Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അര്‍ധരാത്രിയിലെ കൊടുംചതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2011, 09:02 pm IST
inVicharam

രാജ്യചരിത്രത്തില്‍ ജനങ്ങള്‍ക്ക്‌ ഏറ്റവും വലിയ ശാപവും ഭാരവുമായിത്തീര്‍ന്ന സര്‍ക്കാരാണിപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലുള്ളത്‌. അഴിമതി, കെടുകാര്യസ്ഥത, കുറ്റകരമായ വീഴ്ച, ഗുരുതരമായ സാമ്പത്തികതകര്‍ച്ച തുടങ്ങിയ ദോഷങ്ങളെല്ലാം സര്‍ക്കാരിന്റെ മുഖമുദ്രയാണ്‌. ഗുരുതരമായ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണേണ്ട നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ ഒളിച്ചോടുകയും പഴി പ്രതിപക്ഷത്തിന്റെ മേല്‍ കെട്ടിവെച്ച്‌ രക്ഷപ്പെടുകയും ചെയ്യുന്ന ശൈലിയാണിവര്‍ക്കുള്ളത്‌. അടുത്തിടെ ഒരു പ്രമുഖ രാഷ്‌ട്രീയ ദ്വൈവാരിക യുപിഎ സര്‍ക്കാരിനെ വിശേഷിപ്പിക്കാന്‍ ചരിത്രം പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്നത്‌ ദുരന്തമായും പരിഹാസ്യവുമായുള്ള പരിണാമങ്ങളിലൂടെയെന്ന മാര്‍ക്സിയന്‍ ഉദ്ധരണി കടമെടുത്തിരുന്നു. വര്‍ത്തമാന ഇന്ത്യ ദുരന്തവും അപഹാസ്യവും പേറുന്ന ചരിത്രത്താളുകളിലൂടെയാണ്‌ കടന്നുപോകുന്നത്‌ എന്നതിന്‌ നിത്യവാര്‍ത്തകള്‍ തന്നെ മികച്ച തെളിവ്‌ നല്‍കുന്നു.

ഭരണകൂടത്തിന്റെ വികൃതവും തലതിരിഞ്ഞതുമായ ചെയ്തികളില്‍ ഒടുവിലത്തേതാണ്‌ ലോക്പാല്‍ ബില്ലിന്റെ പാര്‍ലമെന്റിലെ അവതരണമെന്ന നാടകം. ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ല്‌ പാസാകുമെന്ന്‌ പൊതുസമൂഹത്തിനും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ്‌ ഭരണകൂടം ഉറപ്പുനല്‍കിയിരുന്നതാണ്‌. അണ്ണാ ഹസാരെ തന്റെ ജനകീയ പ്രക്ഷോഭം ആദ്യഘട്ടത്തില്‍ നിര്‍ത്തിവെക്കാനിടയായത്സര്‍ക്കാര്‍ ചില ഉറപ്പുകള്‍ നല്‍കിയതിനെത്തുടര്‍ന്നായിരുന്നു. എന്നാലിപ്പോള്‍ അതൊന്നും പാലിക്കപ്പെട്ടില്ലെന്നും തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ഹസാരെ ടീം ആരോപിക്കുന്നു. അഴിമതിയും കോണ്‍ഗ്രസും ഇരട്ടപെറ്റ മക്കളാണെന്ന പ്രയോഗം തികച്ചും ശരിയായിത്തീര്‍ന്നിട്ടുണ്ട്‌. ലോക്പാല്‍ ബില്ലിന്റെ ഇപ്പോഴത്തെ പാളംതെറ്റല്‍ അടിവരയിട്ട്‌ ഇക്കാര്യം തെളിയിച്ചിരിക്കുകയാണ്‌.

ജനജീവിതത്തോട്‌ ബന്ധപ്പെട്ട സമസ്ത രംഗങ്ങളിലും യുപിഎ സര്‍ക്കാരിന്റെ റെക്കോഡ്‌ തികഞ്ഞ പരാജയത്തിന്റേതാണ്‌. വികസനം ഒരടി മുന്നോട്ടുപോയാല്‍ നാലടി പിന്നോട്ടാണ്‌. വിദേശരംഗത്ത്‌ ഇന്ത്യയും ഇന്ത്യന്‍ കറന്‍സിയും എടുക്കാച്ചരക്കാണിപ്പോള്‍. രാജ്യം സാമ്പത്തിക തകര്‍ച്ചയുടെ പടിവാതില്‍ക്കലാണുള്ളത്‌. വിലക്കയറ്റവും അഴിമതിയും കൊണ്ട്‌ നാട്‌ നട്ടം തിരിയുന്ന അവസ്ഥയില്‍ എത്തിക്കഴിഞ്ഞു. ഇത്തരം ഗുരുതരമായ വെല്ലുവിളികളെ നേരിടാന്‍ ശ്രമിക്കുന്നതിന്‌ പകരം കുതന്ത്രങ്ങളിലൂടെ ജനങ്ങളെ കബളിപ്പിച്ച്‌ രക്ഷപ്പെടുകയെന്ന അപഹാസ്യ നയമാണ്‌ കോണ്‍ഗ്രസ്‌ കൈക്കൊണ്ടിട്ടുള്ളത്‌.

പാര്‍ലമെന്ററി ജനാധിപത്യക്രമത്തില്‍ നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലായിട്ടാണ്‌ പാര്‍ലമെന്റിനെ വിശേഷിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജനവഞ്ചനക്കും കബളിപ്പിക്കലിനുമുള്ള മുഖ്യവേദിയായി അവര്‍ പാര്‍ലമെന്റിനെത്തന്നെ അധഃപതിപ്പിക്കുന്നു. ഇപ്പോഴത്തെ പാര്‍ലമെന്റ്‌ സമ്മേളനം ജനമനസ്സുകളെ മഥിച്ചുകൊണ്ടിരിക്കുന്ന ഗുരുതര പ്രശ്നങ്ങളായ വിലക്കയറ്റം, അഴിമതി തുടങ്ങിയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന്‌ ജനങ്ങള്‍ ഒന്നടങ്കം കരുതിയിരുന്നു. എന്നാല്‍ കുറ്റഭാരം പേറുന്ന കോണ്‍ഗ്രസ്‌ ഭരണകൂടം വിയര്‍ത്തുവിളറുമെന്നുറപ്പായപ്പോള്‍ കുതന്ത്രം വഴി രക്ഷപ്പെടാനാണ്‌ ശ്രമിച്ചത്‌. 2011 നവംബര്‍ 24 ന്‌ കൂടിയ കേന്ദ്ര കാബിനറ്റ്‌ ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കാനായി കണ്ടുപിടിച്ച മാര്‍ഗമായിരുന്നു ചെറുകിട കച്ചവട മേഖലയിലെ വിദേശ മൂലധന നിക്ഷേപം. കത്തിക്കാളിനിന്നിരുന്ന അഴിമതി-വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ ഉള്‍വലിയുകയും വിദേശനിക്ഷേപം ഗുരുതരപ്രശ്നമാവുകയും ചെയ്തു. എന്നാല്‍ ഡിസംബര്‍ ഏഴിന്‌ കോണ്‍ഗ്രസ്‌ ഭരണകൂടം നവംബര്‍ 24 ന്റെ ക്യാബിനറ്റ്‌ തീരുമാനം മരവിപ്പിക്കുകയും ചെയ്തു. ഈ കള്ളക്കളി വഴി പാര്‍ലമെന്റിനെയും ജനങ്ങളെയും കോണ്‍ഗ്രസ്‌ വഞ്ചിക്കുകയായിരുന്നു.

ഇപ്പോള്‍ ക്രിമിനല്‍ കുറ്റാന്വേഷണത്തിന്‌ വിധേയമായിട്ടുള്ള ടു ജി സ്പെക്ട്രം കേസ്‌, ആദര്‍ശ്‌ ഫ്ലാറ്റ്‌ കേസ്‌, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ തുടങ്ങിയവയെല്ലാം അട്ടിമറിക്കാനും തമസ്കരിക്കാനും കോണ്‍ഗ്രസ്‌ പരമാവധി ശ്രമിച്ചിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനും വെള്ളപൂശാനും ഭരണകൂടം ആവുന്നത്ര ശ്രമിച്ചിട്ടുള്ളതാണ്‌. 2010 നവംബറില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എ. രാജ കുറ്റക്കാരനല്ലെന്നും നയപരമായ തീരുമാനമാണെടുത്തതെന്നും അതുവഴി നഷ്ടമുണ്ടായിട്ടില്ലെന്നും ബോധിപ്പിച്ചിരുന്നു. സുപ്രീംകോടതിയുടെ അന്ത്യശാസനം വഴിയാണ്‌ ഗത്യന്തരമില്ലാതെ കേന്ദ്ര ഏജന്‍സി അന്വേഷണവും അറസ്റ്റുമൊക്കെ തുടങ്ങിയത്‌. പക്ഷെ ആ നിമിഷം മുതല്‍ കോണ്‍ഗ്രസ്‌ കേസന്വേഷണവും അറസ്റ്റുകളുമൊക്കെ തങ്ങളുടെ തൊപ്പിയിലെ തൂവലാക്കി തുന്നിച്ചേര്‍ത്ത്‌ അരങ്ങത്ത്‌ അഴകിയ രാവണനായി നില്‍ക്കുകയാണ്‌.

ലോക്പാല്‍ ബില്ലാണ്‌ കോണ്‍ഗ്രസിന്റെ അവസരവാദത്തിന്റെയും വഞ്ചനയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണം. കോണ്‍ഗ്രസ്‌ ബില്ല്‌ പാസാക്കാതിരിക്കാന്‍ പാലം വലിച്ച കുറ്റത്തിന്‌ ചരിത്രം മാപ്പുനല്‍കാത്ത വിധം പ്രതിക്കൂട്ടിലാണുള്ളത്‌. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസ്‌ പ്രതിപക്ഷത്തിന്റെകൂടി വിശ്വാസം ആര്‍ജിച്ച്‌ സമവായത്തിന്റെ പാതയില്‍ സഞ്ചരിക്കുകയാണ്‌ വേണ്ടിയിരുന്നത്‌. ഭരണഘടന സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കിയ അവകാശങ്ങള്‍ ഹനിക്കാനും ഒരിക്കലും പാടില്ലാത്ത മതാധിഷ്ഠിത സംവരണം കുത്തിക്കയറ്റാനും സിബിഐയെ സ്വതന്ത്രമാക്കാതെ സ്വന്തം പിടിയില്‍ നിര്‍ത്തി അഴിമതി അന്വേഷണം പരിഹാസ്യമാക്കുന്നതിനുമായിരുന്നില്ല ഭരണകൂടം ശ്രമിക്കേണ്ടിയിരുന്നത്‌. അഴിമതിക്കാരെ കടിച്ചുകീറാന്‍ കരുത്തുള്ള പല്ലും നഖവും വീര്യവും ലോക്പാലിന്‌ നല്‍കരുതെന്ന വാശിയാണ്‌ പ്രധാനമന്ത്രിക്കും കോണ്‍ഗ്രസിനുമുള്ളത്‌. അതുകൊണ്ടാണ്‌ രാജ്യസഭയില്‍ നടത്തിയ നാണംകെട്ട പൊറാട്ടുനാടകം വഴി കോണ്‍ഗ്രസ്‌ ലോക്പാല്‍ സങ്കല്‍പ്പങ്ങള്‍ക്കുതന്നെ മാരക മുറിവുകളേല്‍പ്പിച്ചത്‌. കാലം പൊറുക്കാത്ത കാപട്യമാണ്‌ കോണ്‍ഗ്രസ്‌ കാട്ടിയത്‌. യുപിഎയിലെ ചില ഘടകകക്ഷികളെയും പ്രതിപക്ഷത്തെയും പൊതുസമൂഹത്തെയും ഒരേസമയം വെറുപ്പിച്ചുകൊണ്ട്‌ കോണ്‍ഗ്രസിപ്പോള്‍ തലവേദന വിലക്ക്‌ വാങ്ങിയിരിക്കുകയാണ്‌. രാജ്യസഭയില്‍ വോട്ടെടുപ്പ്‌ നേരിടാന്‍തന്നെ കോണ്‍ഗ്രസ്‌ തയ്യാറായിരുന്നില്ല. ഡോ. അംബേദ്ക്കറും ജവഹര്‍ലാല്‍ നെഹ്‌റുവും പാടില്ലായെന്ന്‌ ഭരണഘടനാ നിര്‍മാണ സഭയിലുദ്ഘോഷിച്ച മതസംവരണം പോലും കോണ്‍ഗ്രസ്‌ ബില്ലില്‍പ്പെടുത്തി. രാഷ്‌ട്രത്തിന്റെ ആത്മാവ്‌ പണയംവെച്ചുകൊണ്ടുള്ള പ്രീണനരാഷ്‌ട്രീയം വന്‍ദുരന്തത്തിലേക്കുള്ള വഴിമരുന്നാണ്‌ വാരിവിതറിയിട്ടുള്ളത്‌. അര്‍ധരാത്രിയില്‍ അടിച്ചേല്‍പ്പിച്ച ഈ കൊടുംചതിക്ക്‌ കോണ്‍ഗ്രസ്‌ കനത്ത വില നല്‍കേണ്ടിവരുമെന്നുറപ്പാണ്‌.

അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.