Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തലചായ്‌ക്കാന്‍ ജയിലിടമില്ല..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2011, 10:22 pm IST
inVicharam

രാവിലെ പത്രം വായിക്കാന്‍ ഇരുന്നു. വിലക്കയറ്റത്തിനുവേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചടുലവും ശക്തവുമായ തീരുമാനങ്ങള്‍ എടുക്കുന്നത്‌ കണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത ആനന്ദം!…നമുക്ക്‌ സജീവമായൊരു സര്‍ക്കാരുണ്ടല്ലോ. ഭാഗ്യം! ഈ സര്‍ക്കാരുകളില്ലായിരുന്നെങ്കില്‍ ആരുണ്ട്‌ ഇങ്ങനെ സമയാസമയങ്ങളില്‍ വിലകളും നികുതികളും കൂട്ടാന്‍? തെരഞ്ഞെടുപ്പുകളും മന്ത്രിസഭാ വികസനവും നടത്താന്‍? കുംഭകോണങ്ങള്‍ നടത്താന്‍? ഒക്കെ നമ്മുടെ മഹാഭാഗ്യം!

തലക്കെട്ടുകള്‍ മാറിമാറി നോക്കുമ്പോഴാണ്‌ “സലാം സാറേ, വല്ലതും തരണേ അമ്മേ!” എന്ന വിളിയുമായി ഒരു പിച്ചക്കാരന്‍ കയറിവന്നത്‌. രാവിലെ തൊഴിലിന്‌ ഇറങ്ങിയ അയാളുടെ സമയനിഷ്ഠയില്‍ സന്തോഷം തോന്നി.

ആരു പറഞ്ഞു ഇവിടെ കൃത്യനിഷ്ഠ ആര്‍ക്കും ഇല്ലെന്ന്‌? കോടികളുടെ ഇടപാടാണ്‌ ഭിക്ഷാടന മേഖലയില്‍ കേരളത്തില്‍ ഒരു ദിവസം നടക്കുന്നത്‌ എന്ന്‌, ഏതോ ഒരു പത്രത്തിന്റെ ബിസിനസ്‌ അന്വേഷണാത്മക റിപ്പോര്‍ട്ടിലൊരിക്കല്‍ വായിക്കുകയുണ്ടായി.

‘കനിമൊഴി ജയിലില്‍!’- വെണ്ടയ്‌ക്ക ലിപിയിലൊരു തലക്കെട്ട്‌! താഴെ ഒരു വനിതാ ജനപ്രതിനിധി കരഞ്ഞും കുമ്പിട്ടും പോകുന്ന പടം!

ആരു പറഞ്ഞു ഇന്നാട്ടില്‍ സ്ത്രീ വെറും തേന്‍മൊഴികളായ അബലകളാണെന്ന്‌?

കോടികളുടെ ഇടപാടിലും ജയില്‍ പങ്കിടുന്നതും വനിതാ സംവരണവും വേണ്ടെന്നേ!

സ്ത്രീക്കും പുരുഷനും തുല്യ അവസരം നല്‍കണമെന്ന്‌ വാദിച്ച മഹാത്മജിയുടെ പേര്‌, ഒരു ഗുണമേന്മ ചിഹ്നംപോലെ കൊണ്ടുനടക്കുന്നവരുടെ ഭരണത്തിന്‌ കൈത്താങ്ങുന്നവരുടെ കൂട്ടത്തിലെ ഇത്തിരി വല്യയൊരു കയ്യാണ്‌ ഈ കനി! പക്ഷേ കുറ്റം പറയരുതല്ലോ, മഹാത്മജിയുടെ ആദര്‍ശങ്ങള്‍ ഇത്രമാത്രം പ്രാവര്‍ത്തികമാക്കുന്നവര്‍ വേറെയില്ല.

വനിതാബില്ലിന്‌ വേണ്ടി ശക്തമായി മുന്നോട്ടു പോകുന്നവരാണ്‌ ഭരിക്കുന്നത്‌. സ്ത്രീയ്‌ക്കും പുരുഷനും ജയിലില്‍പ്പോലും തുല്യ അവസരമൊരുക്കുകയാണ്‌ ഈ അഭിനവ ഗാന്ധിയന്മാര്‍.

ഭരണത്തില്‍ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീ ഇന്നു മുന്നിലാണെന്ന്‌ കനിയും മായയും റാബ്രിയുമൊക്കെ ഗാന്ധിജിയുടെ ആത്മാവിന്‌ കാട്ടിക്കൊടുത്ത്‌, ആ വഴിയിലൂടെ തിഹാറിലെത്തി അവസരസമത്വം പിടിച്ചുവാങ്ങാനുള്ള യത്നത്തിലാണ്‌.

പുത്തന്‍ ഗാന്ധിയന്മാരെക്കൊണ്ട്‌ രാജ്യത്തെ ജയില്‍ നിറയുകയാണ്‌. പൂജപ്പുര തൊട്ട്‌ തിഹാര്‍വരെ സഹനക്കാരെക്കൊണ്ട്‌ നിറയുകയാണ്‌. വല്ലവന്റേയും കയ്യില്‍നിന്നും ഭരണം നേടിയെടുക്കാനാണ്‌ നല്ലതൊന്നും ഉടുക്കാതെ, മെതിയിട്ടു, മുളവടിയൂന്നി, ഉപ്പു കുറുക്കി, അടി വാങ്ങി ആ പാവം ജയിലില്‍ കിടന്നത്‌! അങ്ങനെ കിട്ടിയ ഭരണം കയ്യാളിയാണ്‌, ഇന്ന്‌ അദ്ദേഹത്തിന്റെ പിറകെ എന്നുപറയുന്നവര്‍ ജയിലില്‍ കിടക്കുന്നത്‌!

ഒരു ദിവസത്തെ പണിയും കളഞ്ഞു, വോട്ടുകുത്തി അധികാരമേല്‍പ്പിച്ചുകൊടുത്തവരെ പിന്നൊന്നു കാണണമെങ്കില്‍ ജയിലില്‍ ചെന്ന്‌ സന്ദര്‍ശക സമയം നോക്കി ഊഴവും കാത്ത്‌ നില്‍ക്കണം! അരിയും മരുന്നും വാങ്ങുന്ന കാശില്‍നിന്നും പിടിച്ചു വാങ്ങുന്ന നികുതിപ്പണം സ്വന്തം കീശയിലാക്കിയെന്ന്‌ മാത്രമല്ല ഇന്ന്‌ പണം കൊടുത്തുതന്നെ ജയിലിലും ഈ നാഷണല്‍ വേസ്റ്റുകളെ പരിരക്ഷിക്കുകയും വേണമല്ലൊ.

രാജയും കനിയും കല്‍മാഡിയും പിള്ളയുമൊക്കെ സത്യത്തില്‍ മഹാപാപമാണ്‌ ചെയ്യുന്നത്‌! ഈശ്വരന്‍ പോലും പൊറുക്കില്ല. നൂറുകണക്കിന്‌ ആളുകള്‍ക്ക്‌ കയറിക്കിടക്കാനുള്ള, തലചായ്‌ക്കാനുള്ള ഇടമാണ്‌ കൈയടക്കി വെച്ചിരിക്കുന്നത്‌. കള്ളനും കൊലപാതകികള്‍ക്ക്‌ തലചായ്‌ക്കാനിന്ന്‌ ജയിലില്‍ ഇടമില്ല. അപ്പാവങ്ങള്‍ എവിടെ ഒന്നു തലചായ്‌ക്കും? എല്ലാം രാഷ്‌ട്രീയക്കാരും മന്ത്രിമാരും മുന്‍മന്ത്രിമാരും ജനപ്രതിനിധികളും കയ്യടക്കിവെച്ചിരിക്കുന്നു.

ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കുംപോലും ഇന്ന്‌ ജയിലിലിടമില്ല. അവിടേയും പോലീസുകാരും അവരുടെ ഏമാന്മാരും എല്ലാംകൂടി കയറി പൊറുതി വെച്ചു കഴിഞ്ഞിരിക്കുന്നു. എല്ലാംകൂടിയായപ്പോള്‍ ഒരു പഴയ നാടകഗാനം ഓര്‍ത്തുപോയി. പക്ഷേ വരികളില്‍ കാലാനുസൃതമായ തിരുത്തല്‍ മനസ്സില്‍ അറിയാതെവന്നുപോയിരുന്നു. “പാമ്പുകള്‍ക്ക്‌ മാളമുണ്ട്‌, പറവകള്‍ക്കാകാശമുണ്ട്‌. കള്ളനും കൊലപാതകിയ്‌ക്കും തലചായ്‌ക്കാന്‍ ജയിലില്‍ ഇടമില്ല!”

കാലിത്തീറ്റയുടെ പേരില്‍, പ്രതിമയുടെ പേരില്‍, കുറെ ജീമാര്‍ ടുജിയുടെ പേരില്‍, കോമണ്‍വെല്‍ത്ത്‌ സ്വന്തം വെല്‍ത്താക്കി ചിലര്‍…….

എന്തിന്‌, വല്ലഭന്‌ പുല്ലുമായുധം!

കുഴലുള്ളവന്‍ പൂരത്തിനൂതും. ഇല്ലാത്തവന്‍ അടുപ്പില്‍ ഊതും!

പെണ്ണുക്കര രാധാകൃഷ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.