Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നിലയ്‌ക്കാത്ത പകല്‍ക്കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2011, 10:08 pm IST
inVicharam

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പെട്രോളിന്റെ വില 3.14 രൂപ വര്‍ധിപ്പിച്ച്‌ കേരളത്തില്‍ പെട്രോള്‍ വില എഴുപത്‌ രൂപയോടടുത്തിരിക്കുകയാണ്‌. കഴിഞ്ഞ നാലു മാസത്തിനിടെ രണ്ടാംതവണ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ച ഇന്ധനവില മധ്യവര്‍ഗ സമൂഹത്തിന്‌ കടുത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്‌. തുടരെതുടരെയുള്ള ഈ ഇന്ധനവില വര്‍ധനവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ക്ഷുഭിതരാണ്‌. രൂപയുടെ മൂല്യം കുറഞ്ഞതും ഇറക്കുമതി തീരുവ വര്‍ധിച്ചതുമാണ്‌ എണ്ണക്കമ്പനികള്‍ ന്യായീകരണമായി പറയുന്നത്‌. പക്ഷെ ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ്‌ ഓയിലില്‍ നല്ലൊരു ശതമാനം ഇന്ത്യയില്‍തന്നെ ഉല്‍പാദിപ്പിക്കുന്നതാണ്‌. മറ്റൊരു വസ്തുത അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില താഴുകയാണ്‌ ചെയ്തത്‌ എന്നതാണ്‌. 2010 ജൂണിലാണ്‌ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക്‌ വിലനിര്‍ണയാധികാരം നല്‍കിയത്‌. അതിനുശേഷം കഴിഞ്ഞ ഒരുവര്‍ഷത്തില്‍ ഏഴുതവണയാണ്‌ കൂട്ടിയത്‌. കുറഞ്ഞ നിരക്കില്‍ പെട്രോള്‍ വിറ്റതിനാല്‍ തങ്ങള്‍ക്കേറ്റ നഷ്ടം 2450 കോടി രൂപയാണ്‌ എന്നാണ്‌ എണ്ണക്കമ്പനികളുടെ അവകാശവാദം. കേരളത്തിന്‌ ഇത്‌ ഇരട്ട തിരിച്ചടി ആക്കുന്നത്‌ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയാണ്‌. കുഴികള്‍ തരണം ചെയ്യാനും വാഹനം കാത്തുകിടക്കുമ്പോഴും പെട്രോള്‍ അനാവശ്യമായി ചെലവാകുന്നു. ഉപരിവര്‍ഗം ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കുമാണ്‌ ഇത്‌ കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്‌.

ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി നല്‍കുന്നതുമൂലം ഭാരിച്ച നഷ്ടം സഹിക്കേണ്ടിവരുന്നുവെന്നും ഈ നയം തുടരാനാവില്ലെന്നുമാണ്‌ എണ്ണക്കമ്പനികളുടെ നിലപാട്‌. ഇതുമൂലം മാത്രം ഇവരുടെ നഷ്ടം പ്രതിദിനം 263 കോടി രൂപയാണെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. വില കൂട്ടിയില്ലെങ്കില്‍ നഷ്ടം 2850 കോടി രൂപയാകുമത്രേ. എന്നാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നിയന്ത്രണമില്ലാതെ ധൂര്‍ത്തടിച്ച്‌ അധികഭാരം പൊതുജനങ്ങളുടെ മേല്‍ ചുമത്തുന്നത്‌ തടയാനോ നിയന്ത്രിക്കാനോ ഉള്ള ഒരു നീക്കവും യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌. പെട്രോള്‍ കമ്പനികള്‍ ഈ വിധം കണക്കുകള്‍ പെരുപ്പിച്ച്‌ പെട്രോള്‍ വില അടിക്കടി വര്‍ധിപ്പിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത്‌ പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും വന്‍ലാഭം കൊയ്തതായാണ്‌ അറിയുന്നത്‌. രാജ്യം പൊതുവെ വിലവര്‍ധന നേരിടുന്നുണ്ട്‌. അത്‌ തിരസ്കരിച്ചാണ്‌ ഇപ്പോള്‍ പെട്രോള്‍ വില കൂട്ടിയിരിക്കുന്നത്‌. ഇതിെ‍ന്‍റ പ്രതിഫലനം മറ്റ്‌ രംഗങ്ങളിലും ഉളവാകുമ്പോള്‍ സാധാരണ ജനങ്ങളുടെ നട്ടെല്ല്‌ ഒടിയുന്നത്‌ ഭരണാധികാരികള്‍ അവഗണിക്കുന്നു.

‘ആം ആദ്മി’ എന്ന മുദ്രാവാക്യം എത്ര അര്‍ത്ഥശൂന്യമാണെന്നാണ്‌ മന്‍മോഹന്‍ സര്‍ക്കാര്‍ ഭരണത്തില്‍ ആം ആദ്മി തിരിച്ചറിയുന്നത്‌. ഈ ദുരിതം ഏറ്റവും കഠിനമാകുന്നത്‌ ഇന്ത്യയുടെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ്‌. പെട്രോള്‍ വിലവര്‍ധന ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഇത്‌ ജനങ്ങള്‍ക്ക്‌ താങ്ങാനാകില്ലെന്നും ചൂണ്ടിക്കാണിച്ച്‌ പ്രതിപക്ഷമായ ബിജെപി കേരളത്തില്‍ പ്രതിഷേധിക്കുകയാണ്‌. എണ്ണക്കമ്പനികള്‍ക്ക്‌ നല്‍കിയ വിലനിയന്ത്രണാവകാശം പുനഃപരിശോധിക്കണം എന്ന ആവശ്യം ഓരോ വിലവര്‍ധനക്ക്‌ ശേഷവും ഉയരാറുണ്ട്‌. പക്ഷെ കേന്ദ്രം ഈ ആവശ്യത്തെ അവഗണിച്ചാണ്‌ എണ്ണക്കമ്പനികളുടെ പൊള്ളവാദം അംഗീകരിച്ച്‌ അവരെ കയറൂരി വിട്ടിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.