Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അദ്ദേഹം രാജിക്കത്ത്‌ നല്‍കി. ദുരിതമാവുന്ന ‘മാപ്പ്‌’ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2011, 09:48 pm IST
in Vicharam

ഏതു പദ്ധതിയും പ്രഖ്യാപിക്കാന്‍ വളരെ എളുപ്പമാണ്‌. എന്നാല്‍ അത്‌ പ്രവൃത്തിപഥത്തില്‍ എത്തിക്കുക അതീവദുഷ്കരവും. അതിന്റെ ഉദാത്തമാതൃകയാണ്‌ കോഴിക്കോട്‌ നഗരത്തിലെ ‘മാപ്പ്‌’ പദ്ധതി. ജനങ്ങളെ മുഴുവനും ദുരിതത്തിലാഴ്‌ത്തിക്കൊണ്ടുള്ള ഒരു ഏര്‍പ്പാടായി മേല്‍സംഗതി മാറിക്കഴിഞ്ഞു. ദിനേനെ ഇതിന്റെ ഭീഷണി കൂടുകയല്ലാതെ കുറയുന്നില്ല എന്നതത്രേ ഖേദകരമായ വസ്തുത. ജനകീയ മുന്നേറ്റത്തിലൂടെ പ്ലാസ്റ്റിക്‌ മാലിന്യമുക്ത ജില്ലയും നഗരവും ആക്കാനുള്ള അധികൃതരുടെ പദ്ധതിയായിരുന്നു പ്ലാസ്റ്റിക്‌ മാലിന്യ വിമുക്ത കോഴിക്കോട്‌ പദ്ധതി (മാപ്പ്‌). എന്നാല്‍ ഇന്ന്‌ സമൂഹത്തിനു മുമ്പില്‍ ഇതൊരു തീരാ ദുരിതമായിമാറിക്കഴിഞ്ഞു.

കോഴിക്കോട്‌ കളക്ടര്‍ പി.ബി.സലീമിന്റെ ബുദ്ധിയിലുദിച്ച അതിനൂതനവും മനോഹരവുമായ ഒരു പദ്ധതിയായിരുന്നു മാപ്പ്‌. ആറരമാസം മുമ്പ്‌ ജനു.30നാണ്‌ വിവിധ പരിപാടികളിലൂടെ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്‌. എല്ലാവരും സഹര്‍ഷം ഈ പദ്ധതിയെ വരവേറ്റു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം സമൂഹത്തിന്‌ എത്രമാത്രം മാരകമായ പ്രത്യാഘാതങ്ങളാണ്‌ ഉണ്ടാക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ സെമിനാറും ചര്‍ച്ചകളും മറ്റും നടന്നു. സാങ്കേതികവും ശാസ്ത്രീയവുമായ പ്ലാസ്റ്റിക്‌ നിര്‍മാര്‍ജ്ജന വ്യവസ്ഥകളെക്കുറിച്ച്‌ ഗംഭീരപരിപാടികളും ഒപ്പമുണ്ടായി. സ്കൂള്‍ മതിലുകളില്‍ ഉള്‍പ്പെടെ ഇതിനെക്കുറിച്ച്‌ വ്യാപകമായി ചുമരെഴുത്തും നടന്നു.

പ്ലാസ്റ്റിക്‌ ഭീകരനില്‍ നിന്ന്‌ സമൂഹത്തിന്‌ മോചനമുണ്ടാവുമെന്ന്‌ സകലരും വിശ്വസിച്ചു. എന്നാല്‍ ആരംഭശൂരത്വത്തില്‍ ഇതൊക്കെ ഒടുങ്ങുകയായിരുന്നു. ഭീകരമായ ആപത്തില്‍ നിന്ന്‌ സമൂഹത്തെ രക്ഷിക്കാന്‍ ആത്മാര്‍ഥമായി ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും രംഗത്തിറങ്ങിയെങ്കിലും തുടര്‍നടപടികളിലെ അനവധാനതയും താല്‍പര്യക്കുറവും മൂലം പണ്ടത്തെക്കാള്‍ ഭീഷണമായ അവസ്ഥയാണുണ്ടായിരിക്കുന്നത്‌. ആര്‍ക്കുവേണ്ടിയാണ്‌ ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്ത്‌ നടപ്പാക്കിയതെന്നതിനെക്കുറിച്ച്‌ ബന്ധപ്പെട്ടവര്‍ക്കുപോലും ഒരു പിടിപാടുമില്ലാതെ പോവുകയായിരുന്നു.

നേരത്തെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൊണ്ട്‌ വലിയ പ്രശ്നങ്ങളില്ലാതെ പോയിരുന്നുവെങ്കില്‍ ഇന്നത്തെ അവസ്ഥ ആരിലും ഭീതിജനിപ്പിക്കുന്നതാണ്‌. നഗരത്തിലെ മുക്കും മൂലയും വരെ പ്ലാസ്റ്റിക്‌ മാലിന്യം കൊണ്ട്‌ നിറഞ്ഞുകഴിഞ്ഞു. വഴി നടക്കാനോ വാഹനങ്ങള്‍ക്ക്‌ പോകാനോ കഴിയാത്ത രീതിയില്‍ പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ കൂമ്പാരമാണെങ്ങും. നഗരത്തിലെ പ്രധാന ഇടങ്ങളായ മാനാഞ്ചിറ പരിസരം, ബീച്ച്‌ ലൈതൗസ്‌, മാങ്കാവ്‌ പാലത്തിനടുത്ത കടവ്‌, പുതിയറ എസ്‌.കെ.പൊറ്റക്കാട്‌ പാര്‍ക്ക്‌, പുതിയങ്ങാടിബസാര്‍, നഗരം പോലീസ്സ്സ്റ്റേഷന്‍, കാളൂര്‍റോഡ്‌ ബസ്സ്സ്റ്റോപ്പ്‌ തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥിതി ഭയാനകമാണ്‌. പ്ലാസ്റ്റിക്‌ കവറിനുള്ളില്‍ മറ്റ്‌ വീട്ടുമാലിന്യങ്ങള്‍ കൂടി കൊണ്ടുവന്നിടുന്നതോടെ പരിസരത്തൊന്നും നില്‍ക്കാന്‍ പറ്റാത്ത അന്തരീക്ഷമായിരിക്കുന്നു.

ഇതിന്റെ ഫലമായി തെരുവുനായ്‌ക്കളും സംഘം ചേര്‍ന്ന്‌ ജനങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. കുടിവെള്ളം മലിനമാകുന്ന തരത്തില്‍ കാക്കകളും മറ്റും മലിന വസ്തുക്കള്‍ കൊത്തിക്കൊണ്ടിടുകയും ചെയ്യുന്നു. പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും അത്‌ സംസ്കരിക്കാനും വിഭാവനം ചെയ്ത പദ്ധതി വഴിതെറ്റിപ്പോകാന്‍ കാരണമെന്തെന്നറിയില്ല. കോര്‍പറേഷനാണെങ്കില്‍ ഇതൊന്നും കണ്ടതായിപോലും നടിക്കുന്നില്ല. മാലിന്യ നിര്‍മാര്‍ജനം സ്തുത്യര്‍ഹമായ വിധത്തില്‍ നടത്തിയിരുന്ന കുടുംബശ്രീ സംവിധാനം ആകെ താളംതെറ്റിയ നിലയിലാണ്‌. വീടുകളില്‍ വന്ന്‌ മാലിന്യം ശേഖരിക്കുന്ന സംവിധാനം നിലവില്‍ വന്നതോടെ സ്വന്തം വീടുകളില്‍ നടക്കാറുണ്ടായിരുന്ന പരിമിതമായ സംസ്കരണ സ്വഭാവവും ജനങ്ങള്‍ക്കില്ലാതെയായി.

മാലിന്യനിര്‍മാര്‍ജനം ബന്ധപ്പെട്ട ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന നിലയിലേക്ക്‌ പൊതുസമൂഹത്തിന്റെ സ്വഭാവവും പരിമിതപ്പെട്ടു. അധികൃതരുടെ ഭാഗത്തിനിന്ന്‌ അതിനനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ഇല്ലാതായതൊടെ മൊത്തം സംസ്കാരവും മാറി. ഏതുദ്യോഗസ്ഥനും എത്ര പദ്ധതികള്‍ വേണമെങ്കിലും വിഭാവനം ചെയ്യാനും പ്രഖ്യാപിക്കാനും കഴിയും. പക്ഷേ അത്‌ നടപ്പില്‍ വരുത്താനും മുന്നോട്ടുകൊണ്ടുപോകാനും കഴിവുവേണം, ഇച്ഛാശക്തിവേണം. ഇത്തരം പദ്ധതികള്‍ കൈയടിനേടാന്‍ വേണ്ടി പ്രയോഗിക്കേണ്ടതല്ല. ഒറ്റയ്‌ക്കത്‌ നടപ്പാക്കാനും കഴിയില്ല. വേണ്ട മുന്നൊരുക്കങ്ങളും ജനപിന്തുണയും ആയതിന്‌ ആവശ്യമാണ്‌. പ്ലാസ്റ്റിക്‌ വിപത്ത്‌ തടയാന്‍ ഉദ്ദേശിച്ചു നടപ്പാക്കിയ പദ്ധതി തികച്ചും നൂതനമായ ഒന്നായിരുന്നു. പക്ഷേ, ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ കഴിയാത്തതുകൊണ്ടും പദ്ധതി നടത്തിപ്പിലെ താളപ്പിഴകൊണ്ടും ആ പദ്ധതി തന്നെ സമൂഹത്തിന്‌ വന്‍ ഭീഷണിയായിരിക്കുകയാണ്‌. കോഴിക്കോടിന്റെ തീരാ ശാപമായ ഞെളിയന്‍പറമ്പിനെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കെ നഗരത്തിലെമ്പാടും കൂടുതല്‍ ഞെളിയന്‍ പറമ്പുകള്‍ ഉണ്ടാകാന്‍ മാപ്പ്‌ പദ്ധതി ഉപകരിച്ചു എന്നാക്ഷേപിച്ചാല്‍ പോലും തെറ്റില്ല.

കോഴിക്കോടിന്‌ അതിന്റെ മുഖസൗന്ദര്യവും വൈകാരിക സൗന്ദര്യവും വീണ്ടെടുക്കാന്‍ സാധിക്കണമെങ്കില്‍ മാപ്പ്‌ പദ്ധതിയുള്‍പ്പെടെയുള്ളവയുടെ അലകും പിടിയും മാറ്റേണ്ടിവരും. അതിന്‌ ജനകീയ പങ്കാളിത്തം അനിവാര്യമാണ്‌. ബോധവല്‍ക്കരണം ആവശ്യമാണ്‌. ശുചിത്വബോധത്തിലും വൃത്തിയിലും മേനിനടിക്കുന്ന സമൂഹമാണ്‌ കേരളത്തിലുള്ളത്‌. എന്നാല്‍ സ്വന്തം ദേഹവും പുരയിടവും മാത്രം വൃത്തിയുള്ളതാകണം എന്ന സ്വാര്‍ത്ഥതാല്‍പര്യത്തിലേക്ക്‌ അത്‌ ചുരുങ്ങിപ്പോയിരിക്കുന്നു. ആ സ്ഥിതിമാറണം. സ്വന്തം പുരയിടത്തിലെ മാലിന്യങ്ങള്‍ പൊതുറോഡിലും അന്യന്റെ പുരയിടത്തിലും വലിച്ചെറിഞ്ഞുകൊണ്ടുള്ള ശുചിത്വബോധം രാക്ഷസീയമാണെന്ന തിരിച്ചറിവുണ്ടാകണം. അങ്ങനെയുണ്ടായാല്‍ മാത്രമേ ഇത്തരം പദ്ധതികള്‍ പൂര്‍ണ വിജയത്തിലെത്തുകയുള്ളു. ബോധവല്‍ക്കരണവും ഒപ്പം പിഴയുള്‍പ്പെടെയുള്ള കര്‍ക്കശനടപടികളും ഗുണപരമായ മാറ്റത്തിന്‌ ഇടവരുത്തും. അല്ലാതുള്ള ഏതു പദ്ധതിയും കൂനിന്‍മേല്‍ കുരുവാകുകയേ ഉള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.