Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: മൂന്നുപേര്‍ പിടിയില്‍

എറണാകുളം സ്വദേശി കൊരട്ടി വഴിച്ചാലില്‍ താമസിക്കുന്ന ആളൂര്‍ വീട്ടില്‍ ഹക്കിം (32), മഞ്ചേരി വള്ളിക്കപെറ്റ വീട്ടില്‍ റിഷാദ് (28), അങ്കമാലി ചമ്പന്നൂര്‍ പറോക്കാരന്‍ നിധിന്‍ (32) എന്നിവരെയാണ് കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ആദ്യം പിടിയിലായ ഹക്കിമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെ പിടികൂടിയത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 2, 2021, 03:18 pm IST
in Kerala

ചാലക്കുടി/കൊച്ചി: രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ എറണാകുളത്ത് അഞ്ചിടത്തും തൃശൂര്‍ കൊരട്ടിയില്‍ ഒരിടത്തും സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. എറണാകുളത്ത് അങ്കമാലി, അത്താണി, പച്ചാളം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം. മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശിയായ പ്രധാന പ്രതി ഒളിവിലാണ്. ചാലക്കുടി ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്.  

എറണാകുളം സ്വദേശി കൊരട്ടി വഴിച്ചാലില്‍ താമസിക്കുന്ന ആളൂര്‍ വീട്ടില്‍ ഹക്കിം (32), മഞ്ചേരി വള്ളിക്കപെറ്റ വീട്ടില്‍ റിഷാദ് (28), അങ്കമാലി ചമ്പന്നൂര്‍ പറോക്കാരന്‍ നിധിന്‍ (32) എന്നിവരെയാണ് കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ആദ്യം പിടിയിലായ ഹക്കിമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെ പിടികൂടിയത്.  

ദേശീയപാതയോരത്ത് സ്വിച്ചുകള്‍ വില്‍ക്കുന്ന ഫോണിക്സ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. അന്താരാഷ്‌ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റാന്‍ സാധിക്കുന്ന ഏകദേശം ഒന്നര ലക്ഷം രൂപ വിലവരുന്ന 14 വിഒഐപിജിഎസ്എം ഗേറ്റ് സംവിധാനം, സിം കാര്‍ഡില്‍ നിന്നുള്ള സന്ദേശം ഒന്നിലധികം  സിം ആയി ബന്ധിപ്പിക്കാന്‍ കഴിയുന്ന വൈഫൈ റൗട്ടറുകള്‍ 11 എണ്ണം,  ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍, വിഐ തുടങ്ങിയ കമ്പനികളുടെ നൂറുകണക്കിന് സിമ്മുകള്‍, കേബിളുകള്‍, മറ്റു അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ പോലീസ് പിടിച്ചെടുത്തു.  

ഓഫീസില്‍ നിന്ന് പിടികൂടിയ കമ്പ്യൂട്ടറുകളും സിസിടിവി ദൃശ്യങ്ങളും കൂടുതല്‍ പരിശോധനയ്‌ക്കായി സൈബര്‍ സെല്ലിന് കൈമാറി. കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമായി ഇത്തരത്തില്‍ സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ചുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൊരട്ടിക്ക് പുറമെ അങ്കമാലി, പെരുമ്പാവൂര്‍, പാതാളം, കളമശേരി, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലും ഇതുപോലുള്ള ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നതായും പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.  

ആരാണ് ഫോണ്‍ വിളികളുടെ ഉപഭോക്താക്കളെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. കള്ളക്കടത്ത് സംഘങ്ങള്‍ ഇതുമറയാക്കി ആശയവിനിമയം നടത്തിയിരുന്നോയെന്ന സംശയത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നാണ്. പരസ്പരം ബന്ധിപ്പിക്കുകയാണ് അറസ്റ്റിലായ മൂന്നു പേരുടെയും ജോലി. പിടിയിലായവരെ ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കും.

എസ്‌ഐമാരായ സി.കെ. സുരേഷ്, എം.എസ്. പ്രദീപ്, ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ വിങ്ങ് എസ്‌ഐ ജോബി ജെ. ശങ്കുരിക്കല്‍, സ്പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ മരുകേഷ് കടവത്ത്, സീനിയര്‍ സിപിഒമാരായ വി.ആര്‍. രഞ്ജിത്ത്, കെ.എം. സതീഷ്, ജിബിന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Tags: Telephone exchange
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമാന്തര ഫോണ്‍ എക്സ്ചേഞ്ച്: എൻ.ഐ.എ കോഴിക്കോടെത്തി വിവരങ്ങള്‍ ശേഖരിച്ചു; നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സംശയം

Kozhikode

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ്: മുഖ്യകണ്ണികളില്‍ ഒരാള്‍ കൂടി പിടിയില്‍, ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

Kerala

സമാന്തര ടെലി. എക്സ്ചേ‌ഞ്ച് കേസില്‍ അറസ്റ്റിലായ പ്രതിയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍; അന്വേഷണം സ്വർണകടത്ത് കേസിലെ പ്രതി റമീസിലേക്ക്

Kerala

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: കേസ് എന്‍ഐഎ അന്വേഷിക്കണം: എം.ടി. രമേശ്

Kerala

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: പ്രതി ഇബ്രാഹിമിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കി പോലീസ്

പുതിയ വാര്‍ത്തകള്‍

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.