Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അഴീക്കോടിന്‌ ആദരവോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2012, 11:23 pm IST
inVicharam

പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട്‌ ഈ കാലഘട്ടത്തിന്റെ ഇതിഹാസമാണ്‌. കേരളം അദ്ദേഹത്തെ കാണുന്നത്‌ ഒരു മഹാ പ്രസ്ഥാനമായിട്ടാണ്‌. സാഹിത്യത്തിലെ ബ്രഹ്മസ്ഥാനീയന്‍. എനിക്ക്‌ മലയാള സാഹിത്യത്തെപ്പറ്റി ഗാഢമായ അറിവില്ല. അതുകൊണ്ടുതന്നെ അഴീക്കോട്‌ മാഷിന്റെ സര്‍ഗസംഭാവനകളെപ്പറ്റി എഴുതാന്‍ വാക്കുകളുമില്ല. പിന്നെ ഇപ്പോള്‍ ഈ സാഹസത്തിന്‌ ഞാന്‍ എന്തുകൊണ്ട്‌ തുനിയുന്നു എന്നല്ലേ? ഞാന്‍ കഴിഞ്ഞയാഴ്ച അദ്ദേഹത്തെ തൃശൂര്‍ അമല ആശുപത്രിയില്‍ ചെന്ന്‌ കണ്ട സംഭവം വിവരിക്കാനാണ്‌.

ഞാന്‍ സുകുമാര്‍ അഴീക്കോടിനെ ആദ്യമായി കാണുന്നത്‌ കോട്ടയം പ്രസ്ക്ലബ്ബില്‍ വച്ചാണ്‌. അദ്ദേഹത്തിന്റെ തത്വമസി എന്ന മഹദ്ഗ്രന്ഥം പ്രകാശനം ചെയ്തശേഷം പ്രസ്ക്ലബ്ബ്‌ അദ്ദേഹത്തെ മീറ്റ്‌ ദി പ്രസ്‌ പരിപാടിയിലേക്ക്‌ ക്ഷണിക്കുകയുണ്ടായി. അദ്ദേഹം തത്വമസി എന്ന ഗ്രന്ഥത്തെപ്പറ്റിയും അതെഴുതിയ സാഹചര്യങ്ങളെപ്പറ്റിയും വിശദമായി അന്ന്‌ സംസാരിക്കുകയുണ്ടായി. ആ ഒരൊറ്റ ഗ്രന്ഥംകൊണ്ട്‌ മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ മഹാപ്രതിഭയാണ്‌ അദ്ദേഹം. ആര്‍ഷഭാരതസത്തയുടെ ദര്‍ശനം ഉള്‍ക്കൊണ്ട മഹാമനീഷി.

പിന്നീട്‌ ഞാന്‍ അഴീക്കോട്‌ മാഷിനെ പരിചയപ്പെടുന്നത്‌ കമലാ സുരയ്യയുടെ വീട്ടില്‍ വച്ചായിരുന്നു. കമല വളരെ അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്‌ അദ്ദേഹം. അദ്ദേഹം ഉപയോഗിച്ചിരുന്ന കാര്‍ കമല വാങ്ങിയത്‌ ഈ ബന്ധത്തിന്റെ സാക്ഷിപത്രമാണ്‌. ആ കാറാണ്‌ കമല ഒരു ദുര്‍ബലനിമിഷത്തില്‍ കഥാകാരി ഇന്ദുമേനോന്‌ സമ്മാനിച്ചത്‌. ഇന്ദു മേനോന്‍ ഗര്‍ഭവതിയാണെന്നറിഞ്ഞപ്പോള്‍ യാത്രാ സൗകര്യത്തിനുവേണ്ടി നല്‍കിയ സമ്മാനം. ഇന്ദുമേനോന്‍ പിന്നീട്‌ ആ ഗര്‍ഭം അലസിപ്പിച്ചു എന്ന്‌ കേട്ടപ്പോള്‍ കാര്‍ ദാനം ചെയ്തതില്‍ കമല പശ്ചാത്തപിക്കുകയും ചെയ്തു.

അഴീക്കോട്‌ മാഷ്‌ സാഹിത്യത്തിലെന്നപോലെ പരിസ്ഥിതിപ്രശ്നങ്ങളിലും പ്രതിബദ്ധത പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ നര്‍മദ സമരവേദിയില്‍ പോയി മടങ്ങി കമലയുടെ വീട്ടിലെത്തിയ അദ്ദേഹത്തെ ഞാന്‍ കണ്ടു. മേധാ പട്ക്കറെ നര്‍മ്മദാ തീരത്തെ ആദിവാസികള്‍ ദേവിയായി കരുതുന്നുവെന്നും എല്ലാ ആദിവാസിക്കുടിലുകളിലും അവരുടെ ചിത്രമുണ്ടെന്നും അന്ന്‌ അദ്ദേഹം പറഞ്ഞത്‌ ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ ഉള്ളപ്പോഴാണ്‌ അഴീക്കോട്‌ വിലാസിനി ടീച്ചര്‍ക്കെഴുതിയ പ്രേമലേഖനങ്ങള്‍ ക്രൈം വാരികയില്‍ പ്രസിദ്ധീകരിച്ച്‌ കണ്ടത്‌. അത്‌ കണ്ട കമല പറഞ്ഞത്‌ ഇത്ര മനോഹരമായ പ്രേമലേഖനങ്ങള്‍ തനിയ്‌ക്കാരും എഴുയില്ലല്ലോ എന്നായിരുന്നു. കമല പൂനെയ്‌ക്ക്‌ പോയശേഷവും ദിവസവും ഞാനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോഴെല്ലാം അഴീക്കോട്‌ മാഷിന്റെ വിവരം അന്വേഷിക്കാന്‍ കമല മറന്നില്ല.

ഞാനും അഴീക്കോട്‌ മാഷിന്റെ ഒരു ആരാധികയാണ്‌. അദ്ദേഹം ക്യാന്‍സര്‍ ബാധിതനാണെന്ന വാര്‍ത്ത ഞാന്‍ ഞെട്ടലോടെയാണ്‌ കേട്ടത്‌. അതിന്‌ ഒരാഴ്ച മുമ്പ്‌ ഞാന്‍ അദ്ദേഹവുമായി ഒരു വേദി പങ്കിട്ടിരുന്നു. ഡോ. ജേക്കബ്‌ വടക്കഞ്ചേരിയുടെ “സായിപ്പിന്റെ മരുന്നും ഇന്ത്യക്കാരുടെ രോഗവും” എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തപ്പോള്‍ ഞാനാണ്‌ കോപ്പി ഏറ്റുവാങ്ങിയത്‌. ആ ചടങ്ങിനുശേഷം മറ്റൊരു ചടങ്ങുണ്ടെന്ന്‌ പറഞ്ഞ്‌ അദ്ദേഹം ധൃതിയില്‍ വേദി വിട്ടിറങ്ങി. അഴീക്കോട്‌ മാഷിന്റെ പുസ്തകങ്ങളും ലേഖനങ്ങളും മാത്രമല്ല അദ്ദേഹത്തിന്റെ ഉജ്ജ്വല പ്രഭാഷണങ്ങളും കേരള മനസ്സിനെ സ്വാധീനിച്ചിട്ടുണ്ട്‌. ഇടത്‌-വലത്‌ ഭേദമില്ലാതെ ശക്തമായ രാഷ്‌ട്രീയ സാമൂഹിക നിലപാടുകളെടുക്കുന്ന അഴീക്കോട്‌ മാഷ്‌ ഒരു തിരുത്തല്‍ ശക്തിയായി മാറിയിരുന്നു.

ഇത്ര മഹത്തായ ഒരു വ്യക്തിത്വത്തെ ക്യാന്‍സര്‍ അപഹരിക്കുന്നത്‌ എനിക്ക്‌ ഓര്‍ക്കാന്‍പോലും അസാധ്യമായിരുന്നു. ജാതിമതഭേദമന്യേ കേരളം ബഹുമാനിക്കുന്ന ഈ മഹാമനുഷ്യനെ ക്യാന്‍സറിന്‌ വിട്ടുകൊടുക്കരുതെന്ന്‌ എനിക്ക്‌ തോന്നി. ക്യാന്‍സര്‍ ഒരു ‘കില്ലര്‍’ ആണെന്ന്‌ വിശ്വസിക്കുന്ന ആളല്ല ഞാന്‍. ക്യാന്‍സറിനെ മനഃശക്തികൊണ്ടും ഇഛാശക്തികൊണ്ടും ചെറുത്ത്‌ തോല്‍പ്പിക്കാമെന്ന്‌ വിശ്വസിക്കുന്നയാളാണ്‌.

ആ വിശ്വാസം എന്റെ അനുഭവത്തില്‍നിന്നുരുത്തിരിഞ്ഞതാണ്‌. പലതവണ ആവര്‍ത്തിച്ചതാണെങ്കിലും ഞാന്‍ ഇത്‌ സാന്ദര്‍ഭികമായി പറയുകയാണ്‌. എനിക്ക്‌ ക്യാന്‍സര്‍ ആണെന്ന്‌ ഡയഗ്നോസ്‌ ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ എനിക്ക്‌ അനുവദിച്ചത്‌ ആറുമാസത്തെ ജീവിതമായിരുന്നു. ചികിത്സപോലും നിര്‍ദേശിക്കാതെ വേണമെങ്കില്‍ റേഡിയേഷന്‍ നടത്താം എന്നവര്‍ എന്നോട്‌ പറഞ്ഞു. അത്‌ 22 കൊല്ലം മുമ്പായിരുന്നു. ഞാന്‍ കോട്ടയത്തുനിന്നും തിരുവനന്തപുരത്ത്‌ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ പ്രവേശനം നേടി ഡോ. കൃഷ്ണന്‍ നായരുടെയും ഡോ. വി.പി.ഗംഗാധരന്റെയും വിദഗ്ധ ചികിത്സയില്‍ ക്യാന്‍സര്‍ വിമുക്തയായി.

ഞാന്‍ വിശ്വസിക്കുന്നത്‌ ചികിത്സ മാത്രമല്ല എന്നെ മരണത്തില്‍നിന്നും രക്ഷിച്ചത്‌ എന്നാണ്‌. മരണത്തിന്‌ കീഴടങ്ങുകയില്ല എന്ന ദൃഢനിശ്ചയം എനിക്കുണ്ടായിരുന്നു. ഒരുപാട്‌ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്ന തിരിച്ചറിവ്‌. ഭാവിയെപ്പറ്റിയുള്ള പദ്ധതികള്‍, മോഹങ്ങള്‍, സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍ ഇതെല്ലാം എന്നെ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിച്ചു. ഞാന്‍ ക്യാന്‍സര്‍ ബാധിതരോട്‌ എന്റെ തിരിച്ചുവരവിന്റെ കഥ പറയാന്‍ ചെല്ലാറുണ്ട്‌.

ഞാന്‍ ഒരിക്കലും മരണം മുമ്പില്‍ കണ്ടില്ല. പകരം ഭാവിയെപ്പറ്റി സ്വപ്നം കണ്ടു. ഒരു പത്രപ്രവര്‍ത്തകയുടെ സ്വപ്നങ്ങള്‍. ഈ കട്ടിലില്‍നിന്നെഴുന്നേറ്റാല്‍ ഏതൊക്കെ സ്റ്റോറി ചെയ്യും എന്ന സ്വപ്നം. എന്റെ സ്വപ്നത്തിന്‌ നീല നിറമായിരുന്നു. അശ്ലീല നീലയല്ല. നീലക്കുറിഞ്ഞിയുടെ സുന്ദരമായ നീല. കാരണം ഞാന്‍ ക്യാന്‍സര്‍ ബാധിതയായപ്പോഴാണ്‌ മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തത്‌. മൂന്നാറിനെ നീല കാര്‍പ്പറ്റില്‍ പുതപ്പിക്കുന്ന മനോഹരമായ ദൃശ്യം പകര്‍ത്തണമെന്ന എന്റെ ചിരാഭിലാഷമാണ്‌ പൊലിഞ്ഞത്‌. അപ്പോഴും ഞാന്‍ കണ്ടത്‌ അടുത്തതവണ നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ ഞാന്‍ റിപ്പോര്‍ട്ട്‌ ചെയ്യും എന്ന്‌ സ്വപ്നമാണ്‌. നീലക്കുറിഞ്ഞി പന്ത്രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ചെടിയാണ്‌. അപ്പോള്‍ എന്റെ സ്വപ്നം പകര്‍ന്നുതന്ന ആര്‍ജവം ഊഹിക്കാവുന്നതേയുള്ളൂ.

സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇഛാശക്തിയും നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും മതി. ഇത്‌ പറയാനാണ്‌ ഞാന്‍ എറണാകുളത്തുനിന്നും തൃശൂര്‍ അമലയില്‍ എത്തിയത്‌. അണ്ണാറക്കണ്ണനും തന്നാലായത്‌.

അഴീക്കോട്‌ രോഗഗ്രസ്തനായശേഷം അദ്ദേഹത്തിന്റെ അടുത്തേയ്‌ക്ക്‌ ജനപ്രവാഹമാണല്ലൊ. സാഹിത്യത്തിലെയും സംഗീതത്തിലെയും രാഷ്‌ട്രീയത്തിലെയും സാംസ്ക്കാരിക-വിദ്യാഭ്യാസരംഗത്തെയും പ്രമുഖര്‍ മാത്രമല്ല സാധാരണക്കാരും അദ്ദേഹത്തിന്റെ കട്ടിലിനരികിലെത്തി. ഇപ്പോള്‍ അഴീക്കോട്‌ മാഷിന്റെ മുറി ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു.

തിരക്കില്ലാത്ത ഒരു വെളുപ്പാന്‍ കാലത്താണ്‌ ഞാന്‍ എത്തിയത്‌; ക്യാമറ കണ്ണുകളില്‍ പെടാതെ. അദ്ദേഹത്തിന്റെ ക്യാന്‍സര്‍ ബാധയറിഞ്ഞ്‌ എത്തിയവരെ എല്ലാം ടിവി ക്യാമറകള്‍ നമ്മുടെ മുന്നില്‍ എത്തിച്ചിരുന്നില്ലേ. വിലാസിനി ടീച്ചറുടെ സന്ദര്‍ശനം ഉള്‍പ്പെടെ. വിലാസിനി ടീച്ചറുടെ ദൃശ്യങ്ങള്‍ ടിവിയില്‍ വരുന്നുവെന്ന്‌ എന്നെ വിളിച്ചറിയിച്ചത്‌ ഇന്ത്യാ വിഷന്റെ ജീവാത്മാവും പരമാത്മാവുമായ സഹദേവനായിരുന്നു. രാവിലെ ടിവി കാണാറില്ലാത്ത ഞാന്‍ ടിവി ഓണ്‍ ചെയ്തപ്പോള്‍ കണ്ടത്‌ കൈയില്‍ റോസാപൂമൊട്ടുകളുടെ ചെണ്ടുമായി കടന്നുചെല്ലുന്ന വിലാസിനി ടീച്ചറെയും അവരുടെ കൈകള്‍ ഗ്രസിക്കുന്ന മാഷെയും ആയിരുന്നു.

ഞാന്‍ കടന്നുചെന്നപ്പോള്‍ മുറിനിറയെ സ്കൂള്‍ കുട്ടികളായിരുന്നു. മാഷുടെ അനുഗ്രഹം തേടി എത്തിയവര്‍. ദയാര്‍ദ്രമായ കണ്ണുകളോടെ മന്ദസ്മിതവദനനായി, അവശത അവഗണിച്ച്‌ തന്റെ മുമ്പില്‍ കുനിഞ്ഞ ഓരോ ശിരസ്സിലും കൈവച്ചനുഗ്രഹിക്കുന്ന അഴീക്കോട്‌ മാഷിനെ ഞാന്‍ മനസാ പ്രണമിച്ചു. അതോടൊപ്പം ഈ അവസ്ഥയില്‍ ഈ ഘോഷയാത്ര അനുവദിച്ച ആശുപത്രി അധികൃതര്‍ക്കെതിരെ എനിക്ക്‌ രോഷവും തോന്നി.

ഞാന്‍ കടന്നുചെന്നപ്പോള്‍ സന്തോഷത്തോടെ അദ്ദേഹം രണ്ട്‌ കൈകളും നീട്ടി എന്റെ കൈ പിടിച്ചു. ഞാന്‍ അദ്ദേഹത്തോട്‌ പറഞ്ഞു, ഞാന്‍ ഒരു സന്ദേശവുമായാണ്‌ വന്നത്‌. കാരണം ഞാന്‍ ഒരു ‘ക്യാന്‍സര്‍ സര്‍വൈവര്‍’ ആണ്‌. കടുത്ത ക്യാന്‍സര്‍ ബാധയെ നേരിട്ട രീതി പറഞ്ഞ്‌ ഞാന്‍ ചോദിച്ചു “മാഷിന്റെ ഹൃദയത്തില്‍ ഇപ്പോള്‍ നിറയെ സ്വപ്നങ്ങളല്ലെ? വിലാസിനി ടീച്ചര്‍ നല്‍കിയ റോസാ പൂമൊട്ടുകളെല്ലാം ഇപ്പോള്‍ ഹൃദയത്തില്‍ വിരിഞ്ഞിട്ടുണ്ടാകുമല്ലൊ. മാഷിന്‌ കാണാന്‍ എത്ര സുന്ദരമായ സ്വപ്നമാണുള്ളത്‌. അത്‌ കാണുന്ന ക്യാന്‍സര്‍ വൈറസ്‌ അപ്രത്യക്ഷമാകും. മാഷ്‌ ആശുപത്രി അനുഭവങ്ങളെപ്പറ്റി എഴുതാനും പോകുകയാണല്ലോ. പിന്നെ ആശങ്കയ്‌ക്ക്‌ എവിടെ ഇടം?” എന്ന്‌ ഞാന്‍ ചോദിച്ചു.

ദീര്‍ഘകാലം മാഷും വിലാസിനി ടീച്ചറും കൊണ്ടുനടന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടത്‌ കണ്ട്‌ കേരളവും മാഷിനോടൊപ്പം ദൈവത്തിന്‌ നന്ദി പറയുകയാണ്‌. വിലാസിനി ടീച്ചറിന്റെ വരവ്‌ മാഷിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പച്ചക്കൊടിയായാണ്‌ ഞാന്‍ കാണുന്നത്‌.

കോട്ടയത്ത്‌ എന്റെ സഹപ്രവര്‍ത്തകനായിരുന്ന മാടവന ബാലകൃഷ്ണപിള്ള പറയുന്നപോലെ അഴീക്കോട്‌ മാഷിന്റെ ക്യാന്‍സര്‍ബാധ ശത്രുസംഹാര പൂജപോലെ മിത്രസംഹാര പൂജയായി. അതോ മിത്രാകര്‍ഷണ പൂജയോ? മാഷിന്റെ ആജന്മ ശത്രുക്കള്‍പോലും ശത്രുത മറന്ന്‌ അമല ആശുപത്രിയിലെത്തി മാസ്റ്ററുടെ കരം ഗ്രഹിച്ച്‌ ശത്രുത കണ്ണുനീരില്‍ അലിയിക്കുന്നത്‌ മാലോകര്‍ കണ്ടതാണല്ലോ. സാനുമാഷും വെള്ളാപ്പള്ളി നടേശനും മറ്റും. “ഇപ്പോള്‍ മാഷിനുവേണ്ടി കേരളം മുഴുവന്‍ പ്രാര്‍ത്ഥിക്കുകയല്ലേ?” എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ കൈ പിടിച്ച്‌ അദ്ദേഹം തെല്ലതിശയത്തോടെ പറഞ്ഞു, “മുസ്ലീം പള്ളികളില്‍പോലും എനിക്കുവേണ്ടി പ്രാര്‍ത്ഥന നടക്കുന്നുണ്ട്‌. ജനങ്ങള്‍ എന്നെ ഇത്രയധികം സ്നേഹിക്കുന്നുവെന്ന്‌ ഞാന്‍ ഇപ്പോഴാണ്‌ മനസ്സിലാക്കിയത്‌. എനിക്ക്‌ ഒരിക്കലും ആരോടും ഒരു ദേഷ്യവും ഇല്ലായിരുന്നു”.

ഞാന്‍ ആശുപത്രി മുറിയില്‍ കണ്ട കാഴ്ച എന്റെ മനസ്സിലെ മറയാത്ത ചിത്രമായി അവശേഷിക്കുന്നു. ജലാര്‍ദ്രമായ കണ്ണുകളോടെ മന്ദഹാസം വിരിയുന്ന സന്തോഷവും പരിതാപവും അവശതയും എല്ലാം സമ്മേളിക്കുന്ന ദുഃഖത്തോടെ കേരളത്തിന്റെ സാഹിത്യസമ്രാട്ടിന്റെ കിടപ്പ്‌.

അപ്പോഴും എന്റെ മനസ്സിലെ വിശ്വാസവും പ്രാര്‍ത്ഥനയും അഴീക്കോട്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന്‌ വിലാസിനി ടീച്ചറുടെ സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തും എന്നാണ്‌; കേരളത്തിന്‌ ഒരു പ്രണയേതിഹാസംകൂടി സമ്മാനിച്ച്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.