Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസ്‌ഐ- ഭീകരബന്ധം പാക്കിസ്ഥാന്‌ തലവേദനയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2011, 10:59 pm IST
inWorld

ന്യൂയോര്‍ക്ക്‌: പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്ക്‌ തീവ്രവാദി ബന്ധമുണ്ടെന്ന അമേരിക്കയുടെ നിലപാട്‌ പാക്കിസ്ഥാന്‌ തലവേദനയാവുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാക്‌-അമേരിക്കന്‍ ബന്ധങ്ങള്‍ക്ക്‌ ഉലച്ചിലുണ്ടാക്കുമെന്ന്‌ പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ മുന്നറിയിപ്പ്‌ നല്‍കി. ഐഎസ്‌ഐ തീവ്രവാദി സംഘടനയായ ഹക്വാനിയെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായിക്കുന്നതായി അമേരിക്കന്‍ സൈനിക തലവന്‍ അഡ്മിറല്‍ മൈക്ക്‌ മുല്ലന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കാബൂളില്‍ സപ്തംബര്‍ 13ന്‌ അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിന്‌ നേരെ നടന്ന ആക്രമണവും ഇത്തരത്തിലുള്ളതായിരുന്നുവെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ്‌ ഐഎസ്‌ഐക്ക്‌ ഭീകരവാദികളുമായി ബന്ധമുണ്ടെന്ന്‌ ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നത്‌. അമേരിക്കക്ക്‌ പാക്കിസ്ഥാനോടുള്ള മാറിയ നിലപാടിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. അഫ്ഗാന്‍ ഭീകരര്‍ പാക്കിസ്ഥാനെ ആക്രമിച്ചപ്പോള്‍ അഫ്ഗാന്‍ ഭാഗത്ത്‌ സുരക്ഷയുടെ ചുമതല അമേരിക്കക്കായിരുന്നിട്ടുകൂടി പാക്കിസ്ഥാന്‍ അവരെ പഴിച്ചില്ലായെന്ന്‌ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ പാക്‌ വിദേശകാര്യമന്ത്രി പറഞ്ഞു. ഈ ബന്ധം നിലനിര്‍ത്തേണ്ടത്‌ പാക്കിസ്ഥാന്റേയും അമേരിക്കയുടെയും ആവശ്യമാണ്‌. ഇത്‌ രണ്ട്‌ തുല്യശക്തികള്‍ തമ്മിലുള്ള ബന്ധമല്ല. പക്ഷേ സ്വതന്ത്രരായ രണ്ട്‌ രാജ്യങ്ങള്‍ തമ്മിലുള്ള കൂട്ടായ്‌മയാണ്‌, അവര്‍ തുടര്‍ന്നു. പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെ പൊരുതുന്നത്‌ അതിന്റെ സ്വന്തം താല്‍പര്യപ്രകാരമാണ്‌. അമേരിക്ക ഒരുപക്ഷേ ഒരു വന്‍ശക്തിയാകാം. എന്നാലും ഇക്കാര്യത്തില്‍ അവരുടെ സഹായം പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. പാക്കിസ്ഥാനിലെ സഹോദരീ സഹോദരന്മാര്‍ മനസ്സിലാക്കേണ്ടത്‌ നമ്മുടെ രാജ്യം സാമ്പത്തികമായോ സൈനികമായോ അമേരിക്കയെ ആശ്രയിക്കുന്നില്ലെന്നതാണ്‌. അവര്‍ സഹായിക്കാറുണ്ടെങ്കിലും ആ സഹായം കുറെക്കൂടി മെച്ചപ്പെട്ട തരത്തില്‍ ലഭിക്കാനാണ്‌ നമ്മളാഗ്രഹിക്കുന്നത്‌, അവര്‍ തുടര്‍ന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഗൗരവതരമായ പ്രശ്നങ്ങളുണ്ടായതായി അവര്‍ സമ്മതിച്ചു. തന്റെ അമേരിക്കന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ കൂടുതല്‍ സഹായങ്ങളല്ല, വിപണിയുടെ വിവരങ്ങളാണ്‌ തിരക്കിയതെന്നും ഖര്‍ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)
Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.