Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചുവന്ന തെരുവുകള്‍ ഉണ്ടാകുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2011, 09:36 pm IST
inVicharam

“ഇനി ലീല സ്ത്രീപീഡനത്തെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ ബോംബെറിയും. സ്ത്രീപീഡനത്തെപ്പറ്റി പ്രസംഗിക്കുന്നതിന്‌ പകരം ലൈംഗികത്തൊഴിലിന്‌ നിയമസാധുത നേടിക്കൊടുക്കാനാണ്‌ ശ്രമിക്കേണ്ടത്‌,” എന്റെ സഹമാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ കെ.എം. റോയ്‌ ഒരു ദിവസം എന്നോട്‌ പറഞ്ഞു. ലൈംഗികവൃത്തി നിയമാനുസൃതമാക്കേണ്ടതല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ലൈംഗികവൃത്തിക്ക്‌ തൊഴില്‍പദവി നല്‍കാനുള്ള നീക്കം പോലും ശക്തമായ പ്രതിഷേധം നേരിട്ടത്‌ ആ തൊഴിലിലേക്ക്‌ കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കുമെന്നതിനാലാണ്‌. ലൈംഗികത്തൊഴിലാളികള്‍ക്ക്‌ സംരക്ഷണവും മറ്റാനുകൂല്യങ്ങളും തൊഴിലായി അംഗീകരിച്ചാല്‍ ലഭ്യമാകുമെങ്കിലും ലൈംഗികത്തൊഴിലാളി മേഖലയില്‍ 32 ശതമാനം പേരും കുട്ടികളാണ്‌. ഈ മേഖലയില്‍ പലവിധ സമ്മര്‍ദ്ദത്താല്‍ എത്തപ്പെട്ടവരായതിനാല്‍ ഇതിന്‌ നിയമസാധുത കൈവരുത്തുന്നത്‌ പെണ്‍കുട്ടികള്‍ക്ക്‌ വിനാശകരമാകും എന്ന ധാരണ ശക്തമാണ്‌. ഒരിക്കല്‍ ഒരു സെമിനാറില്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീപീഡനത്തിന്‌ പരിഹാരം ചുവന്ന തെരുവാണെന്ന്‌ സുഗതകുമാരിയുടെ സഹോദരി സുജാത പറയുകയുണ്ടായി. ഇത്‌ മറ്റൊരു സെമിനാറില്‍ ഞാന്‍ എടുത്തുപറഞ്ഞത്‌ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ലൈംഗിക അരാജകത്വത്തിന്‌ നേരെ കണ്ണടക്കുന്നവര്‍ വേശ്യാവൃത്തിക്ക്‌ നിയമസാധുത ലഭിക്കുന്നതിനെ സാമൂഹിക വിപത്തായാണ്‌ കാണുന്നത്‌.

പക്ഷെ വേശ്യാവൃത്തി ഇന്ത്യയിലും ലോകത്തെമ്പാടും നിലനിന്നിരുന്നതുതന്നെയാണ്‌. ഏറ്റവും പുരാതനമായ തൊഴില്‍ എന്നാണ്‌ വേശ്യാവൃത്തി വിശേഷിപ്പിക്കപ്പെടുന്നത്‌. ഋഗ്വേദകാലത്തും മനു, പതഞ്ജലി, ശൂ ദ്രകന്‍ മുതലായവരും വേശ്യാവൃത്തിയെപ്പറ്റി പറയുന്നുണ്ട്‌. നഗരവധു എന്ന സങ്കല്‍പ്പം, അമ്രപാലി, മൃഛകടികത്തിലെ വസന്തസേന മുതലായവരും പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. ബുദ്ധ, ജൈന കാലഘട്ടത്തിലും വേശ്യാവൃത്തി നിലവിലുണ്ടായിരുന്നു. കുമാരനാശാന്റെ വാസവദത്ത മലയാളികള്‍ക്ക്‌ സുപരിചിതയാണ്‌.

ഇന്ന്‌ ഇന്ത്യയില്‍ ബംഗാളിലെ സോനാഗാച്ചിയും മുംബൈയിലെ കാമാത്തിപുരയും ദല്‍ഹിയിലെ ജിബി റോഡും മറ്റുമാണ്‌ ചുവന്ന തെരുവുകള്‍. കാമാത്തിപുരയിലെ വേശ്യാസ്ത്രീകള്‍ക്കിടയില്‍ സേവനം നടത്തുന്ന പ്രിയാദത്ത്‌ എംപിയും ലൈംഗികത്തൊഴിലിന്‌ നിയമസാധുത വേണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്‌.

കാനഡ, സിംഗപ്പൂര്‍, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌ മുതലായ സ്ഥലങ്ങളിലും ചുവന്ന തെരുവുകള്‍ ഉണ്ട്‌. ഇസ്രയേലിലെ ടെല്‍ അവീവാണത്രെ ലോകത്തെ ‘ബ്രോതല്‍’ തലസ്ഥാനം. മക്കാവോ ദ്വീപും വിഐപി പുത്രന്മാരുടെ ലൈംഗികലിസ്റ്റിലുണ്ട്‌. യാഥാര്‍ത്ഥ്യങ്ങള്‍ ഇതൊക്കെയാണെങ്കിലും, ലൈംഗികതൊഴിലാളികള്‍ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന, അവഗണിക്കപ്പെടുന്ന, പുച്ഛിക്കപ്പെടുന്ന, വെറുക്കപ്പെടുന്ന ഒരു സമൂഹമാകുമ്പോള്‍ അവര്‍ക്കും മനുഷ്യാവകാശം ഉണ്ടെന്നത്‌ തിരസ്ക്കരിക്കപ്പെടുന്നു.

കേരളത്തില്‍ പ്രത്യേക ചുവന്ന തെരുവുകളില്ല. പക്ഷെ കേരളം ഇന്ന്‌ അങ്ങോളമിങ്ങോളം വലിയൊരു ചുവന്ന തെരുവായി മാറി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുപോലും സുരക്ഷിതമല്ലാത്ത ഇടമായി മാറിരിക്കുന്നു. ചുവന്ന തെരുവിലേക്കു മാത്രമല്ല കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്‌, പെണ്‍വാണിഭത്തിലേക്കുംകൂടിയാണ്‌ എന്ന്‌ കേരളം തെളിയിക്കുന്നു. കേരളത്തില്‍ പകര്‍ച്ചവ്യാധിയെക്കാള്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന പെണ്‍വാണിഭം റിയല്‍ എസ്റ്റേറ്റിനേക്കാള്‍ വലിയ വ്യവസായമായി മാറി. വേശ്യാവൃത്തി നിയമാനുസൃതമാക്കിയാല്‍ മദ്യവും അശ്ലീലസാഹിത്യവും കുട്ടികളുടെ അശ്ലീലസിനിമകളും ബലാല്‍സംഗവും കുടുംബത്തിനുള്ളിലെ ലൈംഗികപീഡനവും അഗമ്യഗമനവും സ്ത്രീ-ബാലികാ പീഡനങ്ങളും വ്യാപിക്കും എന്ന വാദത്തെ നിഷ്പ്രഭമാക്കിയാണ്‌ കേരളത്തില്‍ ഇന്ന്‌ മേല്‍പ്പറഞ്ഞ എല്ലാ പ്രതിഭാസങ്ങളും വ്യാപിക്കുന്നത്‌. വേശ്യാലയത്തില്‍ എത്തുന്ന കുട്ടികളില്‍ പിതാക്കന്മാരാല്‍ പീഡിപ്പിക്കപ്പെടുന്നവര്‍ ഉണ്ടെങ്കിലും കേരളത്തില്‍ പെണ്‍കുട്ടികളെ അച്ഛന്‍മാര്‍ ബലാല്‍സംഗം ചെയ്യുന്നതും ഗര്‍ഭിണികളാക്കുന്നതും പിന്നീട്‌ പെണ്‍വാണിഭക്കാര്‍ക്ക്‌ കൊണ്ടുനടന്ന്‌ വിറ്റ്‌ പണം സമ്പാദിക്കുന്നതും മാധ്യമവാര്‍ത്തകളാണ്‌. അനാഥാലയങ്ങളില്‍ ഏല്‍പ്പിക്കപ്പെടുന്ന കുട്ടികള്‍ പോലും ലൈംഗികകമ്പോളത്തിലെ വില്‍പ്പനച്ചരക്കാകുന്നുണ്ട്‌. വേശ്യാലയത്തിലെത്തുന്ന കുട്ടികളില്‍ എട്ട്‌ ശതമാനം പേര്‍ സ്വന്തം അച്ഛന്മാര്‍ ബലാല്‍സംഗം ചെയ്തശേഷം വിറ്റവരാണ്‌.

എന്റെ കുട്ടിക്കാലത്ത്‌ ഞങ്ങളുടെ വയലില്‍ പുല്ലുപറിക്കുന്ന സ്ത്രീകളുടെ സംസാരം ശ്രദ്ധിച്ച്‌ ഞാന്‍ വരമ്പത്ത്‌ ഇരിക്കുമായിരുന്നു. അന്ന്‌ നാരായണി പറഞ്ഞ ഒരു കഥ ഇന്നും എന്റെ ഓര്‍മയിലുണ്ട്‌. തെക്കന്‍ തിരുവിതാംകൂറില്‍ ഒരു അപ്പന്‍ മകളെ ബലാല്‍സംഗം ചെയ്ത്‌ ഗര്‍ഭിണിയാക്കിയശേഷം പറഞ്ഞുവത്രേ “ഞാന്‍ വാഴവെച്ചാല്‍ വാഴക്കുല വെട്ടാന്‍ എനിക്കവകാശമുണ്ട്‌” എന്ന്‌.

ബ്രിട്ടീഷുകാരുടെ കാലത്ത്‌ ബ്രിട്ടീഷ്‌ സൈനികര്‍ക്കുവേണ്ടി ബ്രിട്ടീഷ്‌ വേശ്യകളെ കൊണ്ടുവന്നിരുന്നുവത്രെ. പട്ടാളക്കാര്‍ എന്നും സ്ത്രീകളെ ദുരുപയോഗം ചെയ്തിരുന്നു.

മുംബൈയില്‍ ചുവന്ന തെരുവ്‌ തുടങ്ങിയത്‌ കോണ്‍ഗ്രസുകാരനായ ബി.ജി. ഖര്‍ ആയിരുന്നു. അന്ന്‌ ബോംബെ പ്രസിഡന്‍സി ഭരിച്ചിരുന്നത്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ആയിരുന്നു. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ മുമ്പ്‌, ഗാന്ധിജി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഈ ചുവന്ന തെരുവ്‌ നിലവില്‍വന്നെങ്കില്‍ അതിന്‌ ഗാന്ധിജിയുടെ മൗനാനുവാദമുണ്ടായിരിക്കണം എന്ന്‌ കരുതുന്നവരുണ്ട്‌. അന്ന്‌ സോഷ്യോളജിസ്റ്റുകള്‍ പറഞ്ഞത്‌ ചുവന്ന തെരുവുകളാണ്‌ വീട്ടമ്മമാരുടെ പാതിവ്രത്യം കാത്തുസൂക്ഷിക്കുന്നത്‌ എന്നായിരുന്നുവത്രേ.

ഗാന്ധിജി വേശ്യാവൃത്തിക്കെതിരായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുള്ളത്‌ സീതയെ രാവണന്‌ ലൈംഗികമായി ഉപയോഗിക്കാന്‍ സാധിക്കാത്തത്‌ സീതയുടെ പരിശുദ്ധി അവരുടെ കവചമായിരുന്നതിനാലാണെന്നും സ്ത്രീക്ക്‌ പരിശുദ്ധി ഉണ്ടെങ്കില്‍ അവളുടെ വിശുദ്ധി അവളെ സംരക്ഷിക്കും എന്നുമാണ്‌. പക്ഷെ കുട്ടികള്‍ നിഷ്കളങ്കരും പരിശുദ്ധരും അല്ലേ? അവരാണ്‌ ഇന്ന്‌ ഏറ്റവും അധികം പീഡിപ്പിക്കപ്പടുന്നത്‌.

കത്തോലിക്കാമതം വേശ്യാവൃത്തിയെ തള്ളിപ്പറഞ്ഞില്ല. പോപ്പ്‌ ജോണ്‍ പോള്‍ വേശ്യകള്‍ക്കിടയില്‍ സേവനം നടത്തുന്ന സിസ്റ്റര്‍ മറിയാ തെറിസയെ വിശുദ്ധയാക്കി പ്രഖ്യാപിച്ചു. കേരളത്തിലും ലൈംഗികത്തൊഴിലാളികള്‍ക്ക്‌ സേവനം നല്‍കുന്ന രണ്ട്‌ കന്യാസ്ത്രീകളെക്കുറിച്ച്‌ സത്യദീപം എഴുതിയിരുന്നു.

ലൈംഗിക വ്യാപാരത്തിന്‌ തടയിടാനും സ്ത്രീസംരക്ഷണത്തിനും എസ്‌ഐടിഎ, പിഐടിഎ മുതലായ ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്‌. പക്ഷെ നിയമത്തെ നിഷ്പ്രഭമാക്കുന്നത്‌ ലൈംഗിക അരാജകത്വവും രാഷ്‌ട്രീയ അഴിമതിയുമാണ്‌.

പ്രിയാദത്ത്‌ എംപി വേശ്യകളുടെ മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി വേശ്യാവൃത്തിക്ക്‌ നിയമസാധുത നല്‍കണമെന്നാവശ്യപ്പെടുമ്പോള്‍ തന്നെ ‘മാനുഷി’യുടെ എഡിറ്ററും ഫെമിനിസ്റ്റുമായ മധു കിഷ്മര്‍ അതിനെ എതിര്‍ക്കുന്നത്‌ അത്‌ മനുഷ്യനെ വില്‍പ്പനച്ചരക്കാക്കുന്നത്‌ വര്‍ധിപ്പിക്കും എന്ന്‌ വാദിച്ചാണ്‌.

ഇതെല്ലാം പറയുമ്പോഴും കേരളത്തില്‍ നിലവിലുള്ള സാമൂഹിക യാഥാര്‍ത്ഥ്യം പെണ്‍വാണിഭം വളരെ വ്യാപകമായ, ശക്തമായ, ലാഭകരമായ ബിസിനസായി മാറി എന്നതാണ്‌. മുതിര്‍ന്ന സ്ത്രീകളല്ല, ബാലികമാരാണ്‌ ഇന്ന്‌ പുരുഷാസക്തിയുടെ കേന്ദ്രബിന്ദു.

ഇതിനെതിരെ മാധ്യമങ്ങള്‍ ശക്തമായി രംഗത്തുവന്നുകഴിഞ്ഞു. അപ്പോഴും മാധ്യമങ്ങള്‍ ഇത്‌ ഉദ്വേകജനകമാക്കുന്നു എന്നും അതിന്‌ ‘റിപ്പിള്‍ ഇഫക്ട്‌’ ഉണ്ടാകുമെന്നും അനുകരണഭ്രമം വര്‍ധിപ്പിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ആത്മഹത്യാ പ്രവണതക്ക്‌ തടയിടാന്‍ ആത്മഹത്യാ വാര്‍ത്തകള്‍ ഒന്നാം പേജില്‍ കൊടുക്കരുത്‌ എന്നത്‌ ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ പാലിക്കുന്ന രീതിയാണ്‌.

മൊബെയിലില്‍ക്കൂടിയും ഇന്റര്‍നെറ്റില്‍ക്കൂടിയും ലൈംഗികവ്യാപാരം പൊടിപൊടിക്കുമ്പോഴും കേരളത്തില്‍ ലൈംഗികവൃത്തി തൊഴിലായി അംഗീകരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്‌!

കേരളം പെണ്‍വാണിഭ തലസ്ഥാനമാകുന്ന വിധത്തില്‍ കാസര്‍കോട്‌ മുതല്‍ കോവളംവരെ ചുവന്ന തെരുവാക്കി മാറ്റാന്‍ അനുവദിക്കണോ അതോ ലൈംഗികവൃത്തിക്ക്‌ നിയമസാധുത നല്‍കി ഇത്‌ പരിമിതപ്പെടുത്തണോ?

ലൈംഗിക പീഡനത്തിന്‌ നിയമസാധുത നല്‍കണമോ വേശ്യാവൃത്തിക്ക്‌ നിയമസാധുത നല്‍കണമോ എന്നതാണ്‌ കേരളത്തിന്‌ തെരഞ്ഞെടുക്കാനുള്ളത്‌.

ലീലാമേനോന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.