Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേന്ദ്രത്തിന്‌ കോടതിയുടെ കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 09:55 pm IST
in Vicharam

കേന്ദ്രസര്‍ക്കാറിന്‌ ഇപ്പോള്‍ വേവലാതികളുടെ കാലമാണ്‌. ഒന്നൊന്നായി പ്രഹരങ്ങള്‍ കിട്ടുന്നു. പൊതുസമൂഹത്തില്‍ നിന്നുള്ളതിന്‌ രാഷ്‌ട്രീയ മാനമുണ്ടെന്ന്‌ വേണമെങ്കില്‍ ആക്ഷേപിക്കാം. അത്തരമൊരു കാലാവസ്ഥയാണല്ലോ രാഷ്‌ട്രീയാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത്‌. എന്നാല്‍ പരമോന്നത കോടതിയുടെ സ്ഥിതി അതല്ല. ന്യായാലയത്തിന്‌ രാഷ്‌ട്രീയ പക്ഷപാതിത്വമുണ്ടായിക്കൂടെന്നല്ല. പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ കോടതി സ്വീകരിച്ച നിലപാടുകളും നിരീക്ഷണങ്ങളും നിഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും അതിലെ ആത്മാര്‍ഥത കണ്ടെത്താനാവും.

പലതരത്തിലുള്ള വിഷമസന്ധികളില്‍പ്പെട്ട്‌ ഉഴലുന്ന ഭാരതത്തെ സംബന്ധിച്ചിടത്തോളം സുപ്രീംകോടതി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങളും ഉത്തരവും ആശ്വാസമാവാനേ തരമുള്ളു. നിര്‍ലജ്ജമായ കുറ്റമാണ്‌ യുപിഎ സര്‍ക്കാര്‍ കള്ളപ്പണത്തിന്റെ പേരില്‍ ചെയ്തത്‌. കള്ളപ്പണം എവിടെ, എത്രയൊക്കെ, ആരുടെ പേരില്‍ എന്നതിനെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ രാജ്യത്തിന്‌ ലഭ്യമാവണമെന്ന ആഗ്രഹം തരിമ്പും വെച്ചുപുലര്‍ത്താത്ത ഒരു ഭരണകൂടമാണ്‌ മന്‍മോഹന്‍സിംഗിന്റെ നിയന്ത്രണത്തിലുള്ളത്‌. കോടികള്‍ പലതരത്തില്‍ വിദേശത്ത്‌ നിക്ഷേപിച്ചവര്‍ അതിന്റെ സുഖാലസ്യത്തില്‍ മയങ്ങുമ്പോള്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന നിലപാടാണ്‌ യുപിഎ സര്‍ക്കാരിന്റേത്‌.

സര്‍ക്കാരിന്റെ നിസ്സംഗതക്കെതിരെ ശരിക്കും പൊട്ടിത്തെറിക്കുകയായിരുന്നു സുപ്രീംകോടതി. ഇതുസംബന്ധിച്ച്‌ കേസുകള്‍ ആദ്യം പരിഗണിച്ചപ്പോള്‍, ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്നുമുള്ള നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. യുപിഎ സര്‍ക്കാര്‍ പ്രശ്നത്തിന്റെ ഉള്ളിലേക്കിറങ്ങാതെ ഒഴിഞ്ഞുമാറിയെന്നാണ്‌ ഇതിനെക്കുറിച്ച്‌ കോടതി കുറ്റപ്പെടുത്തിയത്‌. തങ്ങള്‍ ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോള്‍ മാത്രമാണ്‌ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി സര്‍ക്കാര്‍ സമ്മതിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഭരണഘടനാപരമായും നിയമപരമായുമുള്ള ഉത്തരവാദിത്തത്തിനു നിരക്കുന്നതല്ലെന്ന്‌ മുഖത്തടിച്ചതുപോലെയാണ്‌ കോടതി കുറ്റപ്പെടുത്തിയിരിക്കുന്നത്‌.

സര്‍ക്കാരിന്റെ പിഴച്ചപോക്കില്‍ മനംനൊന്താണ്‌ സുപ്രിംകോടതി തന്നെ അന്വേഷണത്തിന്‌ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. ഇത്‌ ജനങ്ങളുടെ നെടുനാളായുള്ള അഭിലാഷം കൂടിയാണ്‌. വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം സംബന്ധിച്ച കേസുകള്‍ ഊര്‍ജിതമായി അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ്‌ സുപ്രീംകോടതി മുന്‍ ജഡ്ജി ബി.പി.ജീവന്‍ റെഡ്ഡി അധ്യക്ഷനായ പ്രത്യേക അന്വേഷണസംഘത്തിന്‌ സുപ്രീംകോടതി അധികാരം നല്‍കിയിരിക്കുന്നത്‌. സമൂഹത്തിലെ പേരും പെരുമയും സത്യസന്ധതയും കൈമുതലായവരെയും കോടതി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സുപ്രീംകോടിതിയുടെ ഈയൊരു ഇടപെടല്‍ യുപിഎ സര്‍ക്കാരിലുള്ള അവിശ്വാസം കൂടിയാണ്‌. സിസ്സംഗഭാവം തുടരുന്ന സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ്‌ എന്താണെന്ന്‌ ഇതുവരെയും വ്യക്തമായിട്ടില്ല. കള്ളപ്പണക്കാരെ വ്യക്തമായി സര്‍ക്കാരിനറിയാമെങ്കിലും നടപടിയെടുക്കാന്‍ വൈകുന്നു. ഒരുപക്ഷേ, അതില്‍ രാഷ്‌ട്രീയമുണ്ടാവാം. അല്ലെങ്കില്‍ മേറ്റ്ന്തെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ഉണ്ടാവാം.എന്തായാലും രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ നിന്ന്‌ കടത്തിക്കൊണ്ടുപോയ കള്ളപ്പണം തിരികെ എത്തുകതന്നെവേണം. അങ്ങനെ അത്‌ നിയമാനുസൃതമാക്കി രാജ്യത്തിന്റെ ശോഭനമായ വളര്‍ച്ചയ്‌ക്കുപയുക്തമാക്കണം. ഇക്കാര്യത്തില്‍ ഒരലംഭാവവും വിട്ടുവീഴ്ചയും പാടില്ല.

വാസ്തവത്തില്‍ ഇതൊന്നും കോടതിയായിരുന്നില്ല സര്‍ക്കാരിനെ ഓര്‍മിപ്പിക്കേണ്ടത്‌. യുപിഎ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കോണ്‍ഗ്രസ്സിന്‌ ഈ താല്‍പര്യം വേണമായിരുന്നു. അഴിമതിയുടെ ചളിക്കുണ്ടില്‍ കിടന്ന്‌ രസം പിടിച്ചുപോയ ഒരു കക്ഷിക്ക്‌ മറ്റുള്ളവരുടെ അഴിമതിക്കറയ്‌ക്കുനേരെ വിരല്‍ചൂണ്ടാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ അടിവേരില്‍ത്തന്നെ അഴിമതിയുടെ വ്രണമാണ്‌. അത്‌ പൊട്ടിയൊലിച്ചുണ്ടാകുന്ന അസഹനീയ ദുര്‍ഗന്ധത്താല്‍ മൊത്തം രാജ്യവും നാറിത്തുടങ്ങിയിരിക്കുന്നു. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ്‌ കള്ളപ്പണക്കാരെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുക.

കള്ളപ്പണം പിടികൂടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബാബാരാംദേവിന്റെയും അണ്ണാഹസാരെയുടെയും സമരങ്ങളെ തച്ചുതകര്‍ക്കാനുള്ള ഔദ്ധത്യമാണല്ലോ സോണിയ പിന്‍സീറ്റ്‌ ഡ്രൈവിങ്‌ നടത്തുന്ന യുപിഎ സര്‍ക്കാര്‍ കാണിച്ചത്‌. ആ വ്യക്തികളുടെ ആത്മാര്‍ഥതയുടെ തരിമ്പുപോലും സര്‍ക്കാരിലെ ഉന്നതന്‍മാര്‍ക്കില്ലെന്ന്‌ പേരെടുത്തുപറയാതെ സുപ്രീംകോടതി കുറ്റപ്പെടുത്തിയിരിക്കുന്നു. നവ ഉദാരവത്ക്കരണ സാമ്പത്തിക നയങ്ങള്‍ക്കായി നിലകൊള്ളുന്നവരുടെ നേരെയുള്ള അതിശക്തമായ ചാട്ടുളി തന്നെയാണ്‌ സുപ്രീം കോടതിയുടെ ഉത്തരവ്‌. ഓരോ രാജ്യസ്നേഹിയെയും കോള്‍മയിര്‍കൊള്ളിക്കുന്ന വിലയിരുത്തലുകളാലും നിരീക്ഷണങ്ങളാലും സമൃദ്ധമാണ്‌ കോടതിയുടെ പരാമര്‍ശങ്ങള്‍.

രാഷ്‌ട്രഗാത്രം താങ്ങി നിര്‍ത്തുന്ന നാലു സ്തംഭങ്ങളില്‍ മൂന്നെണ്ണവും നിസ്സംഗമനോഭാവമോ കുറ്റകരമായ മൗനമോ തുടരുമ്പോള്‍ അതിശക്തമായ തിരിച്ചറിവിന്റെ ആയുധങ്ങളോടെ കോടതി എത്തുന്നത്‌ ആഹ്ലാദകരമായ അനുഭവം തന്നെയാണ്‌ . രാഷ്‌ട്രീയത്തിന്റെ ദൂരക്കാഴ്ചയില്ലാത്ത വര്‍ത്തമാനകാലസാഹചര്യത്തില്‍ കോടതി കൂടി ഇല്ലായിരുന്നെങ്കില്‍ സ്ഥിതി ഭയാനകമാവുമായിരുന്നു. ഏതു തെറ്റിനും കുറ്റത്തിനും മറ്റുള്ളവര്‍ക്കു നേരെ വിരല്‍ചൂണ്ടുന്ന ഭരണകൂട വൈതാളികരെ നിലയ്‌ക്കുനിര്‍ത്താന്‍ കോടതിക്കു മാത്രമെ കഴിയൂ. കള്ളപ്പണത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ്‌ കേന്ദ്രസര്‍ക്കാറിനുള്ള കുറ്റപത്രം തന്നെയാണ്‌.

കോടതിയുടെ കുറ്റപത്രത്തെ അതിന്റെ ആത്മാര്‍ഥതയൊടെ സ്വീകരിച്ച്‌ അതിശക്തമായ നയ-നടപടികളുമായി മന്‍മോഹന്‍സര്‍ക്കാരിന്‌ പോകാന്‍ സാധിച്ചാല്‍ ഈ രാഷ്‌ട്രത്തോട്‌ അവര്‍ക്ക്‌ അല്‍പമെങ്കിലും കൂറ്‌ ഉണ്ടെന്ന്‌ വിലയിരുത്താം. അതല്ല, ഇതൊക്കെ മാധ്യമങ്ങളും അവരുടെ സംഘവും വരുത്തിക്കൂട്ടുന്ന ചെറിയ പ്രശ്നങ്ങളാണെന്ന ലാഘവബുദ്ധിയോടെയുള്ള നിലപാട്‌ സ്വീകരിക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമായിരിക്കും. അതിന്‌ വഴിവെട്ടാതിരിക്കാനാണ്‌ വിവേകമുള്ളവര്‍ തയാറാവുക. കള്ളപ്പണത്തിന്റെ കൂമ്പാരം വര്‍ധിക്കുന്നതിനനുസരിച്ച്‌ ഇന്ത്യയില്‍ അസ്വസ്ഥതയും അരാജകത്വവും ഉയര്‍ന്നുവരുമെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. ഇന്ത്യയെ തകര്‍ക്കാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്നവര്‍ക്ക്‌ അന്യനാട്ടിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം ചാകരതന്നെയാണ്‌. സ്വയം നാശത്തിന്‌ നമ്മള്‍ നിന്നുകൊടുക്കണോ എന്ന വലിയ ചോദ്യം അന്തരീക്ഷത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്‌ സുപ്രീം കോടതിയാണ്‌. ഓരോ ഭാരതീയന്റെയും ഹൃദയവികാരവുമാണത്‌. ഇനി കണ്ണ്‌ തുറന്ന്‌ കാര്യങ്ങള്‍ കാണേണ്ടത്‌ കേന്ദ്രസര്‍ക്കാരാണ്‌. എല്ലാ തടസ്സവും ഒഴിവാക്കേണ്ടതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.