Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലക്ഷദ്വീപിന്‌ സമീപത്തെ സായുധ കപ്പല്‍ ആശങ്കയുണര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2011, 08:56 pm IST
inIndia

ന്യൂദല്‍ഹി: ലക്ഷദ്വീപിനു സമീപം മുപ്പതു ദിവസമായി നങ്കുരമിട്ട ഒരു ഇറാനിയന്‍ കപ്പല്‍ സര്‍ക്കാരിനും തീരസംരക്ഷണ സേനക്കും തലവേദനയാകുന്നു. മുപ്പതുദിവസമായി ലക്ഷദ്വീപിനടുത്തു കിടക്കുന്ന എം.വി.ആസ്സ എന്ന കപ്പലില്‍ സുരക്ഷക്കായി വലിയ പീരങ്കികള്‍ ഘടിപ്പിച്ചിരിക്കുന്നതായി നാവികസേന വെളിപ്പെടുത്തി. സര്‍ക്കാര്‍ ഇതിലുള്ള അതൃപ്തി ഇറാനെ അറിയിച്ചിട്ടുണ്ട്‌. ഒരുമാസമായി കടലില്‍ കിടക്കുന്ന കപ്പലിനെക്കുറിച്ച്‌ ഇന്ത്യന്‍ അധികൃതര്‍ക്ക്‌ ഒരു വിശദീകരണവും നല്‍കാന്‍ ഇറാന്‌ കഴിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ച ഇറാന്റെ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി കടലില്‍നിന്ന്‌ ഇന്ത്യക്ക്‌ തീവ്രവാദ ഭീഷണി ഉള്ളതിനാല്‍ കപ്പല്‍ ഇപ്പോഴത്തെ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന്‌ കഴിഞ്ഞ ആഴ്ച ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പീരങ്കികള്‍ ഉള്ള ഒരു കപ്പലിനെ സാമ്പത്തിക മേഖലയില്‍ അനിശ്ചിത കാലം കിടക്കാന്‍ അനുവദിക്കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യയുടെ സമുദ്രാതിര്‍ത്തി തീരത്തുനിന്ന്‌ 12 നോട്ടിക്കല്‍ മെയില്‍ മാത്രമാണെന്നും അതിനുശേഷം 200 നോട്ടിക്കല്‍ മെയിലുകള്‍വരെ സാമ്പത്തിക മേഖലയാണെന്നുമാണ്‌ ഇറാന്റെ വിശദീകരണം. സാമ്പത്തിക മേഖലയിലെ വിഭവങ്ങളുടെ കാര്യത്തില്‍ ഒരു രാജ്യത്തിന്‌ പരമാധികാരമുണ്ടെങ്കിലും ഈ പ്രദേശത്തുള്ള വ്യാപാര കപ്പലുകളുടെ സ്ഥാനത്തെ ചൊല്ലി ഇടപെടാനാവില്ലെന്ന്‌ ഇറാന്‍ ചൂണ്ടിക്കാട്ടുന്നു. കപ്പലിലുള്ള ആയുധങ്ങള്‍ കടല്‍ക്കൊള്ളക്കാരെ നേരിടാനുള്ളവയാണെന്നും ഇറാന്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ കപ്പലിലേക്ക്‌ വന്ന്‌ ചരക്കുകള്‍ ഇറക്കിയശേഷം മടങ്ങുന്ന ധാരാളം ബോട്ടുകളും സുരക്ഷാ ഏജന്‍സികള്‍ക്ക്‌ ആശങ്കയുളവാക്കുന്നു. ഈ വിഷയത്തില്‍ മൗനം പാലിച്ച ഇറാന്‍ കപ്പല്‍ സിംഗപ്പൂരിലേക്കുള്ള യാത്രയിലാണെന്ന്‌ ഒടുവില്‍ സമ്മതിച്ചു. കപ്പല്‍ ജോലിക്കാര്‍ തങ്ങള്‍ കൊളംബോക്കും അവിടെനിന്ന്‌ ചൈനയിലേക്കും യാത്രയാകുമെന്നാണ്‌ വെളിപ്പെടുത്തുന്നത്‌. എന്നാല്‍ കപ്പല്‍ 30 ദിവസമായിട്ടും ഒരിഞ്ചുപോലും അനങ്ങിയിട്ടില്ല. ഒരു രാജ്യത്തിന്‌ അതിന്റെ സാമ്പത്തികമേഖലയില്‍ കപ്പല്‍ ഗതാഗതത്തിന്‌ അവകാശമുള്ളതിനാല്‍ ഇന്ത്യക്ക്‌ ഉത്തരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടാനാവില്ല. എം.വി.ആസ്സ എന്ന കപ്പല്‍ ഇസ്ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ ഇറാന്‍ ഷിപ്പിംഗ്‌ ലൈന്‍സിന്റേതാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

പുതിയ വാര്‍ത്തകള്‍

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.