Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

സര്‍വാധാരം ബ്രഹ്മം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 26, 2019, 03:19 am IST
inSamskriti

ഒന്നാം അധ്യായത്തിലെ മൂന്നാം പാദത്തില്‍ 13 അധികരണങ്ങളാണുള്ളത്. ഇതില്‍ 43 സൂത്രങ്ങളുണ്ട്.  കഴിഞ്ഞ രണ്ട് പാദങ്ങളില്‍ ബ്രഹ്മത്തിന്റെ സര്‍വ്വവ്യാപകത്വത്തെ വിശദമാക്കി. ഇനി പരമാത്മാവിന്റെ സര്‍വ്വാധാരത്വത്തെ ഈ പാദത്തിലൂടെ ഉറപ്പിക്കുന്നു.

ദ്യുഭ്വാദ്യധികരണം

സൂത്രം- ദ്യുഭ്വാദ്യായതനം സ്വശബ്ദാത്

ദ്യോവ്, പൃഥ്വി (സ്വര്‍ഗം, ഭൂമി) മുതലായവയ്‌ക്ക് ആധാരമായിരിക്കുന്നത് ആത്മശബ്ദപ്രയോഗത്തില്‍ ബ്രഹ്മമാണ്.

സ്വര്‍ഗം, ഭൂമി, ആകാശം മുതലായവയുടെ ആധാരമായിരിക്കുന്നത് പരബ്രഹ്മമാണ്. എന്തെന്നാല്‍ ആത്മാവ് എന്നാണ് പി

ന്നീട് ഉപയോഗിച്ചിരിക്കുന്നത്.

മുണ്ഡകോപനിഷത്തില്‍ 

‘യസ്മിന്‍ ദ്യൗഃ പൃഥിവീ ചാന്തരീക്ഷ-

മോതം സഹ പ്രാണൈശ്ച സര്‍വ്വൈഃ

തമേവൈകം ജാനഥ ആത്മാനം

അന്യാവാചോ വിമുഞ്ചഥാമൃത

സൈ്യഷ സേതുഃ’ എന്ന് പറയുന്നു.

ഏതൊന്നിനെയാണോ സ്വര്‍ഗവും ഭൂമിയും ആകാശവും ഇന്ദ്രിയങ്ങളും മനസ്സുമൊക്കെ ആശ്രയിച്ചിരിക്കുന്നത് അദ്വിതീയനായ ആ പുരുഷനെത്തന്നെ എല്ലാത്തിന്റെയും ആത്മാവായി അറിയുക. മറ്റ് വാക്കുകളെല്ലാം വിട്ടു കളയുക. സംസാരസാഗരത്തെ തരണം ചെയ്ത് മോക്ഷമടയാനുള്ള പാലം ഇതാണ്. അമൃതത്തിന്റെ അതിര്‍ത്തിയുമിതാണ്.

ഇവിടെ ‘സേതുഃ’ എന്നത് മറുകരയിലേക്ക് കടക്കാനുള്ള മാര്‍ഗത്തെ പറയുന്നുണ്ട്. ബ്രഹ്മത്തിന് മറുകരയില്ലല്ലോ എന്ന് സംശയം ഉന്നയിക്കുന്നു.ബൃഹദാരണ്യകത്തില്‍ ബ്രഹ്മത്തെ ‘അനന്തമപാ

രം’- അന്തവും മറുകരയുമില്ലാത്തത് എന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇവിടെ ‘ആയതന’മെന്ന് പറഞ്ഞത് സ്മൃതിയില്‍ പറയുന്ന പ്രധാനത്തെയാകാം എന്ന് പൂര്‍വപക്ഷം വാദിക്കുന്നു. അല്ലെങ്കില്‍ ശ്രുതിപ്രസിദ്ധമായ വായുവാകാമെന്ന് അവര്‍ വാദമുന്നയിക്കുന്നു.

ബൃഹദാരണ്യകത്തിലെ ‘വായുര്‍വൈ ഗൗതമ…  സംദൃബ്ധാനി ഭവന്തി’ എന്ന മന്ത്രത്തെ ഇതിനായി അവര്‍ എടുത്തുകാട്ടുന്നു. വായു തന്നെയാകുന്നു ആ സൂത്രം. വായുവാകുന്ന സൂത്രത്തില്‍ ഈ ലോകവും പരലോകവും സര്‍വ്വ ഭൂതങ്ങളും കോര്‍ക്കപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് വായുവുമാകാം. ജീവന്‍ ഭോക്താവായതിനാല്‍ ഭോഗ്യമായ ലോകം അതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വാദിക്കുന്നു. മറുകരയില്ലാത്തതിനാല്‍ പരബ്രഹ്മം ആയതനമോ സേതുവോ ആകില്ലെന്ന് പൂര്‍വപക്ഷം പറയുന്നു.

ഈ വാദങ്ങളെയെല്ലാം നിഷേധിക്കുകയാണ് ഈ സൂത്രത്തില്‍. ഭൂമി, സ്വര്‍ഗം മുതലായ ലോകങ്ങള്‍ക്ക് ആയതനം ആത്മാവ് തന്നെയാണ്. പ്രധാനമോ വായുവോ ജീവനോ ആയതനമോ അല്ല.കാരണം ഇവിടെ ആത്മശബ്ദം തന്നെ പ്രയോഗിച്ചിട്ടുണ്ട്. തമേവൈകം ജാനഥ ആത്മാനം- ഏകനും അദ്വയനുമായ ആത്മാവ് പരമാത്മാവ് തന്നെയാണ്.

 ഛാന്ദോഗ്യോപനിഷത്തില്‍ ‘പുരുഷ ഏവേദം വിശ്വം കര്‍മ്മ തപോ ബ്രഹ്മപരാമൃതം’ എന്ന് പറയുന്നതും പരമാത്മാവിനെ ഉദ്ദേശിച്ച് തന്നെയാണ്. അന്യമായ മറ്റ് വാക്കുകളെ വെടിയൂ എന്ന് പറഞ്ഞത് ശ്രുതി കാണിച്ചു തന്ന പരബ്രഹ്മവാചകത്തെ എടുക്കാന്‍ വേണ്ടിയാണ്. സേതു എന്നതിന് വിധാരണ അര്‍ത്ഥമേ സ്വീകരിക്കാനാവൂ. മറുകര എന്ന അര്‍ഥം ഇവിടെ ചേരുകയില്ല. ഇവിടെ ആത്മ ശബ്ദം ബ്രഹ്മ വാചകമാണ്. ബ്രഹ്മം എപ്രകാരം സര്‍വ്വവ്യാപകമാണോ അതുപോലെ സര്‍വ്വാധാരവുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ കേസ് ദൽഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

India

സെൻസസുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ : നിർദ്ദേശവുമായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ

India

ദുർഗ്ഗാ പൂജ പന്തലിൽ 21 കാരിയായ വനിതാ വോളന്റിയർക്ക് നേരെ ലൈംഗികാതിക്രമം ; എ എസ് ഐ കബിറുൽ ഇസ്ലാം അറസ്റ്റിൽ

അഖിലേഷ് യാദവിന്‍റെ മണ്ഡലമായ കണ്ണോജില്‍ സംഘടിപ്പിച്ച സമാജ് വാദി പാര്‍ട്ടി യോഗത്തില്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കസേരകള്‍ (വലത്ത്)
India

യോഗി മുഖ്യമന്ത്രിയാകും എന്ന സര്‍വ്വേഫലം പുറത്തുവന്നതോടെ അഖിലേഷ് യാദവിന്റെ യോഗങ്ങളില്‍ ആളില്ല

Gulf

യമനിലെ സൈനിക ക്യാമ്പിൽ ഹൂത്തി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു , 200 ലധികം പേർക്ക് പരിക്ക് : മിഡിൽ ഈസ്റ്റ് സംഘർഷഭരിതം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ടൈഗർ ഷ്രോഫിനെ കൊല്ലാൻ പ്രതിഫലമായി വാഗ്ദാനം ചെയ്തത് 35,000 രൂപയും വിദേശ യാത്രയും : മൂന്ന് പ്രതികളെയും മുംബൈയിലേക്ക് മാറ്റി  

ഇന്ത്യയുടെ ജിഡിപി വളർച്ച അതിവേഗത്തിൽ : ജപ്പാനും ബ്രിട്ടനും അടുത്ത വർഷം ഇന്ത്യയെക്കാൾ പിന്നിലാകും, രാജ്യം നാലാമത്തെ ശക്തിയാകും

പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് ഭീഷണി: വിദേശ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കേണ്ട, ആര്‍ടിഐ ഉത്തരവ് റദ്ദാക്കി

വര്‍ക്കലയില്‍ ബ്രിട്ടീഷ് വനിതയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ വിളിച്ചത് ഹിന്ദുക്കൾക്കെതിരായ മുദ്രാവാക്യം ; പാറ്റാ സമരത്തിൽ പങ്കെടുത്ത 300 ഓളം പേർക്കെതിരെ കേസ്

അസദുദ്ദീൻ ഒവൈസി ഇന്ത്യയ്‌ക്കുള്ളിൽ ഒരു പാകിസ്ഥാൻ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു : ഒവൈസി കൊടും വിഷമാണെന്നും ഷമ മുഹമ്മദ് : രാഹുലിന് പരിഹാസം

സീനിയര്‍ സിറ്റിസണ്‍ പാറ്റകളെ തുരത്തുന്നത് കണ്ടോ? ജന്തര്‍ മന്തറില്‍ സിജെപിക്കാരെ അടിച്ചിരുത്തി കാരണവര്‍

ഹൂത്തി ആക്രമണ ഭീഷണി : അതീവ ജാഗ്രത വേണമെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി , പ്രവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം

നിരപരാധികള്‍ക്കു നേരെയുള്ള സായുധ ആക്രമണത്തെ അപലപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി, കോമ്പിംഗ് ഓപ്പറേഷന്‍ ആരംഭിച്ചു

ഖത്തറിൽ മുൻ ബംഗ്ലാദേശ് വ്യോമസേനാ മേധാവി അറസ്റ്റിൽ : കോടികളുടെ അഴിമതി പുറത്ത് , കുട്ടികളുടെ പേരിൽ മൂന്ന് രാജ്യങ്ങളിൽ സ്വത്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.