Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2011, 09:33 pm IST
inVicharam

ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത്‌ ഒറ്റപ്പെട്ട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ രാഷ്‌ട്രീയ ഗതിവിഗതികളുടെ നേര്‍സൂചനയായി ആരും സാധാരണ കണക്കാക്കാറില്ല. എന്നാല്‍ കര്‍ണാടകയിലെ കൊപ്പാള്‍ നിയമസഭാമണ്ഡലത്തിലും ബംഗാളിലെ ഭവാനിഷപ്പൂര്‍ ബധിര്‍ഹത്‌ നോര്‍ത്ത്‌ മണ്ഡലങ്ങളിലും കഴിഞ്ഞാഴ്ചയുണ്ടായ ജനവിധി അതീവ രാഷ്‌ട്രീയ പ്രാധാന്യമുള്ളവയാണ്‌. കര്‍ണാടകയില്‍ ബിജെപി ഇതുവരെ ജയിച്ചിട്ടില്ലാത്ത ഒരു മണ്ഡലമാണ്‌ കൊപ്പാള്‍, അവിടെ അസംബ്ലിസീറ്റ്‌ ആദ്യമായി പിടിച്ചെടുത്തുവെന്നു മാത്രമല്ല കോണ്‍ഗ്രസ്സിനെ 12,488 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ ബിജെപി തറപറ്റിക്കുകയും ചെയ്തു. യദിയൂരപ്പയ്‌ക്കെതിരെ അപവാദ-വിവാദ കൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ട കോണ്‍ഗ്രസ്സ്‌- കുമാരസ്വാമി അവിശുദ്ധകൂട്ടുകെട്ടിനും കുപ്രചരണങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ കനത്ത തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പിനെ കണക്കാക്കാവുന്നതാണ്‌. ബി.ജെ.പി.യുടെ വന്‍ മുന്നേറ്റം വഴി സീറ്റ്‌ നഷ്ടപ്പെട്ടത്‌ ജനതാദളിനാണ്‌.

കര്‍ണ്ണാടകയില്‍ ബി.ജെ.പി. അധികാരമേറ്റ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി തിളക്കമാര്‍ന്ന മുന്നേറ്റവും നേട്ടങ്ങളുമുണ്ടാക്കിയിട്ടുണ്ട്‌. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്‌, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ അന്ധമായ ബി.ജെ.പി. വിരോധത്താല്‍ സമനിലതെറ്റിയ രീതിയിലാണ്‌ എതിരാളികള്‍ തന്ത്രങ്ങളും -കുതന്ത്രങ്ങളും ആവിഷ്കരിച്ചു നടപ്പാക്കി വരുന്നത്‌. തത്വദീക്ഷയില്ലാത്ത ഇക്കൂട്ടരുടെ അധാര്‍മ്മിക രാഷ്‌ട്രീയത്തെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണിപ്പോള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്‌. കേവല അഴിമതികള്‍ എന്നതിനപ്പുറം വന്‍ കൊള്ളകള്‍ എന്നു വിശേഷിപ്പിക്കാവുന്ന സെപ്ക്ട്രം- കോമണ്‍വെല്‍ത്ത്‌ അഴിമതികള്‍ വഴി കോണ്‍ഗ്രസ്സ്‌ രക്ഷപ്പെടാനാകാത്ത വിധം കുരുക്കില്‍ അകപ്പെട്ടിരിക്കയാണ്‌. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനുവേണ്ടി തൂക്കമൊപ്പിക്കാന്‍ പ്രചരണ സംവിധാനങ്ങള്‍ കര്‍ണാടകയില്‍ ബിജെപിയെ കരുവാക്കുകയായിരുന്നു. ജനങ്ങള്‍ ഈ കള്ളക്കളി മനസ്സിലാക്കി ജനക്ഷേമ ഭരണത്തിനെ കാത്തുസൂക്ഷിക്കുമെന്ന സന്ദേശമാണ്‌ കൊപ്പാള്‍ ഉപതെരഞ്ഞെടുപ്പ്‌ നല്‍കുന്നത്‌.

ബംഗാളിലെ ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 78% നേടിയാണ്‌ മമതാബാനര്‍ജി വന്‍ വിജയം കൊയ്തെടുത്തത്‌. സി.പി.എം അഞ്ചുമാസം മുന്‍പ്‌ ജയിച്ച ബസിര്‍ഹത്‌ നോര്‍ത്ത്‌ മണ്ഡലം ഇപ്പോള്‍ തൃണമൂല്‍ പിടിച്ചെടുത്തത്‌ 31000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌. സി.പി.എം എന്ന കേഡര്‍പാര്‍ട്ടിയുടെ നില ബംഗാളില്‍ എത്ര ദയനീയമായിക്കഴിഞ്ഞു എന്ന സത്യത്തിലേക്കാണ്‌ അവിടെ നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. സി.പി.എം. നേതാവ്‌ മുസ്തഫ ബിന്നിന്റെ നിര്യാണത്തെ തുടര്‍ന്ന്‌ നടന്ന ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇത്രയും അപമാനകരമായ ഒരു ജനകീയ പ്രഹരം അവര്‍ പ്രതീക്ഷിച്ചിരുന്നതല്ല.

ബംഗാളില്‍ 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടിയാണ്‌ സി.പി.എം എന്തിനും തയ്യാറുള്ള സുസ്സജ്ജമായ കേഡറാണ്‌ അവര്‍ക്കവിടെയുണ്ടായിരുന്നത്‌ മമതയുടെ മിന്നുന്ന വിജയം ബംഗാളിന്റെ രാഷ്‌ട്രീയ ഭൂപടം ആകെ മാറ്റിവരയ്‌ക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണ്‌. സിംഗൂരില്‍ ടാറ്റയ്‌ക്ക്‌ നല്‍കിയ 997.1 ഏക്കര്‍ ഭൂമിയില്‍ 400 ഏക്കര്‍ കര്‍ഷകരെ കൂടിയൊഴിപ്പിച്ച്‌ നിര്‍ബന്ധപൂര്‍വ്വം നല്‍കിയതാണ്‌. ഇത്‌ തിരിച്ചുപിടിച്ച്‌ കര്‍ഷകര്‍ക്കു നല്‍കുമെന്ന പ്രഖ്യാപനം നിയമമാക്കി അധികാരമേറ്റ്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരു മാസത്തിനുള്ളില്‍ നിയമസഭ വഴി പാസ്സാക്കിയിരുന്നു. പ്രസ്തുത സിംഗൂര്‍ബില്‍ ഇപ്പോള്‍ കല്‍ക്കട്ടഹൈക്കോടതിയും ശരിവെച്ചിരിക്കയാണ്‌. ബംഗാളിലെ സി.പി.എം. പതനത്തിനൊരു പ്രധാനകാരണം സിംഗൂര്‍ഭൂമി പ്രശ്നമാണെന്നും രാഷ്‌ട്രീയ വൃത്തങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്‌.

ദേശീയ രാഷ്‌ട്രീയത്തില്‍ സി.പി.എം. സി.പി.ഐ കക്ഷികള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷത്തിന്റെ പങ്ക്‌ ഓരോദിവസം കഴിയുന്തോറും. ആശങ്കാജനകമാം വിധം കുറഞ്ഞുവരികയാണ്‌. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ തന്നെ പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷമായ കക്ഷിയായിരുന്ന അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കാല്‍നൂറ്റാണ്ടുകാലം ഈ നില തുടര്‍ന്നു. 1964 ലെ പിളര്‍പ്പിനു ശേഷവും. സി.പി.എം. – സിപി.ഐ കക്ഷികളുടെ അടിസ്ഥാന വോട്ടുകള്‍ക്ക്‌ കുറവുണ്ടായിട്ടില്ലായിരുന്നു. 1957 ല്‍ കേരളത്തില്‍ ഒറ്റയ്‌ക്ക്‌ അധികാരത്തില്‍ വരാനും 8 സംസ്ഥാനങ്ങളില്‍ സ്വന്തമായി ജനപ്രതിനിധികളെ ജയിപ്പിക്കാനും അവര്‍ക്ക്‌ കഴിഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെ തുടര്‍ന്ന്‌ ഇന്ദിരാഗാന്ധിയുടെ ബജറ്റിനെ പിന്താങ്ങിയ സി.പി.എം -സി.പി.ഐ കക്ഷിക്ക്‌ ജനപിന്തുണ പിന്നീട്‌ ക്രമാനുഗതമായി കുറയുകയാണുണ്ടായത്‌. അടിയന്തരാവസ്ഥയുള്‍പ്പെടെയുള്ള ജനവിരുദ്ധ നയങ്ങളെ പിന്താങ്ങാനും അതിനൊപ്പം നടന്നു നീങ്ങാനും സി.പി.ഐ യ്‌ക്ക്‌ ഉത്സാഹമായിരിക്കുന്നു. ഒരു കാലത്ത്‌ ബിഹാര്‍ നിയമസഭയില്‍ മുഖ്യപ്രതിപക്ഷമായിരുന്ന സി.പി.ഐയ്‌ക്ക്‌ ഇന്ന്‌ ഒരു സീറ്റുപോലും നേടാനാവാത്ത പരിതാപകരമായ സ്ഥിതിയിലാണവരുള്ളത്‌.

മൊത്തത്തില്‍ സി.പി.എമ്മിന്റെ ഗ്രാഫ്‌ പരിശോധിച്ചാല്‍ 1967 വരെ അത്‌ മേലോട്ടായിരുന്നു. എന്നാല്‍ 1971 മുതല്‍ തുടങ്ങിയ താഴോട്ട്‌ പോക്ക്‌ ഇപ്പോഴും തുടരുകയാണ്‌. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഏതാണ്ട്‌ 10% വരെ കിട്ടിയ സി.പി.എമ്മിന്‌ ദേശീയ കക്ഷിയാവാന്‍ വേണ്ട കുറഞ്ഞ ജനപിന്തുണപോലും ലഭിക്കാത്ത ഗതികേട്‌ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലുണ്ടായി. കോണ്‍ഗ്രസ്സിനു ബദല്‍ മുഖ്യപ്രതിപക്ഷമായിത്തീര്‍ന്ന പാര്‍ട്ടി പിന്നീട്‌ പാര്‍ലമെന്റിലെ 3-ാ‍മത്തെ കക്ഷിയായി താഴോട്ടുപോയി. അന്ധമായ ബിജെപി വിരോധമുയര്‍ത്തി യുപിഎയെ പിന്തുണ സി.പി.എം ലോക സഭയിലിപ്പോള്‍ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ 7-ാ‍ം സ്ഥാനത്തേയ്‌ക്ക്‌ ചുരുങ്ങിയിരിക്കുന്നു. ബംഗാളിലെ അപ്രതീക്ഷിത പതനത്തോടെ ത്രിപുരയില്‍ മാത്രമായി അവരുടെ ഭരണം ഒതുങ്ങി കഴിഞ്ഞു.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ബംഗാളിലെ നാണം കെട്ട പരാജയത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തുന്നതിനുപ്പോലും മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കായിട്ടില്ല. സി.പി.എമ്മിനെപ്പോലെ കേഡര്‍ പാര്‍ട്ടിയില്‍ ബംഗാളില്‍നിന്നുള്ള പോളിറ്റ്‌ ബ്യൂറോ അംഗം ബുദ്ധദേവ്‌ ഭട്ടാചാര്യ തുടര്‍ച്ചയായി 3 തവണ വിട്ടുനില്‍ക്കുന്നിടത്തോളം കാര്യങ്ങള്‍ മോശമായിത്തീര്‍ന്നിരിക്കുന്നു. മറ്റ്‌ പരിപാടികളില്‍ പങ്കെടുക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ മുന്‍ മുഖ്യമന്ത്രി പോളിറ്റ്‌ ബ്യൂറോ ബഹിഷ്കരിക്കുമ്പോള്‍ കേന്ദ്ര നേതൃത്വം തികഞ്ഞ നിസ്സഹായാവസ്ഥയില്‍ ഉള്‍വലിയുകയുമാണ്‌. ഹൈദരാബാദില്‍ ചേര്‍ന്ന വിപുലീകൃത സി.പി.എം കേന്ദ്രനേതൃയോഗം പുതിയ തലമുറയിലേക്ക്‌ താത്വികമായ കടന്നുചെല്ലലിനാകുന്നില്ലെന്ന പരിദേവനമാണ്‌ നടത്തിയിട്ടുള്ളത്‌. ആശയപരമായും രാഷ്ടീയപരമായും സി.പി.എം. എത്തിപ്പെട്ടിട്ടുള്ള ഇപ്പോഴത്തെ പാപ്പരത്തം പരിഹാരസീമകള്‍ക്കപ്പുറമാണുള്ളത്‌.

അധികാരം ഒരു പര്‍ട്ടിയെ എത്രമാത്രം ദുര്‍ബലവും പാളിച്ചയുള്ളതുമാകുമെന്നതിനുള്ള തെളിവാണ്‌ ബംഗാളിലെ സി.പി.എം അധികാരത്തിന്റെ ലഹരി ആവോളമാസ്വദിച്ച സി.പി.എം.അണികള്‍ അതു നഷ്ടപ്പെട്ട അവസ്ഥയില്‍ നിശ്ചലരോ അലസരോ ആയിമാറിയിരിക്കുന്നു. അണികളെ ആവേശഭരിതരാക്കാനും സക്രിയ രാഷ്‌ട്രീയകൈകാര്യം ചെയ്യിക്കാനും നേതാക്കള്‍ക്കുമാകുന്നില്ല. ബസര്‍ഹത്‌ നോര്‍ത്ത്‌, ഭവനാനിപൂര്‍ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ ഈ അപചയത്തിന്റെ ആഴങ്ങളാണ്‌ അളന്ന്‌ കാട്ടിയിട്ടുള്ളത്‌. അന്ധമായ ബി.ജെ.പി വിരോധവും ഭാരതീയതയോടുള്ള എതിര്‍പ്പും സി.പി.എം. തകര്‍ച്ചയ്‌ക്ക്‌ വഴിമരുന്നിട്ട ഘടകങ്ങളാണ്‌.

അഡ്വ.പി.എസ്‌.ശ്രീധരന്‍പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.