മണ്ഡലവഴിയില്; മണ്ഡലം 6
മേലേമേലേറിയെത്തും മലമുകളി, ലതിന്മുമ്പ്, കാടാ,റ്,തോടും നേരേ മേലേക്ക്,പെട്ടെന്നിടറിടുമിവിടെയെന്നൊന്ന് തോന്നുന്നിറക്കം ആരുംപേടിക്കയില്ല,ങ്ങകലെയകലെയാണങ്ങ്, ദിവ്യസ്വരൂപന് ചാരേചെന്നെത്തിടാനാ,യടികളതിളകതുള്ള മാര്ഗത്തിലൂന്നല്. (അങ്ങ് മലമുകളിലെത്തണം സാന്നിദ്ധ്യത്തിന്. അതിനുമുമ്പ് കാടു കടക്കണം, ആറും തോടും താണ്ടണം....





































