Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

റെയില്‍വേ യാത്രക്കാരെ ദ്രോഹിക്കരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2011, 09:54 pm IST
inVicharam

ബസ്‌ യാത്രാനിരക്ക്‌ കുത്തനെ കൂട്ടിയതോടെ റെയില്‍വേയില്‍ യാത്രക്കാരുടെ നിരക്ക്‌ പതിന്മടങ്ങ്‌ വര്‍ധിച്ചിരിക്കുകയാണ്‌. എത്രവണ്ടി അനുവദിച്ചാലും മുഴുവന്‍ യാത്രക്കാരെയും ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയാണുള്ളത്‌. തിക്കിത്തിരക്കുന്ന യാത്രക്കാരിലെ 98 ശതമാനവും ടിക്കേറ്റ്ടുത്ത്‌ പോകുന്നവരാണ്‌. ഇത്‌ കേരളത്തിന്റെ പ്രത്യേകതയാണെന്ന്‌ കാണേണ്ടതുണ്ട്‌. എന്നിട്ടും കേരളത്തിലെ റെയില്‍വേ വികസനവും യാത്രക്കാരുടെ സൗകര്യവും വര്‍ധിപ്പിക്കാനുള്ള ശ്രദ്ധയോ ശ്രമമോ റെയില്‍വേ വകുപ്പോ കേന്ദ്രസര്‍ക്കാരോ കാണിക്കുന്നില്ല. പാത ഇരട്ടിപ്പിക്കുന്നതിലും വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്നതിലും മികച്ച കോച്ചുകള്‍ അനുവദിക്കുന്നതിലും കേരളത്തോട്‌ ചിറ്റമ്മ നയമാണ്‌. കേരളത്തോടുള്ള കേന്ദ്ര അവഗണന ഇക്കാര്യത്തില്‍ തുടരുകയാണെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ സമ്മതിച്ചത്‌ അടുത്തിടെയാണ്‌. കേരളത്തെ പരിഗണിച്ച രണ്ടേ രണ്ടു മന്ത്രിമാരെ ഉള്ളൂ എന്നും അത്‌ പനമ്പള്ളിഗോവിന്ദമേനോനും ഒ.രാജഗോപാലുമാണെന്ന്‌ ആര്യാടന്‍ മുഹമ്മദ്‌ തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ അല്‍പകാലം റെയില്‍വേ കൈകാര്യം ചെയ്തിരുന്ന ഇ.അഹമ്മദിന്റെ പാര്‍ട്ടി ആര്യാടനു നേരെ വാളോങ്ങുകയും ചെയ്തിരുന്നു. അഹമ്മദ്‌ കേരളത്തിനു വേണ്ടി എന്തൊക്കെയോ ചെയ്തു എന്ന്‌ മുസ്ലീം ലീഗുകാര്‍ ഒരു പാട്‌ പ്രസംഗിച്ചെങ്കിലും സത്യാവസ്ഥ ആര്യാടന്‍ പറഞ്ഞതു തന്നെയാണെന്ന്‌ ജനങ്ങള്‍ക്കെല്ലാം അറിയാം. വിഷയമതല്ല.

കേരളത്തിലെത്തുന്ന വണ്ടികള്‍ പലതും ഇപ്പോള്‍ വൈകി ഓടുകയാണ്‌. കേരളത്തിനകത്തോടുന്ന വണ്ടികള്‍ പോലും സമയനിഷ്ടപാലിക്കുന്നില്ലെന്നതിന്‌ കാരണങ്ങള്‍ പലതാകാം. പക്ഷേ ഇത്‌ ജനങ്ങളെ വല്ലാതെ ദ്രോഹിക്കുകയാണ്‌. കൃത്യ സമയത്ത്‌ ലക്ഷ്യ സ്ഥാനത്ത്‌ എത്താന്‍ കഴിയാത്തതു മൂലം കഷ്ടനഷ്ടങ്ങള്‍ ഏറെയാണ്‌. അതിനെല്ലാം പുറമെയാണ്‌ തീവണ്ടി യാത്രാനിരക്ക്‌ വര്‍ധിപ്പിക്കാന്‍ പോകുന്നു എന്ന ഭീഷണി. 12 ശതമാനം വരെ സെക്കന്റ്‌, സ്ലീപ്പര്‍ ക്ലാസുകളുടെ നിരക്കു കൂട്ടാന്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞു. നിരക്കു വര്‍ധിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന്‌ കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നല്‍കി ക്കഴിഞ്ഞു. ഇനി നടപടികള്‍ പൂര്‍ത്തിയാക്കുക മാത്രമാണ്‌ വേണ്ടത്‌. ബജറ്റവതരണ വേളയില്‍ നിരക്കു വര്‍ധന സംബന്ധിച്ച്‌ നിശ്ശബ്ദത പാലിക്കുകയും ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതാണ്‌. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിച്ച്‌ വോട്ടുറപ്പിക്കാനുള്ള തന്ത്രമായിരുന്നു അതിന്റെ പിന്നിലെന്ന്‌ അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അതിപ്പോള്‍ ശരിവയ്‌ക്കും വിധമാണ്‌ നീക്കങ്ങള്‍ പുരോഗമിക്കുന്നത്‌. വരാന്‍ പോകുന്ന നിരക്കു വര്‍ധനവ്‌ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ സാധാരണക്കാരായ യാത്രക്കാരെയാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

2002-03 ബജറ്റിനു ശേഷം റെയില്‍വേ യാത്രാനിരക്കില്‍ കാര്യമായ വര്‍ധനവൊന്നും വരുത്താന്‍ കഴിഞ്ഞിട്ടില്ല. നിരക്കു വര്‍ധിപ്പിക്കാതെ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുക എന്ന പുതിയ കീഴ്‌വഴക്കം അന്ന്‌ എന്‍ഡിഎ സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. ദീര്‍ഘവീക്ഷണത്തോടെ ജനങ്ങളോട്‌ കൂറും പ്രതിബദ്ധതയുമുള്ള റെയില്‍വേ മന്ത്രി എന്ന ഖ്യാതി നേടിയ നിതീഷ്കുമാറിന്റെ നടപടിയെ തകിടം മറിക്കാനുള്ള ധൈര്യം പിന്നീടു വന്ന ഒരു റെയില്‍വെ വകുപ്പു മന്ത്രിക്കും ഉണ്ടായിട്ടില്ലെന്നതാണ്‌ സത്യം. എന്നാലിപ്പോള്‍ ആ കീഴ്‌വഴക്കം അട്ടിമറിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്‌. ആരോടും ബാധ്യതയില്ലെന്ന മട്ടില്‍ എന്തു തോന്ന്യവാസവും ചെയ്യാന്‍ ഒരുങ്ങി പുറപ്പെട്ട മന്‍മോഹന്‍ സര്‍ക്കാര്‍ ഡീസല്‍ വിലവര്‍ധനവിന്റെ പേരിലാണ്‌ യാത്രാനിരക്ക്‌ കൂട്ടാന്‍ ശ്രമം തുടങ്ങിയിട്ടുള്ളത്‌. ഡീസല്‍ വില പലതവണ വര്‍ധിപ്പിച്ച്‌ ജനങ്ങളെ നാനാവിധ ദുരിതത്തിലേക്ക്‌ തള്ളിയിട്ടതും ഈ സര്‍ക്കാരാണെന്നത്‌ വിസ്മരിക്കാനാകില്ല.

10,500 വണ്ടികളാണ്‌ രാജ്യത്തങ്ങോളമിങ്ങോളം പ്രതിദിനം സര്‍വീസ്‌ നടത്തുന്നത്‌. ഇതില്‍ 2.2 കോടി യാത്രക്കാര്‍ റെയില്‍വേയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഇത്രയും വണ്ടികളോടാന്‍ വര്‍ഷം 250 കോടി ലിറ്റര്‍ ഡീസലാണ്‌ റെയില്‍വേക്ക്‌ വേണ്ടത്‌. ഏകദേശം 10,000 കോടിയിലേറെ രൂപ ഇതിനായി നീക്കി വയ്‌ക്കണം. ഡീസല്‍ നിരക്കു വര്‍ധന വര്‍ധിച്ച സാമ്പത്തിക ബാധ്യത വരുത്തി വച്ചു എന്നാണ്‌ റെയില്‍വേയുടെ പരിഭവം. കൂടാതെ മറ്റു ചെലവുകളും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടത്രെ. 15 ലക്ഷത്തോളം ജീവനക്കാരാണ്‌ റെയില്‍വെക്കുള്ളത്‌. അവരുടെ വര്‍ധിച്ച ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവയെല്ലാം കൂടുതല്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്‌ റെയില്‍വേയെ എത്തിച്ചു എന്നാണ്‌ അവരുടെ വാദം. ഈ സാഹചര്യത്തിലാണ്‌ നിരക്കു കൂട്ടാന്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അനുമതി അവര്‍ തേടിയത്‌. വിശദമായ പരിശോധനയ്‌ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ട വിഷയമാണിത്‌ എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. കേന്ദ്രമന്ത്രിസഭ കാര്യമായി ചര്‍ച്ച പോലും നടത്താതെ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമെടുപ്പിച്ച്‌ ജനരോഷത്തില്‍നിന്നും ഒളിച്ചോടാമെന്ന്‌ യുപിഎ നേതൃത്വം ചിന്തിക്കുന്നത്‌. എല്ലാ പ്രശ്നങ്ങള്‍ക്കും ജനങ്ങളെ പിഴിഞ്ഞ്‌ പരിഹാരം കണ്ടെത്തുക എന്ന ഒറ്റമൂലിയെയാണ്‌ സര്‍ക്കാര്‍ ആശ്രയിക്കുന്നത്‌. പാവപ്പെട്ട യാത്രക്കാരന്റെ നെഞ്ചത്തു കൂടി വണ്ടി കയറിയിറങ്ങി പോകുന്ന സാഹചര്യമാണ്‌ ഇന്നത്തെ നിലയില്‍ നിരക്ക്‌ വര്‍ധിപ്പിച്ചാലുണ്ടാവുക. അതനുവദിക്കാന്‍ പാടില്ല. നിരക്കു കൂട്ടി വരുമാനമുണ്ടാക്കുക എന്ന ശൈലി മാറ്റി, നിരക്ക്‌ കുറച്ച്‌ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ച്‌ വരുമാനം വര്‍ധിപ്പിക്കുക എന്ന തന്ത്രമാണ്‌ അഭികാമ്യം. അതിന്‌ സര്‍ക്കാര്‍ തയ്യാറായേ പറ്റൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.