ബാര്‍മര്‍: സൈനിക ടി.90 യുദ്ധടാങ്കില്‍ യാത്രചെയ്തുകൊണ്ട് തിങ്കളാഴ്ച രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ചരിത്രം കുറിച്ചു. കവചിത വാഹന സേനയുടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് സൈനിക മേധാവി ജനറല്‍ വി.കെ.സിംഗിനോടൊപ്പമാണ് 76 കാരിയായ രാഷ്ട്രപതി ടാങ്ക് സവാരി നടത്തിയത്. സൈനിക പ്രകടനങ്ങള്‍ വീക്ഷിക്കാന്‍ കമാന്‍ഡര്‍ ലഫ്.ജനറല്‍ എ.കെ.സിംഗ് പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ സൈനികാഭ്യാസത്തിലേക്ക് ഒരു ടാങ്കില്‍ അനുധാവനം ചെയ്തു. പൂനെയില്‍ സുഖോയ് യുദ്ധവിമാനത്തില്‍ 2009 ല്‍ യാത്രചെയ്തതിനുശേഷം രാഷ്ട്രപതി സൈനിക വാഹനത്തില്‍ നടത്തിയ രണ്ടാമത്തെ സവാരിയാണിത്. രാജസ്ഥാന് മരുഭൂമിയില്‍ 50000 സേനാംഗങ്ങളും 300 ടാങ്കുകളും 250 പീരങ്കികളും അടങ്ങുന്ന സൈന്യത്തിന്റെ പ്രകടനങ്ങള്‍ രാഷ്ട്രപതിയും പ്രതിരോധമന്ത്രിയും വിലയിരുത്തും. ഈ പ്രകടനങ്ങളില്‍ 30 എംകെ, ജാഗ്വാന്, മിഗ് 27, മിഗ് 21, എഡബ്ല്യുഎസിഎസ് ഹെലികോപ്റ്ററുകള്‍ എന്നിവയും പങ്കെടുക്കുന്നുണ്ട്. കര സേനയുടേയും വ്യോമസേനയുടേയും പുതിയ വാര്‍ത്ത-വിനിമയ ഉപകരണങ്ങളും പരീക്ഷിക്കപ്പെടും. തെക്കുഭാഗത്തുള്ള സൈനിക കമാന്‍ഡിന് യുദ്ധമുറകളെ വിലയിരുത്താനും പുതിയ സന്നാഹങ്ങള്‍ പരിശോധിക്കാനും ഇതുമൂലം അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: