Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുകുമാരനും കുടുംബത്തിനും ഇനി സേവാഭാരതിയുടെ തണല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2011, 10:47 pm IST
in Uncategorized

ഹരിപ്പാട്‌: സുമേഷിനും ശ്രീക്കുട്ടനും സുജിത്തിനും ഇനി സേവാഭാരതി തണലേകും. കിടപ്പാടം നഷ്ടപ്പെട്ട്‌ കാലൊടിഞ്ഞ്‌ ആശുപത്രി കിടക്കയിലായ അച്ഛന്റെ ഭക്ഷണത്തിന്‌ വേണ്ടി കപ്പലണ്ടി വില്‍ക്കുവാന്‍ തെരുവിലിറങ്ങിയ അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ സുകുഭവനില്‍ സുകുമാരന്റെയും ശ്രീദേവിയുടെയും മക്കളായ സുമേഷ്‌ (13), ശ്രീക്കുട്ടന്‍ (10), സുജിത്‌ (7) എന്നിവരെയാണ്‌ സേവാഭാരതിയുടെ കീഴിലുള്ള ചെങ്ങന്നൂര്‍ പാണ്ടനാട്‌ കൃഷ്ണപ്രിയ ബാലാശ്രമത്തിലെ പ്രവര്‍ത്തകരെത്തി ഏറ്റെടുക്കുവാനുള്ള പ്രാഥമിക കരാറുകളില്‍ ഒപ്പുവെച്ചത്‌.

അടൂര്‍ സ്വദേശിയായ സുകുമാരനും ഭാര്യയും സ്വന്തമായി ഉണ്ടായിരുന്ന നാല്‌ സെന്റ്‌ സ്ഥലം സഹോദരിമാരുടെ വിവാഹത്തിനായി വിറ്റു. പിന്നീട്‌ ഇവര്‍ ഹരിപ്പാടെത്തി ചെരിപ്പ്‌ നന്നാക്കിയും തയ്യല്‍ ജോലിയും ചെയ്ത്‌ ഇവിടുത്തെ കടത്തിണ്ണകളിലും മറ്റുമാണ്‌ കഴിഞ്ഞത്‌. പായിപ്പാട്‌ വള്ളപ്പുരയുടെ പവലിയനില്‍ കഴിയവെ വള്ളം കയര്‍ കെട്ടി വലിക്കുന്നതിനിടെ സുകുമാരന്റെ കാലിന്‌ മുട്ടിന്‌ താഴെ ഒടിയുകയായിരുന്നു. ഏറെക്കാലം ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുകുമാരനെ ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

പട്ടിണിയിലായ അച്ഛനും അമ്മയ്‌ക്കും പൊതിച്ചോറ്‌ വാങ്ങാനായി ശ്രീക്കുട്ടനും സുജിത്തും കപ്പലണ്ടി വില്‍ക്കുകയായിരുന്നു. നാലാംക്ലാസ്‌ പഠനം പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ സുമേഷ്‌ തോട്ടപ്പള്ളി കടപ്പുറത്ത്‌ മത്സ്യം പെറുക്കി വില്‍ക്കുകയായിരുന്നു. സുകുമാരന്റെ കാലിന്റെ ഗുരുതരമായ ഒടിവ്‌ ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിക്കാന്‍ ഇനിയും മാസങ്ങളെടുക്കുമെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി സൗജന്യമായി ചികിത്സിച്ച്‌ ഭേദമാക്കാമെന്നും ഏറ്റിട്ടുണ്ട്‌.

സുഖംപ്രാപിക്കുന്ന മുറയ്‌ക്ക്‌ സുകുമാരനും ഭാര്യ ശ്രീദേവിക്കും കിടപ്പാടവും വീടും സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ കണ്ടെത്തും. ഉപജീവനത്തിനായി സേവാഭാരതിയുടെ വക ഹരിപ്പാട്ടുള്ള ഒരു സഞ്ചരിക്കുന്ന കടയും ഇവര്‍ക്ക്‌ നല്‍കും. പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച്‌ കുട്ടികളെ വിട്ടുകിട്ടുന്നതിനായി ജില്ലാ ശിശുക്ഷേമ സമിതിക്ക്‌ നല്‍കി.

കൃഷ്ണപ്രിയ ബാലാശ്രമം സെക്രട്ടറി കെ.എന്‍.പുരുഷോത്തമന്‍, പ്രസിഡന്റ്‌ കെ.പി.കൃഷ്ണന്‍നായര്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി ഡോ.കെ.ബാലകൃഷ്ണവാര്യര്‍, എം.എന്‍.ശശിധരന്‍, കൃഷ്ണകുമാര്‍, സിജി ഗോപകുമാര്‍, എം.വി.ഗോപകുമാര്‍, പള്ളിപ്പാട്‌ ഗ്രാമപഞ്ചായത്ത്‌ അംഗം ജയന്‍.കെ.ഹരി, സേവാപ്രമുഖ്‌ അജിത്ത്‌ എന്നിവര്‍ സേവാഭാരതിയെ പ്രതിനിധീകരിച്ചെത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌.ദീപു, കോണ്‍ഗ്രസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.രാജു, സാഹിത്യകാരന്‍ ചുനക്കര ജനാര്‍ദനന്‍നായര്‍ ആശുപത്രി സൂപ്രണ്ട്‌ ആര്‍.സുനില്‍കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.