Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേന്ദ്രസര്‍ക്കാരിന്റെ ലോക്പാല്‍ വിരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2011, 09:41 pm IST
in Vicharam

ജന്‍ ലോക്പാല്‍ എന്ന അണ്ണാ ഹസാരെ ടീമിന്റെ ആശയം ഇപ്പോഴും തുലാസില്‍ത്തന്നെയാണ്‌. ഞായറാഴ്ച ലോക്പാല്‍ ബില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കെ അണ്ണാ ഹസാരെ പിന്തുണ തേടി ബിജെപി നേതാവ്‌ അരുണ്‍ ജെറ്റ്ലിയെയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെയും പ്രകാശ്‌ കാരാട്ടിനെയും സിപിഐ നേതാവ്‌ എ.ബി. ബര്‍ദാനെയും സന്ദര്‍ശിച്ചുകഴിഞ്ഞു. ജന്‍ ലോക്പാലിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ നിതീഷ്കുമാര്‍ ശക്തമായ ഭാഷയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ലോക്പാല്‍ സമിതി ചര്‍ച്ച വഴിമുട്ടിയത്‌ പ്രധാനമന്ത്രിയെയും ഉന്നത നീതിപീഠത്തെയും പാര്‍ലമെന്റ്‌ അംഗങ്ങളെയും മറ്റും ലോക്പാല്‍ പരിധിയില്‍പ്പെടുത്തണമെന്ന വ്യവസ്ഥയില്‍ തട്ടിയായിരുന്നല്ലോ. നാല്‌ മാസങ്ങള്‍ക്കുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അഞ്ച്‌ പത്രമുഖ്യന്മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തനിക്ക്‌ ലോക്പാല്‍ പരിധിക്കുള്ളില്‍ വരുന്നതിന്‌ വിരോധമില്ലെന്നും പക്ഷെ തീരുമാനം മന്ത്രിസഭയുടേതാണെന്നും പറയുകയുണ്ടായി. പാവ പ്രധാനമന്ത്രിയല്ല താന്‍ എന്ന്‌ പ്രഖ്യാപിച്ചപ്പോഴും നേതാവായ സോണിയാഗാന്ധിയെ പ്രശംസിക്കാന്‍ അദ്ദേഹം മറന്നില്ല. പ്രധാനമന്ത്രി എതിര്‍ത്ത മറ്റൊരു വിഷയം ഉന്നത നീതിപീഠങ്ങളെ ലോക്പാല്‍ പരിധിയില്‍പ്പെടുത്തുന്നതാണ്‌. ജുഡീഷ്യറി ലോക്പാല്‍ പരിധിയില്‍ വന്നാല്‍ വിവാദ വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ സാധ്യമാകുകയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. രാഷ്‌ട്രീയ അഴിമതിക്കെതിരെ സമീപിക്കുന്നതും നീതിപീഠങ്ങളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.<br/>

ഇന്ത്യ ഇന്ന്‌ അഴിമതിയില്‍ ആഗോളഭീമനായി കരുതപ്പെടുന്നു. ഭരണതലത്തില്‍തന്നെ ഉന്നതര്‍ പലരും അഴിമതിയാരോപണങ്ങള്‍ക്ക്‌ വിധേയരായി അഴിയെണ്ണുകയും ദയാനിധി മാരനെപ്പോലുള്ളവര്‍ മന്ത്രിസഭയില്‍നിന്നും പുറത്തേക്കുള്ള കവാടത്തില്‍ നില്‍ക്കുകയുമാണ്‌. ഇന്ത്യയില്‍ അഴിമതി ഗുരുതരമാണെങ്കിലും ലോക്പാല്‍ പ്രശ്നപരിഹാരത്തിനുള്ള ഒറ്റമൂലിയല്ല എന്നും അഭിപ്രായം ഉയരുന്നുണ്ട്‌. യുപിഎ സര്‍ക്കാരിന്റെ കീഴിലും സംസ്ഥാനതലത്തിലും ഇന്ത്യയില്‍ അരങ്ങേറുന്ന അഴിമതികള്‍ക്കെതിരെ ജനവികാരം ഇന്ന്‌ ശക്തമാണ്‌. ലോക്പാല്‍ ആശയത്തോടുള്ള അനുകൂല പ്രതികരണംതന്നെ അതിന്‌ തെളിവാണ്‌. ഇപ്പോള്‍ ലോക്പാല്‍ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റിെ‍ന്‍റ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ്‌ കരുതുന്നത്‌. പക്ഷെ ഇപ്പോള്‍ സര്‍ക്കാര്‍ വക ലോക്പാലും അണ്ണാ ഹസാരെ ടീമിന്റെ ജന്‍ ലോക്പാലും വ്യത്യസ്തമായിരിക്കെ ഇതുരണ്ടും സംയോജിപ്പിച്ചുള്ള ബില്ലാണ്‌ അവതരിപ്പിക്കപ്പെടുക എന്നതാണ്‌ സര്‍ക്കാര്‍ ഭാഷ്യം. അഴിമതിവിരുദ്ധ ജനവികാരം ആളിക്കത്തുമ്പോഴും യുപിഎ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ ജനായത്ത ഭരണത്തിനെതിരെയാണ്‌ എന്ന ധാരണ വച്ചുപുലര്‍ത്തുന്നു.

അഴിമതി ആരോപണങ്ങള്‍ യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയപ്പോഴും മൗനത്തില്‍ അഭയം തേടിയ പ്രധാനമന്ത്രി ഒടുവില്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്‌ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. പക്ഷെ സമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്കുനേരെ അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശനം കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്‌. ഇപ്പോള്‍ യുപിഎ നേരിടുന്ന വിശ്വാസ്യതയില്ലായ്‌മക്കും മറ്റാരോപണങ്ങള്‍ക്കും പ്രധാനമന്ത്രി മാധ്യമങ്ങളെ പഴിചാരുകയാണ്‌. മാധ്യമങ്ങള്‍ ഇന്ന്‌ ആരോപണം ഉയര്‍ത്തുന്നവരും വിചാരണ ചെയ്യുന്നവരും വിധി പ്രസ്താവിക്കുന്നവരും ആയിരിക്കുന്നു എന്നാണ്‌ അദ്ദേം ആരോപിച്ചത്‌. ഇത്‌ പറഞ്ഞപ്പോഴും മന്‍മോഹന്‍ തിരസ്ക്കരിച്ച വസ്തുത കേന്ദ്രമന്ത്രിസഭയിലെ അഴിമതിവീരന്മാരെ വെളിച്ചത്തു കൊണ്ടുവന്നത്‌ ഇന്ത്യയിലെ മാധ്യമങ്ങള്‍ ആണ്‌ എന്ന വസ്തുതയാണ്‌. വ്യക്തമായ തെളിവുകളോടെയായിരുന്നു അവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്‌. ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്ന വാദം അഴിമതി ആരോപിതര്‍ സ്ഥിരമായി ഉയര്‍ത്തുന്ന പുകമറയാണ്‌. പ്രധാനമന്ത്രിയെങ്കിലും ഇതിന്‌ തുനിയരുതായിരുന്നു എന്ന അഭിപ്രായം ശക്തമാണ്‌. ഇങ്ങനെ പറഞ്ഞ പ്രധാനമന്ത്രി തീരുമാനങ്ങള്‍ എടുക്കാനോ അഴിമതി തടയാനോ കഴിയാത്ത ദുര്‍ബലന്‍തന്നെ എന്ന നിലനില്‍ക്കുന്ന വിശ്വാസത്തിന്‌ അടിവരയിടുകയാണ്‌ ചെയ്തത്‌. ഇന്ത്യയെ പോലീസ്സ്റ്റേറ്റാക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌ എന്ന്‌ പോലും അദ്ദേഹം പറഞ്ഞിരിക്കുന്നു.

അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം ജനസമൂഹത്തില്‍ രൂഢമൂലമാകുന്നത്‌ കണ്‍ട്രോളര്‍ ആന്റ്‌ ഒാ‍ഡിറ്റര്‍ ജനറല്‍ പോലും അഴിമതികള്‍ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ കൊണ്ടുവരുമ്പോഴാണ്‌. ഇന്ത്യയിലെ മാധ്യമങ്ങളുടെ സ്വതന്ത്രപ്രവര്‍ത്തനം ലോകപ്രശംസ നേടിയതാണ്‌. പക്ഷെ ഇപ്പോള്‍ പ്രധാനമന്ത്രി സിഎജി മാധ്യമങ്ങളെ കണ്ടതുപോലും വിമര്‍ശിച്ചിരിക്കുകയാണ്‌. സിഎജിയുടെ വെളിപ്പെടുത്തലാണ്‌ മുന്‍ ടെലികോംമന്ത്രി എ. രാജയെ അകത്താക്കിയതും ദയാനിധി മാരന്റെ മന്ത്രിസ്ഥാനം പരുങ്ങലിലാക്കിയിരിക്കുന്നതും. ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടാനിരിക്കെ ടെലികോം മന്ത്രി കപില്‍ സിബല്‍ ജന്‍ ലോക്പാല്‍ ബില്ലിനെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ്‌. 40 ലക്ഷം കേന്ദ്ര ഉദ്യോഗസ്ഥരും 80 ലക്ഷം സംസ്ഥാന ഉദ്യോഗസ്ഥരും നടത്തുന്ന അഴിമതി പ്രതിരോധിക്കാന്‍ അണ്ണാ ടീമിന്റെ ലോക്പാല്‍ ശക്തമല്ല എന്നും ആരോടും ഉത്തരവാദിത്തമില്ലാത്ത, കോടതിയോടു പോലും വിധേയത്വമില്ലാത്ത സമിതിക്ക്‌ എങ്ങനെ ജനപ്രതിനിധികള്‍ വിധേയരാകും എന്ന മറുചോദ്യം സിബല്‍ ഉന്നയിക്കുന്നു. അഴിമതിവിരുദ്ധ വികാരം ശക്തമായിക്കൊണ്ടിരിക്കെ, ഇതിനെ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ചാവിധേയമായിരിക്കെ ദേശവ്യാപക അഴിമതി പ്രതിരോധിക്കാനുള്ള സംവിധാനം രൂപപ്പെടും എന്ന പ്രതീക്ഷയാണ്‌ ജനത്തിനുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.