Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മരണമില്ലാത്ത ഓര്‍മ്മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2012, 09:35 pm IST
inVicharam

1912 നവംബര്‍മാസം ഒന്‍പതു മുതല്‍ 1971 ജൂണ്‍15വരെ 59 വര്‍ഷക്കാലം ജീവിച്ചിരിക്കുകയും അക്കാലത്തിനിടയില്‍ ഇരുപതു വര്‍ഷത്തോളം അഭിനയത്തിന്റെ സൂക്ഷ്മഭാവങ്ങളാല്‍ മലയാള സിനിമയെ സമ്പന്നമാക്കുകയും ചെയ്ത പ്രതിഭാധനനാണ്‌ എം.സത്യനേശന്‍ നാടാരെന്ന സത്യന്‍. 1951 മുതല്‍ 71വരെയുള്ള ഇരുപതു വര്‍ഷക്കാലം മലയാള സിനിമയെ നയിച്ചത്‌ സത്യനായിരുന്നുവെന്നു പറയാം. ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തെ ആദ്യമായി സ്വര്‍ണ്ണ മെഡല്‍ അണിയിച്ച ചെമ്മീന്‍ എന്ന ചിത്രത്തിലെ പളനിയെ മാത്രമെടുത്താല്‍മതി സത്യന്‍ എന്ന നടന്റെ അഭിനയമികവ്‌ തിരിച്ചറിയാന്‍. സത്യന്റെ മികച്ച ചിത്രങ്ങളോരോന്നും മലയാള ചലച്ചിത്രവേദിയിലെ നാഴികക്കല്ലുകളാണ്‌. മലയാളത്തിന്‌ ആദ്യമായി പ്രസിഡന്റിന്റെ വെളളിമെഡല്‍ നേടിക്കൊടുത്ത നീലക്കുയില്‍ എന്ന ചിത്രത്തിലും അദ്ദേഹത്തിന്റെ പ്രതിഭ തിളങ്ങി നില്‍ക്കുന്നു.

സത്യന്റെ ജന്മശതാബ്ദി വര്‍ഷമാണിത്‌. 1971ലാണ്‌ സത്യന്‍ മരിക്കുന്നത്‌. ആ സമയത്തും വെള്ളിത്തിരയിലെ ജ്വലിക്കുന്ന താരമായിരുന്നു അദ്ദേഹം. പിന്നീട്‌ നിരവധി താരങ്ങള്‍ സിനിമയിലേക്കു വരികയും സൂപ്പര്‍ സ്റ്റാറുകളും മെഗാസ്റ്റാറുകളുമൊക്കെയായെങ്കിലും സിനിമാ താരമെന്ന നിലയില്‍ സത്യന്‍ പുലര്‍ത്തി വന്ന ആത്മാര്‍ത്ഥതയും കഴിവും പ്രകടിപ്പിക്കാന്‍ അവര്‍ക്കാര്‍ക്കും ആയില്ലെന്ന്‌ പറയുന്നത്‌ അതിശയോക്തിയല്ല. സിനിമ സ്റ്റുഡിയോയ്‌ക്കുള്ളില്‍ സാങ്കേതികതയുടെ സഹായമില്ലാതെ രൂപപ്പെടുന്ന സമയത്താണ്‌ സത്യന്റെ അഭിനയപ്രകടനം മലയാളി രുചിച്ചറിഞ്ഞ പല സിനിമകളും പുറത്തു വരുന്നത്‌. ഒരു നാടകസ്റ്റേജില്‍ നിന്നുകൊണ്ട്‌ അഭിനേതാവ്‌ ഭാവങ്ങള്‍ സ്വയം ആര്‍ജ്ജിച്ച്‌ പ്രേക്ഷകനോട്‌ നേര്‍ക്കുനേര്‍ സംവദിക്കുന്നതുപോലെയായിരുന്നു അന്നത്തെ സിനിമാഭിനയവും.
എന്നിട്ടും സത്യന്റെ നടനത്തില്‍ ഒട്ടും നാടകീയതയുണ്ടായില്ല. സത്യന്റെ പഴയകാല സിനിമകള്‍ ഇന്നും കാണുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയത്തിലോ സംഭാഷണ ശൈലിയിലോ നമുക്ക്‌ അസ്വാഭാവികമായി ഒന്നും തോന്നില്ല. മറക്കാനാകാത്ത അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നു ഓരോ സത്യന്‍ ചിത്രവും. വടക്കന്‍പാട്ടിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ പ്രത്യേക പാടവമുണ്ടായിരുന്നു. ഓര്‍മ്മകളില്‍ നിന്ന്‌ ഒരിക്കലും മരിക്കാത്ത സത്യന്‍കഥാപാത്രമാണ്‌ തച്ചോളി ഒതേനനിലെ ഒതേനന്‍. വലിയ സംഭാഷണങ്ങള്‍ പറഞ്ഞു ഫലിപ്പിച്ച്‌ കയ്യടി നേടുന്ന നടനായിരുന്നില്ല അദ്ദേഹം. പകരം, ഒരു ചെറിയ നോട്ടത്തില്‍, ചെറുപുഞ്ചിരിയില്‍, ഒരു മൂളലില്‍ എല്ലാ വികാരങ്ങളും പ്രതിഫലിപ്പിക്കാന്‍ സത്യനിലെ നടനു കഴിഞ്ഞു.

അറുപതുപിന്നിട്ട ഓരോമലയാളിക്കും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സത്യനും അദ്ദേഹത്തിന്റെ സിനിമകളും ഇന്നും സമ്മാനിക്കുന്നുണ്ട്‌. കാമുകനായ സത്യനെ, അച്ഛനും മകനുമായ സത്യനെ, വടക്കന്‍പാട്ടിലെ വീരനായകനായ സത്യനെ..എത്രയെത്ര വേഷങ്ങളില്‍ മലയാളി അദ്ദേഹത്തെ ഓര്‍ത്തിരിക്കുന്നുണ്ട്‌.
നീലക്കുയിലിലെ ശ്രീധരന്‍നായര്‍, ഓടയില്‍നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ ശ്രീനി, കടല്‍പ്പാലത്തിലെ അച്ഛനും മകനും, വാഴ്‌വേമായത്തിലെ സുധി, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍..ഓര്‍മ്മയിലേക്ക്‌ നിരവധി കഥാപാത്രങ്ങള്‍ കയറിവരുന്നു.

തിരുവനന്തപുരത്ത്‌ ആറാമിട ചെറുവിളാകത്ത്‌ വീട്ടില്‍ മാനുവലിന്റെയും ലില്ലിയമ്മയുടെയും മൂത്തമകനായി 1912 നവംബര്‍ ഒന്‍പതിനാണ്‌ സത്യനേശന്‍ ജനിച്ചത്‌. പഠനത്തില്‍ മിടുക്കനായിരുന്ന അദ്ദേഹം അന്നത്തെക്കാലത്തെ വിദ്വാന്‍പരീക്ഷ പാസ്സായി. ആദ്യം സെന്റ്ജോസഫ്‌ സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കുറെ കഴിഞ്ഞപ്പോള്‍ സെക്രട്ടേറിയേറ്റില്‍ ക്ലാര്‍ക്കായി. രണ്ടുവര്‍ഷക്കാലമാണ്‌ അദ്ദേഹം സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തത്‌. തുടര്‍ന്ന്‌ പട്ടാളത്തില്‍ ചേര്‍ന്നു. സത്യനെന്ന പട്ടാളക്കാരന്‍ രണ്ടാം ലോക മഹായുദ്ധകാലത്ത്‌ പടിപടിയായി ഉയര്‍ന്നു. സേവനകാലാവധി കഴിഞ്ഞ്‌ നാട്ടില്‍ തിരിച്ചെത്തിയ സത്യന്‍ പോലീസ്‌ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. പൊലീസ്‌ ജീവിതത്തിനിടയില്‍ അമച്വര്‍ നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. ആ നാടകങ്ങള്‍ എല്ലാം കാക്കിക്കുളളിലെ ഉജ്ജ്വല നടനെ പ്രേക്ഷകര്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുന്നവയായിരുന്നു. സിനിമാനടനാവാന്‍ വേണ്ടി പൊലീസുദ്യ‍ോഗം അദ്ദേഹം രാജിവെച്ചു.

കൗമുദി ബാലകൃഷ്ണന്റെ ത്യാഗസീമ എന്നചിത്രത്തിലേക്കാണ്‌ സത്യനെ അഭിനയിക്കാനായി ആദ്യം തെരഞ്ഞെടുത്തതെങ്കിലും ആത്മസഖിയാണ്‌ ആദ്യം പുറത്തിറങ്ങിയ സത്യന്‍ ചിത്രം. 1952ലായിരുന്നു അത്‌. സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരാണ്‌ ബാലകൃഷ്ണന്‌ സത്യനെ പരിചയപ്പെടുത്തുന്നത്‌.
ആത്മസഖിയിലെ നായകവേഷത്തില്‍ നിന്ന്‌ നീലക്കുയില്‍, പാലാട്ട്‌ കോമന്‍, തച്ചോളിഒതേനന്‍, മുടിയനായപുത്രന്‍,ഭാര്യ,പഴശ്ശിരാജ, ഓടയില്‍ നിന്ന്‌, കാട്ടുതുളസി, യക്ഷി, അടിമകള്‍, മൂലധനം,നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒരുപെണ്ണിന്റെ കഥ, കടല്‍പ്പാലം, ചെമ്മീന്‍..തുടങ്ങി നൂറ്റമ്പതോളം സിനിമകളില്‍ പ്രതിഭയുടെ അവിസ്മരണീയ സാന്നിധ്യമേകി സത്യന്‍ മലയാളസിനിമയില്‍ നിറഞ്ഞു നിന്നു.

1971 ല്‍ സത്യനെന്ന വ്യക്തി മരിച്ചെങ്കിലും നടന്‍ പിന്നെയും ജീവിച്ചിരിക്കുന്നു. പുതിയ തലമുറയിലെ സിനിമാസ്വാദകര്‍ക്ക്‌ സത്യനെ സുപരിചിതനാക്കാന്‍ പര്യാപ്തമായ തരത്തില്‍ ധാരാളം സിനിമകള്‍ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം പുറത്തു വന്നു. കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷത്തിനുള്ളില്‍ കേരളത്തിലുണ്ടായ വലിയ വിപ്ലവമാണ്‌ ടെലിവിഷന്‍ ചാനല്‍രംഗത്തുണ്ടായത്‌. ചാനലുകളിലൂടെ നിരവധി സത്യന്‍ സിനിമകള്‍ മലയാളികള്‍ക്കു മുന്നിലെത്തി. പുതുതലമുറക്ക്‌ സത്യനെ അടുത്തറിയാല്‍ അത്‌ കൂടുതല്‍ വഴിവച്ചു. അദ്ദേഹത്തിന്റെ പല നല്ല സിനിമകളും പുതുതലമുറയ്‌ക്കും ആസ്വാദ്യകരമാണ്‌. മലയാളികള്‍ക്ക്‌ പ്രിയപ്പെട്ട സത്യന്‍ മരിച്ചിട്ട്‌ 41 വര്‍ഷങ്ങളായെങ്കിലും അദ്ദേഹം ഇന്നത്തെ സമൂഹത്തിലും സുപരിചിതനാകുന്നത്‌ അതിനാലാണ്‌.

നടനെന്നതിലുപരി നല്ല വ്യക്തിത്വത്തിനുടമകൂടിയായിരുന്നു അദ്ദേഹം. സിനിമാ നടനെന്ന തിരിച്ചറിവില്‍ ജീവിക്കുന്നതിനൊപ്പം ജീവിതത്തില്‍ ലളിത സ്വഭാവം പുലര്‍ത്തുകയും ചെയ്തു. തന്നെ ബാധിച്ചിരിക്കുന്ന മാരകരോഗത്തെ തിരിച്ചറിഞ്ഞുകൊണ്ട്‌ അദ്ദേഹം ജീവിച്ചു. ഷൂട്ടിംഗിനിടയില്‍ വായില്‍ക്കൂടിയും മൂക്കില്‍ക്കൂടിയും രക്തസ്രാവമുണ്ടായപ്പോഴും അതു തുടച്ചുകളഞ്ഞ്‌ അഭിനയം പൂര്‍ത്തിയാക്കി. കലാകാരനെന്ന നിലയില്‍ പൂര്‍ണ്ണമായും പ്രതിബദ്ധത പുലര്‍ത്താനും സത്യസന്ധനാകാനും അദ്ദേഹത്തിനു കഴിഞ്ഞു.

കേരളത്തിന്റെ സാംസ്കാരിക സമൂഹത്തില്‍ സത്യന്‌ ഇത്രയധികം സ്വാധീനമുള്ളപ്പോഴാണ്‌ ഈ വര്‍ഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി കടന്നു വരുന്നത്‌. ഈ വര്‍ഷം നവംബര്‍ ഒന്‍പതിന്‌ അദ്ദേഹത്തിന്‌ നൂറു വയസ്സു തികയും. എന്നാല്‍ അത്‌ സര്‍ക്കാരോ, മലയാള സിനിമയെ പരിപോഷിപ്പിക്കാനും സംരക്ഷിക്കാനും ‘പ്രതിജ്ഞാബദ്ധമായ’ ചലച്ചിത്ര അക്കാദമിയോ കണ്ടില്ലെന്നു നടിക്കുന്നു. അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും സത്യനെ അനുസ്മരിക്കാന്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ഉണ്ടായിരുന്നില്ല. ചലച്ചിത്ര അക്കാദമിക്കാര്‍ക്കോ, അക്കാദമി ഭരിക്കുന്ന സിനിമാ മന്ത്രിക്കോ ഒട്ടും പ്രിയപ്പെട്ടവനല്ലല്ലോ സത്യന്‍.

ആവശ്യത്തിനും അനാവശ്യത്തിനും സര്‍ക്കാര്‍ തലത്തിലും അല്ലാതെയും പുരസ്കാരങ്ങളേര്‍പ്പെടുത്തുന്ന നാടാണ്‌ നമ്മുടേത്‌. സത്യന്റെ പേരിലും പല പുരസ്കാരങ്ങള്‍ നിലവിലുണ്ട്‌. സത്യന്‍ നാഷണല്‍ അവാര്‍ഡ്‌, സത്യന്‍ അവാര്‍ഡ്‌, സത്യന്‍ മെമ്മോറിയല്‍ ഫിലിം അവാര്‍ഡ്‌ എന്നിവയാണ്‌ അത്‌. എന്നാല്‍ ഇവയെല്ലാം സത്യനെ സ്നേഹിക്കുന്ന സ്വകാര്യ വ്യക്തികളോ സംഘടനകളോ നല്‍കിവരുന്ന പുരസ്കാരങ്ങളാണ്‌. മഹാനായ നടന്‍ സത്യന്റെ പേരില്‍ സര്‍ക്കാരിന്റെയോ, ചലച്ചിത്ര അക്കാദമിയുടെയോ ആഭിമുഖ്യത്തില്‍ പുരസ്കാരം ഏര്‍പ്പെടുത്താമെന്നിരിക്കെ അതിനു ആരും സന്നദ്ധമായിട്ടില്ല. കഴിഞ്ഞ 41 വര്‍ഷങ്ങളായി സത്യനെ അനാദരിക്കുകയായിരുന്നു ഇവരെല്ലാം. ജന്മശതാബ്ദി വര്‍ഷത്തിലെങ്കിലും ആ തെറ്റ്‌ തിരുത്താന്‍ തയ്യാറാകണം. വരും തലമുറയിലേക്ക്‌ സത്യനെന്ന നടന്റെ കഴിവുകളെത്തിക്കണം. ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ അധികം സത്യന്‍ സിനിമകളെത്തുന്നില്ല. പഴയ ക്ലാസിക്ക്‌ സിനിമകള്‍ക്ക്‌ അവര്‍ അത്രയധികം പ്രാധാന്യം നല്‍കുന്നില്ലെന്നതാണ്‌ കാരണം.

സത്യന്‍ അഭിനയിച്ച നല്ലസിനിമകള്‍ വീണ്ടും സമൂഹത്തിലെത്തിക്കാന്‍ ടൂറിംഗ്‌ ടാക്കീസ്‌ പോലുള്ള പദ്ധതികളിലൂടെ അക്കാദമിക്ക്‌ കഴിയും. അവരതിന്‌ സന്നദ്ധമാകണമെന്നു മാത്രം. അത്തരത്തിലുള്ള സന്നദ്ധത സിനിമയെ സ്നേഹിക്കുകയും ഗൗരവത്തോടെ സമീപിക്കുന്ന സമൂഹത്തെയും വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. ചലച്ചിത്ര അക്കാദമി ഇതല്ലാമല്ലെ ചേയ്യേണ്ടത്‌.?. സത്യന്റെ ജന്മശതാബ്ദി വര്‍ഷത്തിലെങ്കിലും ആ തിരിച്ചറിവിലേക്കവരെത്തുമെന്ന്‌ പ്രതീക്ഷിക്കാം.

ആര്‍.പ്രദീപ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.