നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍
1967 ഏപ്രില്‍ 17 ലെ മധ്യാഹ്നത്തിലാണ് വന്ദ്യവയോധികനായ സുഹൃത്ത്, നന്തനാരെ അങ്ങാടിപ്പുറം റെയില്‍വേസ്റ്റേഷനില്‍വെച്ചു എനിക്കു പരിചയപ്പെടുത്തിത്തന്നത്. പറ്റെ വെട്ടിയ മുടിയും ശീലാന്തി നിറത്തില്‍ നന്നെ കനത്ത താടിയും...












