ടുവരല്‍. എന്നാല്‍ കോണ്‍ഗ്രസ്‌ എക്കാലത്തും ഇതിനെ എതിര്‍ത്തിട്ടുണ്ട്‌. ഇപ്പോഴും അവര്‍ അതേ നിലപാട്‌ തുടരുന്നു. കള്ളപ്പണം രാഷ്‌ട്രീയ പ്രശ്നമായും നിയമപ്രശ്നമായും നാടിനെ വേട്ടയാടുമ്പോഴും കുറ്റകരമായ മൗനവും അനങ്ങാപ്പാറനയവും സ്വീകരിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ കുറ്റവാളികളെ വെള്ളപൂശുകയും സംരക്ഷിക്കുകയുമാണ്‌.

അര്‍ത്ഥശാസ്ത്രത്തോട്‌ ബന്ധപ്പെട്ട്‌ ക്രിസ്തുവിന്‌ മുമ്പുതന്നെ ആധികാരിക പഠനവും പന്ഥാവും മാനവരാശിക്ക്‌ സംഭാവന ചെയ്ത നാടാണ്‌ ഭാരതം. ചാണക്യന്റെ അര്‍ത്ഥശാസ്ത്രം രാജനൈതിക-സാമ്പത്തിക മേഖലകള്‍ക്ക്‌ അമൂല്യ സംഭാവനയര്‍പ്പിക്കുന്ന മഹദ്ഗ്രന്ഥമായി ഇപ്പോഴും പരിഗണിക്കപ്പെടുന്നു. പാശ്ചാത്യ സമൂഹത്തിന്‌ സാമ്പത്തിക ശാസ്ത്രത്തില്‍ പ്രാരംഭ ശ്രമമായി ഇക്കാര്യത്തില്‍ എടുത്തുകാട്ടാനുള്ളത്‌ 1776ലെ “വെല്‍ത്ത്‌ ഓഫ്‌ നേഷന്‍സാണ്‌.” പടിഞ്ഞാറന്‍ നാടുകള്‍ അക്കാലത്ത്‌ ധനത്തിന്റെ അഭാവത്താല്‍ നട്ടംതിരിയുകയായിരുന്നു. എന്നാല്‍ 1757ലെ പ്ലാസി യുദ്ധത്തിന്‌ മുമ്പ്‌ ഭാരതം സമ്പല്‍സമൃദ്ധമായിരുന്നു. ജനങ്ങളുടെ കയ്യിലെ സ്വര്‍ണ്ണം, ആഭരണങ്ങള്‍, കയ്യിരുപ്പ്‌ പണം എന്നിവ ചേര്‍ത്ത്‌ കണക്കാക്കിയാല്‍ ഇന്നും ഭാരതം സമ്പന്നമാണ്‌. സംസ്കാരത്തിലും ധിഷണാ-പ്രതിഭാതലത്തിലും നാം ആരുടേയും പിന്നിലല്ല. എന്നിട്ടും നമുക്ക്‌ പ്രതീക്ഷിയ്‌ക്കുതകും വിധം മുന്നോട്ടുപോകാനാവുന്നില്ല.

സാമ്പത്തിക പോരായ്‌മ നികത്താനാണ്‌ പാശ്ചാത്യര്‍ ഇന്ത്യയെ കോളനിയാക്കി ചൂഷണം ചെയ്തത്‌. ഇപ്പോള്‍ വീണ്ടും പടിഞ്ഞാറന്‍ നാടുകള്‍ സാമ്പത്തിക വിഷമത്തിന്റെ ആഴക്കയങ്ങളിലേക്ക്‌ ആണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഇന്ത്യ സാമ്പത്തിക പ്രശ്നങ്ങളുള്ള നാടാണെങ്കിലും അടിസ്ഥാനപരമായി സമൃദ്ധരാണ്‌.
ഇന്നത്തെ ചുറ്റുപാടില്‍ ഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ മാനവരാശിയുടെ മോചനത്തിനുള്ള അവസരമാക്കി മാറ്റുകയാണ്‌ വേണ്ടത്‌. അതിനുള്ള ഇച്ഛാശക്തിയോ കര്‍മ്മപദ്ധതിയോ അധികാരസ്ഥാപനങ്ങളില്‍ ദൃശ്യമല്ല എന്നതാണ്‌ ഏറ്റവും വലിയ പോരായ്‌മ. ഇന്ത്യ അന്താരാഷ്‌ട്ര ദൗത്യമായി ഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഏറ്റെടുക്കുകയാണ്‌ വേണ്ടത്‌. കേന്ദ്രഭരണകൂടം നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കണം. സുതാര്യമായ ഭരണകാര്യ നിര്‍വ്വഹണ സംവിധാനം സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. കമ്മ്യൂണിസത്തിനും ക്യാപ്പിറ്റലിസത്തിനുമുള്ള ബദല്‍ ഭാരതത്തില്‍ നിന്നുയര്‍ന്ന്‌ ലോകമൊട്ടാകെ വ്യാപിപ്പിക്കേണ്ടതുണ്ട്‌. അതിനുള്ള സുവര്‍ണ്ണാവസരമാണ്‌ ആഗോള പ്രതിസന്ധി നമുക്ക്‌ മുമ്പില്‍ തുറന്നിട്ടിട്ടുള്ളത്‌.

അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.