Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

അനിതമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2011, 07:29 pm IST
inVaradyam

(1)

“അനിതേ!” ഇടറുമെന്‍ വിളിയാലുണരില്ലെ-

ന്നറിയാം; പ്രാണന്‍ പൊയ്‌പ്പോയ്‌; വിളി ഞാനാവര്‍ത്തിപ്പൂ-

മനസ്സിലുണ്ടാവാതെ വയ്യല്ലോ മഹാപ്രാണന്‍

ജനത്തി, നവരില്ലേ ശതകോടി യിന്ത്യക്കാര്‍.

ഇല്ല, കോടികളില്ല, വിഴുങ്ങീ ഇസ്ലാമിന്റെ

ദല്ലാളര്‍; ആവാഹിച്ച നാം തിരിച്ചോടിച്ചില്ല!

പറയാന്‍ ഭയമെന്നോ നമുക്കാ സത്യം? വാര്‍ത്ത

ഒരു ജില്ലയില്‍ മാത്രം ഒറ്റക്കോളത്തില്‍ത്തങ്ങി!

(2)

‘അനിതേ!’ ഇതേ നാമമാണെന്റെ ദൗ ഹിത്രിക്കും

അധികം പിതാക്കള്‍ തന്നരുമപ്പെണ്‍ മക്കള്‍ക്കും

അവര്‍ക്കൊക്കെയു മിതേപൊട്ട്‌, ഇതേ സിന്ദൂരവും

അളകാവലി, കുട, പുസ്തകം പേറും സഞ്ചി

പുഞ്ചിരിത്തെളി നാളമവര്‍ക്കുള്ളതു മാത്രം.

നിന്മുഖത്തെന്നേക്കുമായ്‌ കെട്ടുപോയെന്നോ കുഞ്ഞേ!

വീടെത്തുമവരന്തി, യ്‌ക്കനിതേ, നീ മാത്രം നിന്‍

കൂടുവിട്ടെന്നോ വണ്ടി എന്നേക്കും വൈകിക്കയാല്‍!

(3)

അനിയന്നൊപ്പം വഴിയ്‌ക്കമ്മയും, വേറെ വഴി-

ക്കതിസംഭ്രമോ ദ്വിഗ്നര്‍ അച്ഛനും മുത്തച്ഛനും

മൂ വുലകൊക്കെ ച്ചുടും സ്ഫോടനത്തിനേ പറ്റൂ

മൂടുവാന്‍ അവരുടെ നെഞ്ചകത്തുടിപ്പുകള്‍.

വയനാട്ടിലെ സുഹൃല്‍ക്കവിതന്‍ വിറപൂണ്ട

വചനം വായിച്ചു ഞാന്‍ വാസ്തവമറിഞ്ഞുപോയ്‌.

“ലൗ ജിഹാദ്‌” നക്കിക്കൊന്ന കഥ- വിദ്വേഷക്കാട്ടില്‍

പ്രാണനെക്കുരുക്കിട്ട്‌ പിഞ്ചുടല്‍ തള്ളും കഥ!

(4)

നിര്‍ദ്ദോഷമൊരു ജഡം താങ്ങിയച്ഛനും മോനും

നീതിതന്‍ വഴിത്തിരിവേറി നിശ്ശബ്ദം നില്‍ക്കെ

വനത്തെ ബ്ഭരിക്കുന്ന വന്മരക്കൊമ്പത്തെങ്ങോ

സ്വരക്ഷ കണ്ടെത്തിയ കഴുകന്‍ ചിരിക്കുന്നോ!

പുത്രി, പൗത്രി, ദൗഹിത്രി, ഇല്ലാത്തോരല്ലിങ്ങാരും

ചുറ്റിനും കൂടീ ഞങ്ങള്‍;- ശപഥം മറ്റൊന്നല്ലഃ-

“ദോഷത്തെ ദുഷിപ്പിക്കാന്‍ സായുധരാവും, സ്വന്തം

ദേശത്തെ വഞ്ചിപ്പോര്‍തന്‍ തല യീ മണ്ണില്‍ വീഴ്‌ത്തും.”

(5)

പാര്‍ട്ടിയാപ്പീസില്‍ കണ്ട സഖനോടാരാഞ്ഞപ്പോള്‍

കിട്ടി യുത്തരം: വര്‍ഗസമര മാവില്ലല്ലോ

നിര്‍മമം തിരിഞ്ഞിരുഞ്ഞാ നവ ഭീഷ്മന്‍ ചൊല്ലി:

“സമ്മതിക്കുന്നൂ പാര്‍ട്ടി വഴികള്‍ നിഗൂഢങ്ങള്‍”.

‘ഭാരത്മാതാ’വെന്നോതും പണ്ഡിറ്റിന്റെ

ഭാണ്ഡത്തില്‍ തിരഞ്ഞപ്പോള്‍ കണ്ടതും അതേരേഖ:

“കുരു ധര്‍മത്തിന്‍ ഗതി വിചിത്രം, അജ്ഞാതവും”

നുകര്‍ന്നോട്ടെ യിക്കൂട്ടര്‍ ശത്രുസത്രത്തിന്‍ സുഖം!

(6)

പിന്തിരിയില്ല, കുതിച്ചേറുമി ജ്ജനം കാണ്‍മൂ

ചെന്തീയായി ഹിമവാന്റെ നരച്ച തലമുടി

കറുക്കുന്നുവോ പിന്നെ ക്കാളിന്ദിയൊഴുക്കിനാല്‍!

പരംപുരുഷന്‍ താനോ കാലരൂപനായ്‌ നില്‍പൂ

ദംഷ്‌ട്രയില്‍ ചതഞ്ഞരയുന്ന സമ്രാട്ടുക്കളെ

തീര്‍ത്തിറങ്ങുവോന്‍, മുന്നം പരീക്ഷിത്തിനെപ്പോലെ

ചക്രത്താല്‍ തഴുകുന്നു, ജീവിപ്പിക്കുന്നൂ ക്ഷണം,

ചത്തെന്നു കരുതിയ നമ്മുടെ സ്വപ്നത്തിനെ!

പി.നാരായണക്കുറുപ്പ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.