Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ദീപാവലി ആഘോഷിക്കാന്‍ വിപണി ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2011, 09:08 pm IST
in Business

കൊച്ചി: ഭാരതീയ പരമ്പരാഗത സംസ്കൃതിയുടെ വാണിജ്യ-വ്യാപാരവര്‍ഷം-സംവത്‌ 2068- ബുധനാഴ്ച മുഹൂര്‍ത്ത കച്ചവടത്തോടെ തുടങ്ങും. ഇതിന്‌ മുന്നോടിയായുള്ള ‘ധന്‍ തേരാസ്സ്‌’ ആഘോഷം ഇന്നാണ്‌. മുഹൂര്‍ത്ത കച്ചവടത്തിന്‌ മുന്നോടിയായുള്ള ലക്ഷ്മീപൂജക്ക്‌ സ്വര്‍ണം, വെള്ളി പട്ടു വസ്ത്രശേഖരണത്തിനുള്ള ശുഭദിനമാണ്‌ ധന്‍ തേരാസ്സ്‌. ആഗോളമാന്ദ്യവും വിലവര്‍ധനയും വിപണിത്തളര്‍ച്ചയും പ്രതിഫലിക്കുന്ന ഘട്ടത്തില്‍ ധന്‍ തേരാസ്സ്‌ വില്‍പനമുന്നേറ്റം ശരാശരിയിലായിരിക്കുമെന്നാണ്‌ വ്യാപാരകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്‌.

സ്വര്‍ണവിലയിലുണ്ടായ കുതിച്ചുചാട്ടം ഉപഭോക്തൃ മേഖലക്കൊപ്പം വ്യാപാര മേഖലയിലും ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്‌. കഴിഞ്ഞ ഒരുവര്‍ഷത്തിനകം 35 ശതമാനം വിലവര്‍ധനവാണ്‌ സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്‌. 2010 നവംബര്‍ 3 നായിരുന്നു ധന്‍ തേരാസ്സ്‌ ദിനം. അന്ന്‌ ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 1329 ഡോളര്‍ വിലയായിരുന്നു. മുംബൈയില്‍ തങ്കം 10 ഗ്രാമിന്‌ 19980 രൂപയും കേരളത്തില്‍ സ്വര്‍ണം പവന്‌ 14720 രൂപയുമായിരുന്നു.

എന്നാല്‍ 2011 ലെ ധന്‍ തേരാസ്സ്‌ ദിനത്തില്‍ സ്വര്‍ണവില ആഗോളവിപണിയില്‍ ഔണ്‍സിന്‌ 1640 ഡോളറും മുംബൈയില്‍ തങ്കം 10 ഗ്രാമിന്‌ 26765 രൂപയും സംസ്ഥാനത്ത്‌ പവന്‌ 20,000 രൂപയായും കുതിച്ചുയര്‍ന്നു. 2009 ല്‍നിന്ന്‌ 2010 ലേക്കുള്ള സ്വര്‍ണ വിലക്കയറ്റം 23 ശതമാനമായിരുന്നു.എന്നാല്‍ 2010 ല്‍നിന്ന്‌ 2011 ലേക്കുള്ള വിലവര്‍ധന 35 ശതമാനത്തിലുമേറെയെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇന്ത്യയിലെ ധന്‍ തേരാസ്സ്‌ വില്‍പന വര്‍ധന ശരാശരി 20-40 ശതമാനം വരെയെന്നാണ്‌ വിപണനകേന്ദ്രങ്ങള്‍ പറയുന്നത്‌. എന്നാല്‍ സ്വര്‍ണം, വെള്ളി ആവശ്യം അനിവാര്യമായ ധന്‍ തേരാസ്സ്‌ വില്‍പനയില്‍ ഈവര്‍ഷവും കാര്യമായ തളര്‍ച്ച പ്രതീക്ഷിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

വെള്ളിവിലയിലും സമാനമായ വിലകുതിപ്പാണുണ്ടായിരിക്കുന്നത്‌. ലക്ഷ്മീപൂജക്ക്‌ സ്വര്‍ണനാണയം സമര്‍പ്പിക്കുന്നവര്‍ വെള്ളിനാണയവും ആഭരണവും ഉപയോഗിക്കുകയും ചെയ്തുവരുന്നുണ്ട്‌. 2010 ല്‍ വെള്ളിവില കിലോക്ക്‌ 34,000 രൂപയായിരുന്നു. 2011 ല്‍ ഇത്‌ 53,000 രൂപയായാണ്‌ വര്‍ധിച്ചത്‌. ആഭരണവിപണിയിലുണ്ടായ ഉയര്‍ന്ന ആവശ്യമാണ്‌ വെള്ളിവിലയിലുണ്ടായ കുതിച്ചുചാട്ടത്തിന്‌ കാരണമെന്ന്‌ വില്‍പനക്കാര്‍ പറയുന്നു. വെള്ളിവിലയില്‍ ഒരുവര്‍ഷത്തിനകം ശരാശരി 55 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്‌. സ്വര്‍ണ വിലക്കയറ്റം വെള്ളി വിപണിക്ക്‌ വില്‍പന കരുത്തേകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

സ്വര്‍ണം, വെള്ളി വിപണിക്കൊപ്പം വജ്രാഭരണ വിപണിയും ധന്‍ തേരാസ്സ്‌ ദിനത്തില്‍ സജീവമാകുന്നുണ്ട്‌. വിവാഹാവശ്യം, പുതു ആഭരണം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട്‌ വജ്രാഭരണ വിപണിയിലും കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നുണ്ട്‌. പട്ടുവസ്ത്ര വിപണിയാണ്‌ ധന്‍ തേരാസ്സ്‌ വില്‍പന പ്രതീക്ഷയിലുള്ള മറ്റൊരു വിപണി. പട്ടുനൂലിന്റെ ഇഴകള്‍ ചേര്‍ത്തുള്ള വസ്ത്രം ഐശ്വര്യദായകമാണെന്നുള്ള വിശ്വാസമാണ്‌ ലക്ഷ്മീപൂജാ വേളയില്‍ പട്ടുവസ്ത്രത്തിന്റെ ആവശ്യകത വളര്‍ത്തുന്നത്‌. ബനാറസ്‌, കാഞ്ചീപുരം, കാശ്മീര്‍ പട്ടുവസ്ത്രങ്ങളാണ്‌ ഏറെയും വില്‍പന നടക്കുകയെന്ന്‌ വസ്ത്രവ്യാപാര കേന്ദ്രങ്ങളും പറയുന്നു.

ദീപാവലി ആഘോഷത്തിന്റെ മുഹൂര്‍ത്തകച്ചവടവും ലക്ഷ്മീപൂജയും ഇന്ത്യയില്‍ സാര്‍വത്രികമാണ്‌. അതുകൊണ്ടുതന്നെ ധന്‍ തേരാസ്സ്‌ ആഘോഷവും വിപണിയില്‍ ഏറെ ആശയും പ്രതീക്ഷയുമുണര്‍ത്തുന്നുമുണ്ട്‌. 2008 ല്‍ സ്വര്‍ണം, വെള്ളി വിപണിയില്‍ 90,000 കോടി രൂപയുടെ വില്‍പനയാണ്‌ നടന്നതെങ്കില്‍ 2009 ലിത്‌ 1,10,000 കോടി രൂപയുടേതായി വര്‍ധിച്ചു. 2010 ലാകട്ടെ 1,35,000 കോടി രൂപയായും ഉയര്‍ന്നു. 2011 ലെ പ്രതീക്ഷ 1,50,000 കോടി രൂപയാണ്‌. ആഗോള സാമ്പത്തികമാന്ദ്യ പ്രതിഫലനവും വിലകുതിച്ചുചാട്ടവും ഇതര വിപണി മാന്ദ്യവും ധന്‍ തേരാസ്സ്‌ ആഘോഷത്തിന്‌ മങ്ങലേല്‍പ്പിക്കുകയില്ലെന്നാണ്‌ വ്യാപാരകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ ഒരാഴ്ചയായി വടക്കേയിന്ത്യയിലെ ആഭരണ-വസ്ത്ര വിപണിയിലുണ്ടാകുന്ന തിരക്ക്‌ ദീപാവലി-ധന്‍തേരാസ്സ്‌ ആഘോഷത്തിന്റെ ആവേശമാണ്‌ പ്രകടമാക്കുന്നത്‌. സ്വര്‍ണവില കുതിപ്പിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വര്‍ണ ഇറക്കുമതിയിലുണ്ടായ തളര്‍ച്ചക്ക്‌ മാറ്റം വന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. 2010-11 വര്‍ഷം ഇതിനകം സ്വര്‍ണം, വെള്ളി, വജ്ര ഇറക്കുമതിയില്‍ വര്‍ധനവുണ്ടായത്‌ ഇത്‌ പ്രകടമാക്കുന്നുമുണ്ട്‌. ഒക്ടോബര്‍ 26 ന്‌ ബുധനാഴ്ചയാണ്‌ ദീപാലി മുഹൂര്‍ത്ത കച്ചവടം നടക്കുക. രാവിലെ ലക്ഷ്മീപൂജക്ക്‌ ശേഷം വിപണനകേന്ദ്രങ്ങളിലെത്തുന്ന വ്യാപാരികള്‍ കുറഞ്ഞ തോതിലെങ്കിലും വില്‍പന-വാങ്ങല്‍ ഇടപാടില്‍ സജീവമാകും. ധന്‍തേരാസ്സില്‍ തുടങ്ങുന്ന ദീപാവലി ആഘോഷം ‘ഭായിദീന്‍ ദീപാവലി’യോടെയാണ്‌ സമാപിക്കുക. ആഘോഷ-വിശ്വാസപ്രമാണങ്ങളുടെ ദിനങ്ങള്‍ നല്‍കുന്ന വാണിജ്യകേന്ദ്രങ്ങളുടെ പ്രതീക്ഷകളും വില്‍പനയും വിപണിക്ക്‌ ഉത്സാഹം പകരുകയാണ്‌. സ്വര്‍ണം, വെള്ളി, വജ്രം എന്നീ ആഭരണവിപണികള്‍ വിലകുതിപ്പിന്റെയും ആഗോളമാന്ദ്യത്തിന്റെയും പ്രതിഫലനത്തില്‍ തളരുമ്പോഴും, വിവാഹം-ജനനം തുടങ്ങി ഇതര ആഘോഷങ്ങളില്‍ അനിവാര്യമായി മാത്രം സ്വര്‍ണം, വെള്ളി, വജ്ര ഉപഭോഗത്തിന്‌ മുതിരുമ്പോഴും ആഘോഷ-ആചാര-വിശ്വാസദിനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ്‌ വിപണനകേന്ദ്രങ്ങളുടെ പുതിയ ശൈലി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

India

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.