Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പ്രപഞ്ചം വാഴുന്ന വ്യാളിമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2011, 05:21 pm IST
inVaradyam

പ്രകൃതിശക്തിക്കു മുന്നില്‍ ശാസ്ത്രംപോലും പകച്ചുനില്‍ക്കുന്ന ആധുനിക കാലം. കേട്ടുകേള്‍വി പോലുമില്ലാത്ത മാറാവ്യാധികളും ദുരന്തങ്ങളും പുതിയ കാലം സംഭാവനയേകുമ്പോള്‍ പാശ്ചാത്യരെപ്പോലും അത്ഭുതപ്പെടുത്തുന്ന അറിവുകളാണ്‌ ഭാരതീയ സംസ്ക്കാരം നല്‍കിക്കൊണ്ടിരിക്കുന്നത്‌. കേരളത്തില്‍ ക്ഷേത്രങ്ങളുടെ ഉന്നതിയിലായി പ്രതിഷ്ഠിച്ചു കാണപ്പെടുന്ന ‘കിം പുരുഷന്‍’ അഥവാ വ്യാളിമുഖം ഒരു ഉദാഹരണം മാത്രം.

ക്ഷേത്രങ്ങളുടെ മുകളില്‍ ശിവകിരീടമണിഞ്ഞ്‌, നാക്ക്‌ പുറത്തേക്ക്‌ തള്ളി കൈകള്‍ രണ്ടും താഴോട്ട്‌ നീട്ടിപ്പിടിച്ച്‌ ഉടലില്ലാത്ത വികൃതരൂപമായി കാണപ്പെടുന്ന കിംപുരുഷ രൂപത്തെ, തുണിയില്‍ തീര്‍ത്ത കേരളത്തിലെ ആദ്യപ്രതിഭയായ രാജന്‍ കനറ്റിന്‍കരയ്‌ക്ക്‌ ടെക്സ്റ്റയില്‍സ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ 2003 ലെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി. പിലിക്കോട്‌ സ്വദേശിയായ രാജന്‍ കനറ്റിന്‍കര കിം പുരുഷന്റെ ഐതിഹ്യം ഇങ്ങനെ വിവരിക്കുന്നു.

സന്താനങ്ങളില്ലാതെ ദുഃഖിതയായ പ്രകൃതിദേവി കഠിന തപസ്സനുഷ്ഠിച്ച്‌ ഒരുവേള ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്തി. “തനിക്ക്‌ ഒരു പുത്രന്‍ പിറക്കണം. എല്ലാംകൊണ്ടും ഉത്തമനായ ഒരു ആണ്‍കുട്ടി”, ദേവി ആവശ്യപ്പെട്ടു.

“ഒരു സല്‍പുത്രന്‍ ദേവിക്ക്‌ പിറക്കട്ടെ”, ശിവഭഗവാന്‍ വരം കൊടുക്കുന്നു.

ശ്രേഷ്ഠനായ ഒരു കുട്ടി ഭൂമിയില്‍ പിറന്നാല്‍ അത്‌ തങ്ങള്‍ക്ക്‌ സഹിക്കാന്‍ പറ്റുന്നതിലും മുകളിലായിരിക്കുമെന്ന്‌ ദേവപത്നിമാര്‍ വ്യാകുലപ്പെട്ടു. അവര്‍ വിഷമം ദേവ മഹര്‍ഷി നാരദമുനി സമക്ഷം അറിയിക്കുന്നു. ശിവഭഗവാനാല്‍ ഗര്‍ഭിണിയായ പ്രകൃതീശ്വരിക്ക്‌ ഭക്ഷണമായി നല്‍കുന്ന പഴങ്ങളില്‍ വജ്രം കലര്‍ത്തി ഗര്‍ഭമലസിപ്പിക്കാന്‍ നാരദരുടെ സാന്നിധ്യത്തില്‍ ദേവീദേവന്മാര്‍ തീരുമാനമെടുത്ത്‌, പ്രകൃതീശ്വരിയുടെ തോഴിമാരെ സ്വാധീനിക്കുന്നു.

പത്ത്‌ മാസത്തിനുശേഷം പേറ്റ്‌ നോവനുഭവിച്ച്‌ പ്രകൃതിശ്വരി പ്രസവിച്ചപ്പോള്‍, കയ്യും തലയുമായി ഉടലില്ലാത്ത ഒരു വികൃതരൂപമാണ്‌ ഭൂമിയില്‍ പിറന്നുവീണത്‌. വ്യാളിമുഖം ഭൂമിയില്‍ പിറന്നുവീണപ്പോള്‍ വജ്രത്തിന്റെ ശബ്ദമെന്നോണം ‘കിം’ എന്ന ശബ്ദം ഉണ്ടായത്രെ. സംസ്കൃത ഭാഷയില്‍ ‘അതിശയം’ എന്ന നാമം അര്‍ത്ഥമാക്കുന്ന ‘കിം’ ശബ്ദത്തോടെ പിറന്നതിനാലായിരിക്കാം പ്രകൃതി ദേവിയുടെ പുത്രനെ ‘കിം പുരുഷന്‍’ എന്നറിയപ്പെടുന്നത്‌.

സല്‍പുത്രനുവേണ്ടി തപസനുഷ്ഠിച്ച്‌ തനിക്ക്‌ പിറന്ന ശിശുവിന്റെ വികൃതരൂപം കണ്ട്‌ പ്രകൃതീശ്വരി കോപിച്ചു. ദേവിയുടെ ശാപമേല്‍ക്കാതിരിക്കാന്‍ ശിവഭഗവാനും മറ്റു ദേവിദേവന്മാരും ഒടുവില്‍ ആ മാതാവിനോട്‌ അപേക്ഷിച്ചു.

“ഇനി ദേവിയുടെ അധീനതയില്‍ ഭൂമിയില്‍ ദേവിദേവന്മാരായ ഞങ്ങള്‍ക്ക്‌ എവിടെ ആരൂഢമുണ്ടാക്കുന്നുവോ അതിന്റെ ഏറ്റവും മുകളിലായി ദേവിയുടെ പുത്രനെ പ്രതിഷ്ഠിക്കും. ‘കിംപുരുഷ’ നെ വണങ്ങിയശേഷമേ ക്ഷേത്രത്തിലെ ദൈവങ്ങളെ ഭക്തര്‍ തൊഴുകയുള്ളൂ.

ശിവഭഗവാന്‍ തന്റെ കിരീടവും കിം പുരുഷന്‌ നല്‍കുന്നു.

ശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം ഒഴിച്ച്‌ മേറ്റ്ല്ലാ ക്ഷേത്രങ്ങളിലും ‘കിംപുരുഷ രൂപം’ സ്ഥാപിക്കപ്പെട്ടു കാണുന്നു. ഭീകരത തോന്നിപ്പിക്കുന്ന മുഖത്തോടെ, ഇരു കൈകളും താഴോട്ട്‌ നീട്ടിവെച്ചിരിക്കുകയാണ്‌ കിം പുരുഷന്‍. ‘ഞാന്‍ പ്രകൃതിശ്വരിയുടെ പുത്രനാണ്‌. ഈ ക്ഷേത്രവും ഭൂമിയുമെല്ലാം എന്റെ അധീനതയിലാണ്‌’ എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.

ഏതൊരു മാതാവും മക്കളുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെടാറുണ്ട്‌. അതുപോലെ ചില വേളയിലൊക്കെ പ്രകൃതിശ്വരി മകനെക്കുറിച്ചോര്‍ക്കുമ്പോള്‍ മകന്റെ വികൃതരൂപമോര്‍ത്ത്‌ ദുഃഖിച്ചു പോകാറുണ്ട്‌. ആ അമ്മയുടെ ദുഃഖിക്കുന്ന മുഹൂര്‍ത്തമാണ്‌ ഭൂമിയില്‍ പ്രകൃതിക്ഷോഭം സംഭവിക്കുന്നത്‌ എന്ന്‌ രാജന്‍ കനറ്റിന്‍കര അനുമാനിക്കുന്നു.

പ്രകൃതിക്ഷോഭത്തിന്റെ അത്ഭുത രൂപമായ സുനാമി ആധുനിക മനുഷ്യരുടെ പേടി സ്വപ്നമാണ്‌. എല്ലാം പ്രകൃതിയില്‍ തുടങ്ങി പ്രകൃതിയില്‍ തന്നെ അവസാനിക്കുന്നു എന്ന പ്രപഞ്ച സത്യത്തിനുമുന്നില്‍ മനുഷ്യര്‍ വെറും നോക്കുകുത്തികളായി പകച്ചുനില്‍ക്കുകയാണ്‌. കിംപുരുഷന്റെ വ്യാളിമുഖത്തിന്റെ ഉത്ഭവകഥ മിത്തായിരിക്കാം, ഐതീഹ്യമാകാം, മറ്റൊരു തരത്തില്‍ സത്യം ഇതുതന്നെയാകാം.

മിത്തും ശാസ്ത്രവുമൊന്നിക്കുന്ന സമസ്യയില്‍ മനുഷ്യര്‍ പകച്ചുനില്‍ക്കുന്ന ഇക്കാലത്ത്‌ ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്കധിപനായി പ്രപഞ്ചം വാഴുന്ന വ്യാളിമുഖം കിംപുരുഷനെ നാം ഓര്‍ക്കേണ്ടതുണ്ട്‌. ആ ശിവ പുത്രനെ നമിക്കേണ്ടതുണ്ട്‌, സ്മരിക്കേണ്ടതുണ്ട്‌.

സുജിത്ത്‌ ചന്ദ്രന്‍ പയ്യന്നൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.