ലക്നൗ: രാഹുല്‍ ഗാന്ധിയുടെ വിദേശ സുഹൃത്തുക്കളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പറഞ്ഞു. സുഖവാസത്തിനു വേണ്ടിയാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ എത്തിയിരിക്കുന്നതെന്നും മായാവതി പറഞ്ഞു.
വിദേശികളെ പോലെയാണ് രാഹുലിന്റെ പ്രവൃത്തിയും ജീവിതശൈലിയും. വിദേശത്ത് വളര്‍ന്ന് അവിടെ നിന്ന് വിദ്യാഭ്യാസം നേടിയ ആളാണ് രാഹുല്‍. അദ്ദേഹത്തിന്റെ മന:സ്ഥിതിയും ഒരു വിദേശീയന്റേതാണ്. തന്റെ വിദേശ സുഹൃത്തുക്കളുമൊത്ത് എപ്പോഴെല്ലാം യു.പിയില്‍ രാഹുല്‍ വരുന്നുവോ, അപ്പോഴെല്ലാം അവര്‍ നേരംപോക്കിന് വേണ്ടി മാത്രം പാവപ്പെട്ടവരുടെ കുടിലുകള്‍ സന്ദര്‍ശിക്കാറുണ്ട്. പാവപ്പെട്ടവനെ കളിയാക്കുന്നതിന് തുല്യമാണിതെന്നും മായാവതി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന വേളയില്‍ യു.പിയില്‍ അധികാരത്തിലെത്തുന്നതിന് വേണ്ടി രാഹുലും കൂട്ടരും കണ്ടെത്തിയ വഴിയാണ് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനമെന്നും മായാവതി പറഞ്ഞു. എഫ്.ഡി.ഐ അനുവദിച്ചത് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട മായാവതി വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള കുത്തക ഭീമന്മാര്ക്ക് ഉത്തര്‍പ്രദേശില്‍ നിക്ഷേപത്തിന് വാതില്‍ തുറന്നു നല്‍കില്ലെന്നും പ്രഖ്യാപിച്ചു.
ഇന്ത്യയെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാര്‍ക്ക് അടിയറ വയ്ക്കുന്നതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വിദേശ കുത്തകകളുടെ കൈയില്‍ എത്തിക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദേശനിക്ഷേപം അനുവദിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതുമെന്നും മായാവതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: