Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേയ്‌ക്ക് പിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2011, 04:19 pm IST
in Uncategorized

തിരുവനന്തപുരം: നിര്‍മ്മല്‍ മാധവ്‌ പ്രശ്‌നത്തില്‍ കോഴിക്കോട്ട്‌ ഇന്നലെ നടന്ന പൊലീസ്‌ വെടിവയ്‌പില്‍ പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭാ നടപടികള്‍ സ്‌തംഭിപ്പിച്ച്‌ സഭയില്‍ സത്യാഗ്രഹം നടത്തി. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന്‌ സഭ തിടുക്കത്തില്‍ പിരിഞ്ഞെങ്കിലും പ്രതിപക്ഷം സഭ വിട്ടുപോകാതെ 11 മണിവരെ നടുത്തളത്തില്‍ കുത്തിയിരുന്നു.

പോലീസ് നടപടിയുടെ വാര്‍ത്തകള്‍ അച്ചടിച്ച പത്രങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. അടികൊണ്ട വിദ്യാര്‍ത്ഥികളുടെ ചോരപുരണ്ട മുണ്ടും ഷര്‍ട്ടും സഭയില്‍ ഉയര്‍ത്തിവീശി അതിക്രമിയായ അസി.കമ്മിഷണര്‍ രാധാകൃഷ്‌ണപിള്ളയെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോരപുരണ്ട മുണ്ട്‌ ടി.വി രാജേഷ്‌ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഉടുപ്പ്‌ ഉയര്‍ത്തിവീശി നടുത്തളത്തിലേക്ക്‌ ഇറങ്ങിയത്‌ ആര്‍.രാജേഷായിരുന്നു.

പ്രതിപക്ഷം ഇന്ന് ചോദിച്ച ചോദ്യങ്ങളിലെല്ലാം കോഴിക്കോട് വെടിവയ്‌പ്പ് സംഭവം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ക്ക് നിരവധി തവണ ഇടപെടേണ്ടി വന്നു. ശൂന്യവേളയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് കോഴിക്കോട് എം.എല്‍.എ പ്രദീപ് കുമാറാണ്. അതിക്രൂരമായ മര്‍ദ്ദനമാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.ബിജു ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവയ്‌ക്കാന്‍ വരെ അസിസ്റ്റന്റ് കമ്മിഷണര്‍ തയാറായി. വളരെ ക്രൂരനായ ഈ പോലീസ് ഓഫീസര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും പ്രദീപ്കുമാര്‍ കുറ്റപ്പെടുത്തി.

നിര്‍മ്മല്‍ മാധവിനെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക ഉത്തരവിലൂടെ കോഴിക്കോട് എഞ്ചിനീയറിങ് കോളേജില്‍ പ്രവേശിപ്പിച്ചത്. ഉത്തരവിറക്കിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണം. കൂത്തുപറമ്പ് വെടിവയ്‌പിന് ശേഷം ഏറ്റവും ക്രൂരമായ സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഉണ്ടായതെന്നും പ്രദീപ് കുമാര്‍ ചൂണ്ടിക്കാണിച്ചു.

മറുപടി പറഞ്ഞ മുഖ്യമന്ത്രി റാഗിങ് കേസ് കെട്ടിച്ചമച്ചതല്ലെന്നും കഴിഞ്ഞ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബി തന്നെ നിര്‍മ്മല്‍ മാധവിനെ റാഗ് ചെയ്തതായി കണ്ടെത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സംഭവങ്ങളെല്ലാം ഖേദകരമാണ്. സംഭവം അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ കമ്മിഷന്റെ കാര്‍ വരെ സമരക്കാര്‍ എറിഞ്ഞുതകര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എഫ്.ഐയുടെ നിരവധി പീഡനങ്ങള്‍ക്ക് ഇരയായ ശേഷമാണ് നിര്‍മ്മല്‍ മാധവ് തന്റെ അടുത്ത് വന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവിലൂടെ കോഴിക്കോട് എഞ്ചിനീയറിങ് കോളേജില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അസി.കമ്മിഷണറെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌.ആച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അതിന്‌ വഴങ്ങാതിരുന്നതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം സീറ്റ്‌ വിട്ടിറങ്ങിയെങ്കിലും ആദ്യം നടുത്തളത്തില്‍ ഇറങ്ങിയില്ല. പിന്നീട്‌ സ്‌പീക്കര്‍ മറ്റ്‌ നടപടികളിലേക്ക്‌ കടന്നതോടെ അവര്‍ നടുത്തളത്തിലിറങ്ങി. പ്രദീപ്കുമാര്‍ സ്‌പീക്കര്‍ക്ക്‌ മുന്നിലുള്ള അഴികളിലൂടെ പിടിച്ച്‌ ഉള്ളിലേക്ക്‌ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മറ്റുള്ളവര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന്‌ തിടുക്കത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.