ന്യൂദല്‍ഹി: കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി. കോഴിക്കോട് മെഡിക്കല്‍ കോളേജിന് കേന്ദ്രം 150 കോടി രൂപയുടെ സഹായം നല്‍കും. മന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. മുല്ലപ്പെരിയാര്‍ പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന ഭൂകമ്പത്തെക്കുറിച്ചുള്ള ആശങ്ക മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ബന്ദിപ്പൂര്‍ യാത്രാ നിരോധനം സംബന്ധിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ സംസ്ഥാനം ആവശ്യപ്പെട്ട മാതൃകയില്‍ത്തന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, എം.കെ. മുനീര്‍, കെ. ബാബു, കെ.പി. അനില്‍കുമാര്‍, പി.കെ. അബ്ദു റബ്ബ്, പി.കെ. ജയലക്ഷ്മി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: