Janmabhumi Editorial Desk

Janmabhumi Editorial Desk

വാഴില്ലിവിടെ വ്യവസായങ്ങള്‍: കഞ്ചിക്കോട് വഴി തമിഴ്‌നാട്ടിലേക്ക്

മൂന്നരപ്പതിറ്റാണ്ട് മുമ്പാണ് കഞ്ചിക്കോട് വ്യവസായ മേഖല രൂപം കൊള്ളുന്നത്. നൂറുകണക്കിന് വന്‍കിട-ചെറുകിട കമ്പനികള്‍ ഇവിടെ ആരംഭിച്ചു. ആയിരക്കണക്കിന് തൊഴിലാളികളുടെ ആശ്രയ കേന്ദ്രമായി. എന്നാല്‍ ഇതൊക്കെ പഴയ കഥ....

ഇരുട്ടില്‍ തപ്പുന്ന കൊവിഡ് പ്രതിരോധം

കൊവിഡ് രോഗം ഗുരുതരമാകുന്ന പലര്‍ക്കും മണവും രുചിയുമൊക്കെ തിരിച്ചറിയില്ലെന്നു മാത്രമല്ല, ഗ്രഹണശേഷി പോലും നഷ്ടപ്പെടുന്നുണ്ട്. ഇങ്ങനെയൊരു സ്ഥിതിയിലാണോ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ...

ചൂഷണവും അടിച്ചമര്‍ത്തലും; പണിയ ജീവിതത്തിന്റെ ദുരിതകഥയുമായി ‘കെഞ്ചിര’; ചിത്രം ആഗസ്ത് 17ന് ഒടിടിയില്‍ റിലീസ് ചെയ്യും

സ്വത്വസമ്പന്നമായ ഗോത്രസംസ്‌കാരത്തെ നരകജീവിതത്തിന്റെ മരുപ്പറമ്പുകളിലേക്ക് എങ്ങനെയാണ് ആട്ടിപ്പായിച്ചതെന്ന് കെഞ്ചിര ദൃശ്യവത്കരിക്കുന്നു. 2020ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മികച്ച ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും മൂന്ന് സംസ്ഥാന...

പ്ലസ്‌വണ്‍ പ്രവേശനം ആകെ ആശയക്കുഴപ്പത്തില്‍; സീറ്റുകളുടെ എണ്ണത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു; നിരവധി വിദ്യാര്‍ഥികള്‍ പുറത്താകും

എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ 4,19,653 പേരാണ് ഇത്തവണ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 1,21,318 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 3,06,150 ആണ്...

ഹൈക്കോടതി ഇടപെടല്‍: ലിംഗമാറ്റം നടത്തിയവര്‍ക്ക് പത്താംതരം സര്‍ട്ടിഫിക്കറ്റ് തിരുത്താം

അവശ്യമായ രേഖകള്‍ പ്രകാരം ശസ്ത്രക്രിയ നടത്തിയവര്‍ക്ക് അവരവരുടെ പേര്, ലിംഗം സംബന്ധിച്ചുള്ള തിരുത്തല്‍ നടത്താം. ലിംഗമാറ്റം നടത്തിയവരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം കേന്ദ്ര നിലപാടിന്...

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പാകിസ്ഥാന് വേണ്ടി; പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്; അന്വേഷണം കേന്ദ്ര ഏജന്‍സിക്ക്

നേരത്തെ കശ്മീരിലും മറ്റും കണ്ടെത്തിയതിന് സമാനമായ എക്‌സ്‌ചേഞ്ചാണ് കോഴിക്കോടും തൃശൂരും കഴിഞ്ഞദിവസം കണ്ടെത്തിയത്. ഐഎസ്‌ഐ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഇവിടെ നിന്ന് പിടികൂടിയത്. കശ്മീരില്‍ സൈനിക നടപടികള്‍ ശക്തമാക്കിയതോടെ...

ടി.എസ്. മനോജ്കുമാര്‍ എമ്പ്രാന്തിരി, കെ.ആര്‍. ഹരി നമ്പൂതിരി ചോറ്റാനിക്കര മേല്‍ശാന്തിമാര്‍; ചിങ്ങം ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കും

കീഴ്ക്കാവ് ക്ഷേത്രത്തില്‍ എടയാറ്റ് ക്ഷേത്രത്തിലെ എന്‍.വി. കൃഷ്ണന്‍ നമ്പൂതിരി, ശിവക്ഷേത്രത്തില്‍ തന്‍കുളം ക്ഷേത്രത്തിലെ ജയപ്രകാശ് എമ്പ്രാന്തിരി, ശാസ്താക്ഷേത്രത്തില്‍ നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ എന്‍.ആര്‍. നാരായണന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഇവരും...

ശമ്പള വര്‍ധവില്ല; സ്ഥിരനിയമനവുമില്ല; സ്പെഷല്‍ എഡ്യുക്കേഷന്‍ അധ്യാപകര്‍ വലയുന്നു

സംസ്ഥാനത്ത് 2860 സ്പെഷല്‍ എഡ്യുക്കേഷന്‍ അധ്യാപകര്‍ 5000 സ്‌കൂളുകളിലും ഓട്ടിസം സെന്ററുകളിലുമായി സേവനമനുഷ്ഠിക്കുന്നു. വിവിധ വിഭാഗങ്ങളിലുള്ള 1.60 ലക്ഷം കുട്ടികള്‍ക്കാണ് ഇവര്‍ വിദ്യ പകര്‍ന്നു നല്കുന്നത്. ബ്ലോക്ക്...

കേരളത്തില്‍ സിക്ക വ്യാപനത്തിന് സാധ്യത; ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മാരകം; ഡ്രൈ ഡെ കര്‍ശനമാക്കണം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ഉഷ്ണ-മിതോഷ്ണ മേഖലകളില്‍ കണ്ടുവരുന്ന ഈഡിസ് കൊതുകുകളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് സിക്കയും ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടരുന്നത്. അതിനാല്‍ തന്നെ രോഗവ്യാപന സാധ്യത കൂടുതലാണ്.

ദേവസ്വം വഴിപാട് നിരക്ക് വര്‍ധന ഭക്തജനങ്ങള്‍ക്കുള്ള ഇരുട്ടടി: ഹിന്ദുഐക്യവേദി

ദേവസ്വങ്ങള്‍ക്ക് കിട്ടേണ്ട വര്‍ഷാശനം കാലാനുസൃതമായി വര്‍ധിപ്പിച്ച് നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാരിന് മുമ്പില്‍ വയ്ക്കണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യം ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞതാണ് പ്രതിസന്ധി പരിഹാരത്തിനുള്ള വാതില്‍ കൊട്ടിയടക്കാന്‍ കാരണം....

രാജ്യത്തെ സമ്പദ്ഘടന മെച്ചപ്പെടുന്നു; ജൂലൈയിലെ ജിഎസ്ടി വരുമാനം 1.16 ലക്ഷം കോടി

2021 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 33 ശതമാനം കൂടുതലാണ്. ജിഎസ്ടി തുടര്‍ച്ചയായി എട്ട് മാസം ഒരു ലക്ഷം കോടി...

കശ്മീരില്‍ നിന്ന് പലായനം ചെയ്ത പണ്ഡിറ്റുകള്‍ നടത്തിയ പ്രതിഷേധം (ഫയല്‍ ചിത്രം)

പുനരധിവാസ പാക്കേജ് ഉഷാര്‍; മടങ്ങിവരുന്നവര്‍ക്ക് ഫ്‌ളാറ്റുകളും റേഷനും മാസം 13,000 രൂപയും; സുരക്ഷിത കശ്മീരിലേക്ക് മനഃശാന്തിയോടെ പണ്ഡിറ്റുകള്‍

പ്രധാനമന്ത്രിയുടെ പുനരവധിവാസ പാക്കേജ് പ്രകാരം തൊഴില്‍ ലഭിച്ച നാലായിരത്തോളം ചെറുപ്പക്കാരായ പണ്ഡിറ്റുകള്‍ കശ്മീരിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. രണ്ടായിരത്തോളം പേര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ ജോലി നല്‍കി. അവരും ഉടന്‍ മടങ്ങിയെത്തും....

സഹകരണരംഗത്തെ ചതിക്കുഴികള്‍

വായ്പ വാങ്ങുന്ന സഹകാരികള്‍ അറിയാതെ കണക്കുകളില്‍ കൃത്രിമം കാണിച്ച് ഉയര്‍ന്ന വായ്പകള്‍ മറ്റ് അക്കൗണ്ടിലേക്ക് വക മാറ്റി പണം തട്ടുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന ഒരു രീതി....

കൊവിഡ് വ്യാപനത്തില്‍ ജീവിതം ദുരിതപൂര്‍ണം

ആറാഴ്ചക്കിടെ പത്തൊന്‍പത് പേരാണ് സംസ്ഥാനത്ത് ആത്മഹത്യയില്‍ അഭയം തേടിയത്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ദുരവസ്ഥയില്ല. ജീവിതം ഇരുട്ടിലായി ജീവനൊടുക്കിയവരോടോ അവരുടെ കുടുംബങ്ങളോടോ യാതൊരു അനുകമ്പയും പ്രകടിപ്പിക്കാതെ സര്‍ക്കാരിന്റെ...

കമല്‍പ്രീതിന് മെഡലില്ല

കമല്‍പ്രീതിന്റെ മികച്ച സമയം 66ന് മുകളിലാണ്. ദേശീയ റെക്കോഡും താരം കുറിച്ചിരുന്നു. ഈ പ്രകടനം ഒളിമ്പിക്‌സില്‍ ആവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ താരത്തിന് വെള്ളിയോ വെങ്കലമോ നേടാമായിരുന്നു.

മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യ; ഇന്ത്യ- ബെല്‍ജിയം പുരുഷ ഹോക്കി സെമി നാളെ രാവിലെ ഏഴിന്

ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിഫൈനലില്‍ കടന്നത്. ഒളമ്പിക്‌സിലെ പഴയ പടക്കുതിരകളായ ഇന്ത്യ നാല്‍പ്പത്തിയൊന്ന് വര്‍ഷത്തിനുശേഷമാണ് സെമിഫൈനലിലെത്തുന്നത്്. എട്ട്് സ്വര്‍ണം അടക്കം പതിനൊന്ന് മെഡല്‍...

പുനര്‍ജ്ജനിക്കുന്ന കശ്മീര്‍

സ്ത്രീകളും കുട്ടികളുമായിരുന്നു ഇസ്ലാമിക ഭീകരവാദത്തിന്റെ ബലിയാടുകള്‍. കശ്മീരി മുസ്ലീങ്ങള്‍ക്കും കശ്മീരി പണ്ഡിറ്റുകള്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് സാധിച്ചു. സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയേണ്ടിവന്ന ലക്ഷക്കണക്കിന് കശ്മീരി...

ആറിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: മൂന്നുപേര്‍ പിടിയില്‍

എറണാകുളം സ്വദേശി കൊരട്ടി വഴിച്ചാലില്‍ താമസിക്കുന്ന ആളൂര്‍ വീട്ടില്‍ ഹക്കിം (32), മഞ്ചേരി വള്ളിക്കപെറ്റ വീട്ടില്‍ റിഷാദ് (28), അങ്കമാലി ചമ്പന്നൂര്‍ പറോക്കാരന്‍ നിധിന്‍ (32) എന്നിവരെയാണ്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മരുന്ന് വാങ്ങിയതില്‍ ഒന്നേകാല്‍ കോടി നഷ്ടം; 1.69 കോടിയുടെ വസ്തുക്കള്‍ കാണാനില്ല

കാലപ്പഴക്കം കാരണം വാങ്ങിയ മരുന്നുകള്‍ ഏറെയും വില്‍ക്കാനായില്ല. വിറ്റയിനത്തില്‍ 24.87 ലക്ഷം രൂപ കിട്ടാനുള്ളതായും കണക്കില്‍ കാണിച്ചിരിക്കുന്നു. മൂന്ന് നീതി സ്റ്റോറുകളില്‍ നിന്ന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍...

സംസ്ഥാനത്തെ ഗോത്ര മ്യൂസിയത്തിന് കേന്ദ്രം നല്‍കിയത് 7.19 കോടി; കേരളം ചെലവിട്ടത് 25.39 ലക്ഷം; കിര്‍ത്താഡ്‌സ് നിഷ്‌ക്രിയം

പതിനാറ് കോടി രൂപയുടെ പദ്ധതിയില്‍ പതിനഞ്ച് കോടിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്. ഗോത്രവര്‍ഗത്തില്‍പെട്ടവരുടെ ചരിത്ര-രാജ്യസ്‌നേഹ പാരമ്പര്യങ്ങളുടെ സ്മാരകനിര്‍മാണത്തിനുള്ള ധനസഹായമാണ് വിനിയോഗിക്കാതെ കിടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തോട്...

മറുപടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി പറയണം

സ്വര്‍ണ കള്ളക്കടത്തു കേസിന്റെ തുടക്കം മുതല്‍ സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പറച്ചിലും ചെയ്തികളും ശുദ്ധ കാപട്യമാണെന്നാണ് കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തലുകളില്‍നിന്ന് മനസ്സിലാക്കാനാവുന്നത്. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും,...

റോജാസിന് റെക്കോഡ്

ടോക്കിയോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ ആദ്യ റെക്കോഡാണിത്. പോര്‍ച്ചുഗലിന്റെ പട്രീഷ്യ മമോന 15.01 മീറ്റര്‍ ചാടി വെള്ളയും സ്‌പെയ്‌നിന്റെ അന പെലിറ്റീറിയോ 14.67 മീറ്റര്‍ ചാടി വെള്ളിയും കരസ്ഥമാക്കി....

വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം

ഇരുപത്തിയൊമ്പത് വര്‍ഷത്തിനുശേഷം ഒളിമ്പിക്‌സിന്റെ 100 മീറ്ററില്‍ ഒരു യൂറോപ്യന്‍ താരം സ്വര്‍ണം നേടുന്നത്. സെമിയില്‍ 9.84 സെക്കന്‍ഡില്‍ യൂറോപ്യന്‍ റെക്കോഡ് കുറിച്ചാണ്് ജേക്കബ്‌സ് ഫൈനലിലെത്തിയത്്. ഒളിമ്പിക്‌സില്‍ നൂറ്...

ഐഎന്‍എല്‍ പിളര്‍പ്പ്: സിപിഎം അന്ത്യശാസനം തള്ളി കാസിം ഇരിക്കൂര്‍ വിഭാഗം; മന്ത്രി സ്ഥാനം പോകുന്നെങ്കില്‍ പോകട്ടെ

ഐഎന്‍എല്‍ മന്ത്രിസ്ഥാനം ഇടതു മുന്നണി തിരിച്ചെടുക്കുന്നെങ്കില്‍ തിരിച്ചെടുക്കട്ടെ, വഹാബ് വിഭാഗവുമായി ചേര്‍ന്നു പോകാന്‍ കഴിയില്ല, മന്ത്രി അവരുമായി എന്തു ചര്‍ച്ച ചെയ്താലും തീരുമാനമെടുക്കുണ്ടേത് പാര്‍ട്ടി ദേശീയ പ്രസിഡന്റാണ്....

കേന്ദ്ര പൊതുമരാമത്ത് നിരക്കുകള്‍ കേരളത്തിലും ബാധകമാക്കണമെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍

കേരള സര്‍ക്കാര്‍ വകുപ്പുകള്‍ ഇപ്പോഴും 2016ലെ കേന്ദ്ര നിരക്കുകളാണ് പിന്തുടരുന്നത്. കേരളത്തിലുടനീളം കേന്ദ്ര പൊതുമരാമത്ത് പ്രവര്‍ത്തികളുടെ അടങ്കലുകള്‍ 2021ലെ നിരക്കുകളില്‍ തയ്യാറാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 2016ലെ...

എല്‍എല്‍ബി എന്‍ട്രന്‍സ് കോച്ചിങ്: സൗജന്യ മൊബൈല്‍ ആപ്പുമായി വിദ്യാര്‍ത്ഥികള്‍

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ സുഹൃത്ത് സജിത്ത് ലാലാണ് ഇതിനുവേണ്ട എല്ലാ സാങ്കേതിക സഹായവും ചെയ്ത് നല്‍കുന്നത്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിയമ പഠനം കുറവായതിനാല്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിക്ക് ഈ...

കൊവിഷീല്‍ഡ്-സ്പുട്‌നിക് വാക്‌സിന്‍ മിശ്രിതം ഫലപ്രദമെന്ന് പഠനങ്ങള്‍; കൊവിഷീല്‍ഡ്-കൊവാക്‌സിന്‍ മിശ്രിതപഠനത്തിന് കേന്ദ്ര സമിതിയുടെ അനുമതി

റഷ്യന്‍ വാക്സിനായ സ്പുട്നിക് വി, ആസ്ട്രാസെനക്കയുടെ കൊവിഷീല്‍ഡ് എന്നിവയുടെ മിശ്രിതമുപയോഗിച്ച് നടത്തിയ പരീക്ഷണത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയും പഠന റിപ്പോര്‍ട്ട് അംഗീകരിച്ചു....

വാട്സ്ആപ്പിന് ബദല്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പും; ‘സന്ദേശ്’ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് 'സന്ദേശ്'. കേന്ദ്ര സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ഇത് നിര്‍മ്മിച്ചത്. മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി ഉപയോഗിച്ച് എല്ലാത്തരം ആശയവിനിമയങ്ങള്‍ക്കും...

തൊഴില്‍മേഖലയില്‍ കൊടുംപട്ടിണി; കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പിണറായി സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്കെതിരേ തുറന്നടിച്ച് കെ.കെ. ശൈലജ

ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ സഹായം അപര്യാപ്തമാണെന്നും പറഞ്ഞായിരുന്നു ശൈലജ വിമര്‍ശനം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതുപോരെന്നാണ് നാട്ടിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്....

കേരളത്തിന്റെ വെളിച്ചം

ജീവിതസംസ്‌കാരത്തിലും ഭാഷയിലും സാഹിത്യത്തിലും നവീകരണം നടത്തി കേരളീയസമൂഹത്തെ സ്വയം ഉയര്‍ത്തുകയായിരുന്നു എഴുത്തച്ഛന്‍, ഭാഷാപിതാവായി. എക്കാലത്തെയും വലിയ സാംസ്‌കാരികനായകനായി. എന്നാല്‍ എഴുത്തച്ഛനെ തമസ്‌കരിക്കാനുള്ള കഠിനശ്രമങ്ങളും നടക്കുന്നു. ജന്മനാട്ടില്‍ എഴുത്തച്ഛന്റെ...

സാമൂഹ്യനീതിയുടെ സാഫല്യം

കേന്ദ്ര മെഡിക്കല്‍ കോളജുകളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെന്നപോലെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നിലവില്‍ 27 ശതമാനം സീറ്റ് സംവരണമുണ്ട്. സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ്...

ദ്യോക്കോയുടെ ഗോള്‍ഡന്‍ സ്ലാം സ്വപ്നം പൊലിഞ്ഞു

മുപ്പത്തിനാലുകാരനായ ദ്യോക്കോവിച്ചിന് ഇതുവരെ ഒളിമ്പിക് ടെന്നീസില്‍ മെഡല്‍ നേടാനായിട്ടില്ല. 2008 ല്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിയതാണ് ദ്യോക്കോവിച്ചിന്റെ ഒളിമ്പിക്‌സിലെ ഏറ്റവും മികച്ച നേട്ടം.

ട്രാക്കില്‍ നിരാശ

വനിതകളുടെ നൂറ് മീറ്ററിന്റെ ഹീറ്റ്‌സില്‍ ദ്യൂതി ചന്ദിന് തന്റെ മികച്ച പ്രകടന്നിനടുത്തുപോലും എത്താനായില്ല. ഹീറ്റ്‌സില്‍ 11.54 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യൂതി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിലെ ദേശീയ...

മംഗളയെ ഇരതേടല്‍ പരിശീലനത്തിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി

വിളക്ക് കത്തിച്ചുള്ള പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് നാട മുറിച്ച് മംഗളയെ പുതിയ കൂട്ടിലേക്ക് മാറ്റിയത്. ആദ്യം കുറച്ച് നേരം ഇവിടെയുള്ള ചെറിയ കൂട്ടില്‍ സൂക്ഷിച്ച ശേഷം പിന്നീടാണ്...

ആസാം-മിസോറാം അതിര്‍ത്തി ശാന്തം; മുഖ്യമന്ത്രിമാരുമായി അമിത് ഷാ ചര്‍ച്ച നടത്തി

കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശത്തെ സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ മിസോറാം പോലീസിന്റെ വെടിയേറ്റ് ആറ് ആസാം പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് വലിയ കലാപത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് അമിത്...

കള്ളനോട്ട് നിര്‍മാണകേന്ദ്രത്തില്‍ റെയ്ഡ്; ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഇഞ്ചിക്കാട്ട് എസ്റ്റേറ്റിലെ സീറ്റീഫന്‍ (31), ഇഞ്ചക്കാട്ട് എസ്റ്റേറ്റ് പുതുവാല്‍ ആനന്ദ് (24), കോട്ടയം കിളിരൂര്‍ ചെറുവള്ളിത്തറ ഫൈസല്‍ (34), തൃശൂര്‍ പീച്ചി വാഴയത്ത് വീട്ടില്‍...

കൂടുതല്‍ ക്ഷേത്രഭൂമികളും സ്വത്തുക്കളും അന്യാധീനപ്പെടുത്താനുള്ള നീക്കം; ക്ഷേത്രങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ്ണ

ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട സ്വത്തുവകകള്‍ തിരിച്ചു പിടിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ കൂടുതല്‍ ക്ഷേത്രഭൂമികളും സ്വത്തുക്കളും അന്യാധീനപ്പെടുത്താനുള്ള നീക്കമാണ് നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങള്‍ക്ക് വരുമാനം...

വനം കൊള്ള: കേന്ദ്രം ഇടപെടുന്നു; ബിജെപി സംസ്ഥാന നേതൃത്വം പരാതി നല്‍കി; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ ഇന്ന് കാണും

വയനാട്ടിലും അട്ടപ്പാടിയിലും ഇടുക്കിയിലുമടക്കം പട്ടികവര്‍ഗ്ഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സുരേന്ദ്രനും നേതാക്കളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മുട്ടില്‍ മരംമുറിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആദിവാസികളെ ബലിയാടുകളാക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ലക്ഷങ്ങള്‍ വിലയുള്ള...

കരുവന്നൂര്‍ വായ്‌പ്പാത്തട്ടിപ്പ്: കൈയൊഴിഞ്ഞ് കേരള ബാങ്കും; നിക്ഷേപകര്‍ ആശങ്കയില്‍

സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും കണക്ക് പ്രകാരം 104 കോടി രൂപയാണ് വായ്പ്പാത്തട്ടിപ്പിലൂടെ നഷ്ടമായത്. എന്നാല്‍, കരുവന്നൂര്‍ ബാങ്കിന്റെ യഥാര്‍ഥ ബാധ്യത 400 കോടിയിലേറെ വരുമെന്നാണ് കണക്കാക്കുന്നത്. 452...

പോരുവഴി സഹകരണ ബാങ്ക് ക്രമക്കേട്: പ്രതിഷേധവുമായി നിക്ഷേപകര്‍; ഒറ്റ ദിവസം ഒന്നരക്കോടി പിന്‍വലിച്ചു

ഇന്നലെ മാത്രം ഒന്നരക്കോടിയോളം രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. കൂടുതല്‍ പേര്‍ നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയെങ്കിലും വരും ദിവസങ്ങളില്‍ നിക്ഷേപത്തുക തിരികെ നല്‍കാമെന്നുള്ള ബാങ്ക് അധികൃതരുടെ മറുപടി സംഘര്‍ഷാവസ്ഥയ്ക്കു...

സ്ഥാനങ്ങളെല്ലാം ചാക്കോ അനുകൂലികള്‍ക്ക്; എന്‍സിപിയില്‍ കലാപം രൂക്ഷം

കോണ്‍ഗ്രസില്‍ പുറത്താക്കലിന്റെ വക്കിലായിരുന്ന ചാക്കോ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എന്‍സിപിയിലേക്ക് ചേക്കേറിയത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായുള്ള വ്യക്തി ബന്ധം തുണയായപ്പോള്‍ അധികം വൈകാതെ സംസ്ഥാന അധ്യക്ഷനുമായി....

ബെംഗളൂരു വിമാനത്താവളത്തിന് അല്‍-ഖ്വയ്ദ ഭീഷണി; സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു; സുരക്ഷ ശക്തമാക്കി സര്‍ക്കാര്‍

വിമാനത്താവളത്തിലെ എല്ലാ ഫോണ്‍ നെറ്റ്വര്‍ക്കുകളും ഹാക്ക് ചെയ്യപ്പെട്ടതായും വിമാനത്താവളത്തെ സംബന്ധിച്ച എല്ലാ ഡാറ്റയും അല്‍-ഖ്വയ്ദ ചോര്‍ത്തുന്നുണ്ടെന്നും, ഉടന്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നുമാണ് കോള്‍. കോള്‍ പരിശോധിക്കുമെന്ന് സിറ്റി...

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: കേസ് എന്‍ഐഎ അന്വേഷിക്കണം: എം.ടി. രമേശ്

കോഴിക്കോട്ട് കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമാനമായ സംഭവം രാജ്യത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ബെംഗളൂരുവിലും യുപിയിലും മഹാരാഷ്ട്രയിലും സമാനമായ കേസുകള്‍ കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ...

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: പ്രതി ഇബ്രാഹിമിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കി പോലീസ്

നഗരത്തിലെ സമാന്തര ടെലിഫോണ്‍ എക്‌സചേഞ്ചുകളില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകള്‍ ഭൂരിപക്ഷവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മേല്‍വിലാസമുള്ളവയാണ്. കേരളത്തിലെത്തിയ അസം, ബംഗാള്‍ സ്വദേശികളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടുത്തതാണ് ഇവയെന്നാണ്...

സിപിഎം ഭരിക്കുന്ന കൈനകരി സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ അധികൃതര്‍

2010 മുതല്‍ 13 വരെയുള്ള നാലു വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്തപ്പോള്‍ ബാങ്കില്‍ 28,78,891 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. വളം, കീടനാശിനി, നീറ്റുകക്ക എന്നിവയുടെ സര്‍ക്കാര്‍ സബ്‌സിഡിയായി...

വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണം: എബിവിപി സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലം ഉപയോഗിക്കാതെ കിടന്ന 10 ലക്ഷം വാക്‌സിന്‍ സര്‍വകലാശാല പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാമായിരുന്നു. സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണത്തിലെ പാളിച്ച മൂലമാണ് പരീക്ഷ എഴുതിയ...

ഭൂമിയുടെ വില കൂട്ടിക്കാണിച്ച് ബന്ധുക്കള്‍ക്ക് വന്‍തുകകള്‍ ലോണ്‍ നല്‍കി; സിപിഎം ഭരിക്കുന്ന മൂസ്പെറ്റ് സഹകരണ ബാങ്കിലും കോടികളുടെ വായ്‌പ്പാത്തട്ടിപ്പ്

തൃശൂര്‍ നഗര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മൂസ്പെറ്റ് സഹകരണ ബാങ്കില്‍ ക്രമേക്കട് നടക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകള്‍ പുറത്തായത്. എട്ട്...

പുതിയ വിദ്യാഭ്യാസ നയത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍

അവസരങ്ങള്‍ നഷ്ടമാകുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നവലോകത്തിന്റെ വാതായനങ്ങള്‍ തുറന്നിടുകയാണ് പുതിയ ദേശിയ വിദ്യാഭ്യാസ നയം. അതിനോട് പുറം തിരിഞ്ഞ് നില്ക്കാതെ അതിനെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാന്‍ കേരള...

ഹിന്ദു-മുസ്ലിം ഐക്യത്തിലേക്കുള്ള വഴികള്‍

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ നൂറ്റാണ്ടുകളായി വിടവ് നിലനിന്നിരുന്നു. ചരിത്രകാരനായ വില്‍ ഡ്യൂറന്റ് 'ചരിത്രത്തിലെ ഏറ്റവും രക്തച്ചൊരിച്ചില്‍ നിറഞ്ഞ കഥ' എന്നു വിശേഷിപ്പിച്ച, ഇന്ത്യയില്‍ നടന്ന ഇസ്ലാമിന്റെ അധിനിവേശമാണ്...

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടുമ്പോള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് അയ്യപ്പഭക്തന്മാര്‍ക്ക് അറിയാം. പക്ഷേ യുക്തിസഹമല്ലാത്ത വിധത്തിലും, അനാവശ്യമായും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെയാണ് ഹൈന്ദവ സംഘടനകള്‍ ചോദ്യം ചെയ്യുന്നത്. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയുമൊക്കെ പ്രശ്‌നമായതിനാല്‍ നിയന്ത്രണങ്ങള്‍ എന്തൊക്കെ...

Page 27 of 89 1 26 27 28 89

പുതിയ വാര്‍ത്തകള്‍