Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുല്ലപ്പെരിയാറിലെ ഭരണദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2012, 09:16 pm IST
in Vicharam

കൂടംകുളം ആണവനിലയം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്‌ നമ്മുടെ പ്രധാനമന്ത്രി റഷ്യയ്‌ക്ക്‌ ഉറപ്പുകൊടുത്തകാര്യം നാം മാധ്യമങ്ങളില്‍ വായിച്ചതാണ്‌. റഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിയുടെ ആദ്യസന്ദര്‍ശനം ചെന്നൈയിലേക്കായിരുന്നു. ജയലെളിതയെ കണ്ടതിന്‌ ശേഷമാണ്‌ ദുരിതനിവാരണ പഠനസംഘത്തെ പിന്‍വലിച്ചത്‌. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്ന്‌ ഒരു ദുരിതമുണ്ടായാല്‍ കൈക്കൊള്ളേണ്ടുന്ന മുന്‍കരുതലുകള്‍ എടുത്തിണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തുക എന്ന പരമപ്രധാനമായ, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്‌ യാതൊരുവിധ ദോഷവുമുണ്ടാക്കാത്ത പഠന സംഘത്തെ പിന്‍വലിക്കാന്‍ വരെ ഈ രാജ്യത്തെ കോണ്‍ഗ്രസ്‌ പ്രധാനമന്ത്രി തയ്യാറായാല്‍, അതില്‍പ്പരം ഒരു ഗതികേട്‌ കേരളത്തിന്‌ വരാനുണ്ടോ? ലജ്ജ അതായത്‌ നാടന്‍ മലയാളത്തില്‍ ഉളുപ്പ്‌ എന്ന വികാരമുണ്ടായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ആ നിമിഷം ഇറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമായിരുന്നു. അതിനുപകരം എം.എം.ഹസ്സന്‍ പയഞ്ഞതെന്താണ്‌, ‘കേന്ദ്രം നിഷ്പക്ഷമായി തീരുമാനിക്കും’. നിഷ്പക്ഷമായല്ല കേന്ദ്രം തീരുമാനിക്കേണ്ടത്‌. പക്ഷം പിടിച്ചിട്ട്‌ വേണമായിരുന്നു – സത്യത്തിന്റെ പക്ഷം, നീതിയുടെ പക്ഷം – ധര്‍മ്മത്തിന്റെ പക്ഷം. കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തില്‍ എന്ത്‌ സത്യം, ധര്‍മ്മം, നീതി! ഇവിടെ നാല്‌ വോട്ടും, അധികാരവുമാണല്ലോ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌. കോടതി വിധി മറികടന്ന്‌ അധികാരമുറപ്പിക്കാന്‍ ഭരണഘടനയെപ്പോലും ചവിട്ടിമെതിച്ച ഒരു പാര്‍ട്ടിയില്‍ നിന്നും മേറ്റ്ന്തു പ്രതീക്ഷിക്കാനാണ്‌. ഹസ്സന്റെ വാക്കുകള്‍ നാം തെറ്റിദ്ധരിക്കുന്നതാകാം. കേന്ദ്രം പക്ഷപാതംകൂടാതെതന്നെ തീരുമാനിക്കും എന്നാണല്ലോ ഹസ്സന്‍ അഭിപ്രായപ്പെട്ടത്‌. കൂടംകുളം ഫോബിയയില്‍ തമിഴ്ജനതയും മുല്ലപ്പെരിയാര്‍ ഭീതിയില്‍ കേരള ജനതയും കഴിയുമ്പോള്‍ തീരുമാനം നിഷ്പക്ഷമായില്ലേ? രണ്ടുകൂട്ടരും തുല്യദു:ഖിതര്‍, ബദ്ധവൈരികള്‍, അതിലൂടെ കേന്ദ്രസര്‍ക്കാരിന്‌ 18 വോട്ടും, പ്രധാനമന്ത്രിയുടെ കൂടംകുളം ഉറപ്പും ഉറപ്പിക്കാമല്ലോ? അതാണ്‌ വരികളുടെ ഇടയിലൂടെ വായിച്ചാല്‍ തെളിയുന്നത്‌.

ഈ പ്രശ്നം ഇത്രയും വഷളാക്കിയത്‌ രാജ്യത്തെ ഭരണപാര്‍ട്ടിയായ കോണ്‍ഗ്രസ്സ്‌ തന്നെയാണ്‌. 120 കോടി ഭാരതീയരുടെ ഭാഗധേയം നിശ്ചയിക്കുന്നത്‌ ഇന്ന്‌ ഇന്ത്യക്കാരല്ല, ഒരു ഇറ്റാലിയന്‍ വനിതയാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. ആരൊക്കെ സ്ഥാനാര്‍ത്ഥിയാകണം, ആരൊക്കെ മന്ത്രിയാകണം, മുഖ്യമന്ത്രിയാകണം, കെ.പി.സി.സി പ്രസിഡന്റാകണം, ആരൊക്കെ ആകരുത്‌ എന്നൊക്കെ തീരുമാനിക്കുന്നത്‌ ഹൈക്കമാന്റാണെന്നും, ഹൈക്കമാന്റെന്നാല്‍ ഇറ്റാലിയന്‍ വനിതയാണെന്നും എല്ലാവര്‍ക്കും അറിയാം. കേന്ദ്രത്തിന്റെ സമയോചിത ഇടപെടലിന്റെ അഭാവമാണ്‌ പ്രശ്നം ഇത്തരത്തിലെത്തിച്ചതെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആത്യന്തികമായി ഹൈക്കമാന്റ്‌ മദാമ്മക്കാണെന്നതില്‍ രണ്ടഭിപ്രായമില്ല.

കേരളത്തിന്റെ നെറുകയില്‍ 8000 ഏക്കര്‍ സ്ഥലത്ത്‌ പരന്‍ങ്കിടക്കുന്ന ഒരു വന്‍ ജലാശയം സൃഷ്ടിച്ചുകൊണ്ട്‌ പെരിയാറിന്‌ കുറുകെ 1200 അടി നീളവും 152 അടി ഉയരവുമുള്ള സിമന്റും കമ്പിയും തൊടാതെ നിര്‍മ്മിക്കപ്പെട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ദുര്‍ബലമായ അവസ്ഥയില്‍ നിലകൊള്ളുക, 35 ലക്ഷത്തിലധികം ജനങ്ങള്‍ ഭയന്ന്‌ ദിനരാത്രങ്ങള്‍ തള്ളിനീക്കുക, അവരുടെ പ്രതിനിധികള്‍ അഞ്ച്‌ സംവത്സരങ്ങളിലേറെയായി സത്യഗ്രഹസമരത്തില്‍ കഴിയുക. ഇത്തരം ഒരു സാഹചര്യത്തില്‍ കോടതിയും പഠനവും ചര്‍ച്ചകളുമായി സമയം നീട്ടിക്കൊണ്ടുപോവുക. ഒരു ജനസമൂഹത്തിന്‌ ഇങ്ങനെ ഒരു അവസ്ഥ എങ്ങനെ സംഭവിച്ചു? ഇടുക്കി ഡാമിനായിരുന്നു ഈയൊരു സ്ഥിതിയെങ്കില്‍ രണ്ടാമതൊന്ന്‌ ആലോചിക്കാതെ എന്നേ ഡീക്കമ്മീഷന്‍ ചെയ്യപ്പെടുമായിരുന്നില്ലേ? മുല്ലപ്പെരിയാര്‍ ഡാമിന്റെ ഗുണഭോക്താക്കള്‍ തന്നെയായിരുന്നു ഡാം തകര്‍ന്നാലുള്ള ദുരിതമനുഭവിക്കേണ്ടി വരുന്നവരെങ്കില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്തിട്ടുണ്ടാവില്ലേ? അത്തരം സാഹചര്യത്തില്‍ ജലനിരപ്പുയര്‍ത്തണമെന്നും പുതിയ ഡാം ആവശ്യമില്ലെന്നും ശഠിക്കുന്നവര്‍ ഒന്നുശബ്ദിക്കാനുള്ള ധൈര്യം കാണിക്കുമായിരുന്നോ? കമ്പം, തേനി, ദിണ്ഠിക്കല്‍, മധുര, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ പ്രദേശങ്ങള്‍, ഡാം തകര്‍ന്നാല്‍ ഒലിച്ചുപോകുന്ന അവസ്ഥയിലായിരുന്നുവെങ്കില്‍ വൈക്കോമാരും കരുണാനിധിമാരും പുരട്ച്ചിമാരും, ചിദംബരവും ഇന്നത്തെ നിലപാട്‌ തന്നെ സ്വീകരിക്കുമായിരുന്നോ?

ഡാമിന്റെ ഗുണഭോക്താക്കള്‍ ഒരുകൂട്ടര്‍, ഡാം തകര്‍ന്നാല്‍ ദുരിതമനുഭവിക്കുന്നവര്‍ വേറൊരുകൂട്ടര്‍! സകലമാനവര്‍ക്കും ജീവജാലങ്ങള്‍ക്കും പക്ഷി മൃഗാദികള്‍ക്കും പ്രകൃതിക്കും ഭൂമിദേവിക്കും സൗഖ്യം നേരുന്ന ‘ലോകാ:സമസ്താ: സുഖിനോ ഭവന്തു’ എന്ന വേദപ്രമാണം ഉയര്‍ത്തിപ്പിടിക്കുന്ന ലോകത്തെ ഏക സംസ്കൃതിയുടെ ഉടമകളായ ഭാരതത്തിലാണല്ലോ ഈ അവസ്ഥ എന്നത്‌ നമ്മെ ലജ്ജിപ്പിക്കുന്നില്ലല്ലോ! കൊടുങ്കാറ്റിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ഭൂകമ്പത്തിലും അവപോലുള്ള മറ്റ്‌ പ്രകൃതി ദുരന്തങ്ങളിലും പെട്ട്‌ നിനച്ചിരിക്കാതെ മനുഷ്യര്‍ കാലയവനികക്കകത്തുപോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ ഏതുനിമിഷവും സംഭവിക്കാവുന്ന ദുരന്തം മുന്നില്‍ കണ്ടുകൊണ്ടുള്ള സ്ഥിതിവിശേഷം തുടരാന്‍ പാടില്ല.

കേരളത്തില്‍ നിന്നുള്ളവര്‍ മാത്രം ഇന്ദ്രപ്രസ്ഥത്തിലെത്തിപ്പെട്ടാല്‍ ദേശീയനേതാക്കളായിപ്പോകും. നമ്മുടെ നേതാക്കള്‍ മാത്രം ഇരിക്കുന്ന കസേരയുടെ വലിപ്പം മാനിച്ച്‌ വായ ഇറുക്കിപ്പിടിച്ചിരിക്കുന്നു. നമ്മുടെ ദേശീയ നേതാക്കള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഹൈക്കമാന്റ്‌ മദാമ്മയെ ചുറ്റിപ്പറ്റി കസേര ഉറപ്പിക്കുകയും കൂടുതല്‍ സുഖകരമായ ലാവണങ്ങള്‍ തരപ്പെടുത്തുകയുമാണ്‌ . നമ്മുടെ ആദര്‍ശധീരന്‍ കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞത്‌ “എനിക്കും കേരളത്തിന്റെ അഭിപ്രായം തന്നെയാണുള്ളത്‌, ഞാനിരിക്കുന്ന കസേരയുടെ വലിപ്പം കരുതിയാണ്‌ അഭിപ്രായം തുറന്ന്‌ പറയാതിരുന്നത്‌” എന്നാണ്‌. ഇത്രയും ശ്വാസംമുട്ടനുഭവിച്ച്‌ ആ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്‌ എന്തിനാണ്‌?

2006ല്‍ ഇതുപോലെ ഡാം അപകടാവസ്ഥയിലിരുന്ന സമയത്ത്‌ കുറെ മുങ്ങല്‍ വിദഗ്ധരെ മുല്ലപ്പെരിയാറിലേക്ക്‌ അയച്ചു. ഇന്ത്യാരാജ്യത്ത്‌ കേരളം എന്ന സംസ്ഥാനത്ത്‌ അപകടാവസ്ഥയിലുള്ള മുല്ലപ്പെരിയാറെന്ന അണക്കെട്ടിന്റെ അടിഭാഗം പരിശോധിക്കാനായി കേന്ദ്ര പ്രതിരോധസേനയിലെ മുങ്ങല്‍ വിദഗ്ധര്‍ ഈ വലിപ്പമുള്ള കസേരയിലിരിക്കുന്ന പ്രതിരോധമന്ത്രിയുടെ നിര്‍ദ്ദേശമനുസ്സരിച്ച്‌ മുല്ലപ്പെരിയാറിലെത്തിയെങ്കിലും വെള്ളം തൊടാതെ പറഞ്ഞയച്ചില്ലേ? അല്‍പമെങ്കിലും ലജ്ജ ഉണ്ടായിരുന്നെങ്കില്‍, അല്‍പമെങ്കിലും ആദര്‍ശം ബാക്കിയുണ്ടായിരുന്നെങ്കില്‍ അക്കാര്യത്തിന്മേല്‍ അന്ന്‌ കസേരവിട്ട്‌ ഇറങ്ങിവരേണ്ടിയിരുന്നു.

ഒരു വീടുമാറുമ്പോഴുള്ള അവസ്ഥ ഒന്ന്‌ ആലോചിച്ച്‌ നോക്കുക. സാധാരണയായി അഞ്ച്‌ വര്‍ഷം കൂടുമ്പോള്‍, ചിലപ്പോഴൊക്കെ അതിനിടയ്‌ക്കും കൂടും കുടുക്കയുമായി അവനവന്റെ സ്വന്തം തട്ടകത്തില്‍ ചേക്കേറുന്നവരാണല്ലോ മന്ത്രിമന്ദിരങ്ങളില്‍ പള്ളികൊള്ളുന്നത്‌. മന്ത്രിമന്ദിരം ഒഴിയേണ്ട ദിനം കാലേകൂട്ടി അറിയാം, സഹായിക്കാനും അകമ്പടിസേവിക്കാനും സര്‍ക്കാര്‍ സംവിധാനമൊക്കെയും കയ്യിലുണ്ട്‌. മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം, ക്രമമായി കൃത്യമായി വീട്ടുസാധനങ്ങളൊക്കെ സുരക്ഷിതമായി പാക്ക്‌ ചെയ്യാം, പ്രധാന രേഖകളും പ്രമാണങ്ങളും ബ്രീഫ്കേസില്‍ സ്വന്തം കൈവശം വയ്‌ക്കാം, വിലപിടിപ്പുള്ള സാധനങ്ങള്‍ സുരക്ഷതമായി കഴിയുമെങ്കില്‍ ഒപ്പം കൊണ്ടുപോകാം, പലതും ബാങ്ക്‌ ലോക്കറില്‍ വയ്‌ക്കാം, സ്വന്തം ലാവണത്തിലെത്തിയാല്‍ അടുക്കളയിലേക്ക്‌ വേണ്ടത്‌ പ്രത്യേകം കരുതി ലേബലൊട്ടിച്ച്‌ പെട്ടെന്ന്‌ എടുക്കാന്‍ പാകത്തിന്‌ കയറ്റിവിടാം. ഇങ്ങനെയൊക്കെ ചെയ്താലും പുതിയ തട്ടകത്തിലെത്തിച്ചേര്‍ന്ന്‌ ഒരു മൂന്ന്‌ മാസക്കാലമെങ്കിലും വേണ്ടുന്ന സാധനങ്ങള്‍ തപ്പിപ്പിടിച്ചെടുക്കുക ദുഷ്ക്കരമായിരിക്കും. എന്തുകൊണ്ട്‌ ഇത്‌ പറയുന്നതെന്നുവച്ചാല്‍, ഡാം പൊട്ടിയാല്‍ രക്ഷനേടാന്‍ വെള്ളം കയറാത്ത കുന്നിന്‍പുറങ്ങള്‍ അടയാളപ്പെടുത്തുന്ന ജോലി തകൃതിയില്‍ നടത്തുന്നുണ്ടെന്നറിയുന്നു. ഡാം പൊട്ടിയെന്ന്‌ അറിയിപ്പു കിട്ടുമ്പോള്‍ അവിടങ്ങളിലേക്ക്‌ ഓടിക്കയറി രക്ഷപ്പെടണം. കുഞ്ഞുകുട്ടികളേയും വര്‍ദ്ധക്യത്തിലെത്തിയവരേയും രോഗശയ്യയിലുള്ളവരേയും തലയിലും ഒക്കത്തുമേന്തി അതിനുകഴിഞ്ഞില്ലെങ്കില്‍ ഉപേക്ഷിച്ചിട്ട്‌ പേമാരിയും കൂരിരിട്ടുമാണെങ്കിലും അടയാളപ്പെടുത്തിയിരിക്കുന്ന കുന്നിന്‍ ചരുവ്‌ കണ്ടെത്തി രക്ഷപ്പെട്ടുകൊള്ളണം. എങ്ങനെ ഇങ്ങനെ പറയാന്‍ കഴിയുന്നു?

ഡാം സുരക്ഷ വിലയിരുത്താന്‍ സുപ്രീംകോടതി നിയോഗിച്ചവര്‍ കേരള പ്രതിനിധികളെ, അതും ഒരു വനിതാ ചീഫ്‌ എഞ്ചിനീയറെ അധിക്ഷേപിക്കുക, സംസാരിക്കേണ്ട എന്ന്‌ വിലക്കുക, പരിഹസിക്കുക. അവസാനം അടച്ചിട്ടവാതിലിനു പിന്നില്‍ ഒരു കക്ഷിയുമായി രഹസ്യ ചര്‍ച്ചയിലേര്‍പ്പെടുക. കതകടച്ചിരുന്ന്‌ സംസാരിച്ചത്‌ അനുകൂല റിപ്പോര്‍ട്ട്‌ കൊടുത്താല്‍ ലഭിക്കാവുന്ന കോഴയെപ്പറ്റിയുള്ള വിലപേശലായിരുന്നുവെന്ന്‌ ന്യായമായും സംശയിക്കാവുന്ന സാഹചര്യമാണുള്ളത്‌. തമിഴ്‌ ജനത വളരെ വൈകാരികമായി പ്രതികരിക്കുന്നവരാണ്‌. വെള്ളിത്തിരയില്‍ കാണുന്നത്‌ സത്യമാണെന്ന്‌ വിശ്വസിക്കുന്നവര്‍. ജീവിച്ചിരിക്കുന്ന സിനിമാക്കാര്‍ക്കുപോലും അമ്പലം പണിയുന്നവര്‍. അത്തരക്കാര്‍ മരണപ്പെട്ടാല്‍ ഒപ്പം മരിക്കാന്‍ പോലും മടിയില്ലാത്തവര്‍. അത്തരം ഒരു ജനതയെ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണെന്നേ പറയാന്‍പറ്റൂ. ആട്ടിന്‍പറ്റത്തെപ്പോലെ, നേതാക്കള്‍ക്ക്‌ ആട്ടിപ്പായിച്ച്‌ കൊണ്ട്‌ നടക്കാവുന്നവര്‍. നല്ലവഴിക്കായാല്‍ ആവഴിക്ക്‌ നീങ്ങും. മിറച്ചായാല്‍ അങ്ങനേയും. ഇവിടെ കുറ്റം നേതാക്കളുടെ ഭാഗത്താണ്‌. സത്യം അണികളിലെത്തിച്ചില്ല എന്ന്‌ മാത്രമല്ല അസത്യം പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്‌ അവസ്ഥ. അവരെ തെരുവിലിറക്കി അതിക്രമങ്ങള്‍ ചെയ്യിക്കുന്നു. തമിഴകത്തെ പ്രധാനപാര്‍ട്ടികളായ ഡി.എം.കീയും, എ.ഡി.എം.കീയും മാത്രം വിചാരിച്ചാല്‍ ഈ പ്രശ്നം തീരാവുന്നതേയുള്ളൂ.

നികുതിദായകന്റെ പണം കൈക്കൂലികൊടുത്തു തീരുമാനങ്ങളെ അട്ടിമറിക്കാനാണ്‌ തമിഴകം ശ്രമിക്കുന്നത്‌. ഏറ്റവും ഒടുവില്‍ സുപ്രീംകോടതി നിശ്ചയിച്ച ഉന്നതാധികാര കമ്മറ്റിയെപ്പോലും വാതിലടച്ചിരുന്ന്പ്രലോഭിപ്പിച്ച്‌ അനുകൂല തീരുമാനങ്ങളെടുപ്പിക്കാനാണ്‌ തമിഴകര്‍ ശ്രമിക്കുന്നത്‌.

തമിഴ്‌നാടിന്റെ ഈ നീക്കങ്ങള്‍ക്ക്‌ കേന്ദ്രം കൂട്ട്‌ നില്‍ക്കുകയാണോ? പ്രധാനമന്ത്രിയുടെ ദുരിത നിവാരണ പഠനസംഘത്തെ പഠനത്തിനായി നിയോഗിച്ചിരുന്നുവെങ്കിലും ഏകപക്ഷീയമായി കേരളത്തെ അവഗണിച്ചുകൊണ്ട്‌ ആ തീരുമാനം ഉപേക്ഷിച്ചിരിക്കുന്നു. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന കേരളത്തെ കയ്യൊഴിഞ്ഞ്‌ അരനൂറ്റാണ്ടോളമായി കോണ്‍ഗ്രസ്പാര്‍ട്ടിക്ക്‌ എത്തിനോക്കാനാവാത്ത തമിഴ്‌നാടിന്റെ പക്ഷം പിടിക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്താണ്‌?

അര്‍ജുനന്‍ താണപ്പന്‍ പണിക്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

Thiruvananthapuram

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പുതിയ വാര്‍ത്തകള്‍

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.