Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഭൂമിയുടെ വില കൂട്ടിക്കാണിച്ച് ബന്ധുക്കള്‍ക്ക് വന്‍തുകകള്‍ ലോണ്‍ നല്‍കി; സിപിഎം ഭരിക്കുന്ന മൂസ്പെറ്റ് സഹകരണ ബാങ്കിലും കോടികളുടെ വായ്‌പ്പാത്തട്ടിപ്പ്

തൃശൂര്‍ നഗര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മൂസ്പെറ്റ് സഹകരണ ബാങ്കില്‍ ക്രമേക്കട് നടക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകള്‍ പുറത്തായത്. എട്ട് മാസം മുമ്പാണ് സഹകരണ അസി. രജിസ്ട്രാര്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വന്‍ വായ്‌പകള്‍ പലതും നല്‍കിയിരിക്കുന്നത് ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള ഭൂമി ഈടായി സ്വീകരിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 27, 2021, 10:27 am IST
inKerala

തൃശൂര്‍: കരുവന്നൂരിന് പിന്നാലെ, സിപിഎം ഭരിക്കുന്ന തൃശൂര്‍ മൂസ്പെറ്റ് സഹകരണ ബാങ്കിലും കോടികളുടെ വായ്‌പ്പാത്തട്ടിപ്പ്. ഭരണസമിതി അംഗങ്ങള്‍ നടത്തിയ തട്ടിപ്പിനെത്തുടര്‍ന്ന് ബാങ്കിന് 13 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അസി. രജിസ്ട്രാറുടെ കണ്ടെത്തല്‍. ഭൂമിയുടെ വില കൂട്ടിക്കാണിച്ച് ഭരണസമിതിയംഗങ്ങളുടെ ബന്ധുക്കള്‍ക്ക് വന്‍തുകകള്‍ ലോണ്‍ നല്‍കുകയായിരുന്നു. ഇതോടെ ബാങ്ക് കടക്കെണിയിലായി.  

തൃശൂര്‍ നഗര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മൂസ്പെറ്റ് സഹകരണ ബാങ്കില്‍ ക്രമേക്കട് നടക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകള്‍ പുറത്തായത്. എട്ട് മാസം മുമ്പാണ് സഹകരണ അസി. രജിസ്ട്രാര്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വന്‍ വായ്‌പകള്‍ പലതും നല്‍കിയിരിക്കുന്നത് ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള ഭൂമി ഈടായി സ്വീകരിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്.  

സിപിഎം നേതാക്കളായ ഭരണസമിതി അംഗങ്ങളും ബന്ധുക്കളുമാണ് അനധികൃതമായി വായ്‌പ തരപ്പെടുത്തിയത്. സെന്റിന് 20,000 രൂപയും 30,000 രൂപയും മതിപ്പ് വിലയുള്ള ഭൂമിക്ക് ഒരു ലക്ഷം രൂപയുടെ മുകളില്‍ മൂല്യം കാണിച്ചാണ് വായ്‌പ നല്‍കിയിരിക്കുന്നത്. കരുവന്നൂര്‍ മാതൃകയില്‍ ഒരേ ഭൂമിയുടെ ഈടില്‍ രണ്ടും മൂന്നും വായ്‌പകളും അനുവദിച്ചിട്ടുണ്ട്. തിരിച്ചടയ്‌ക്കാത്തതിനെത്തുടര്‍ന്ന് ഇവയെല്ലാം കിട്ടാക്കടമായി. 38 ലക്ഷം രൂപ അറ്റാദായമുണ്ടായിരുന്ന ബാങ്ക് ഇപ്പോള്‍ 13 കോടിയുടെ നഷ്ടത്തിലാണ്.

മുന്‍ ഭരണസമിതിയംഗമായ ടി.ജി. അനില്‍കുമാറിന്റെ മകന്റെ പേരില്‍ 15 സെന്റ് ഭൂമി ഈടായി വാങ്ങി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മറ്റൊരു ഭരണസമിതിയംഗമായ വി.എ. സുനില്‍കുമാറിന്റെ മകന്റെ പേരിലും ഇതേ 15 സെന്റ് ഭൂമി ഈടായി 24 ലക്ഷം അനുവദിച്ചിരിക്കുന്നു. വി.എ. സുനില്‍കുമാറിന്റെ അടുത്ത ബന്ധുവായ അമല്‍ രവീന്ദ്രന്‍ എന്നയാള്‍ക്കും ഇതേ 15 സെന്റ് സ്ഥലം ഈടായി കാണിച്ച് 25 ലക്ഷം അനുവദിച്ചിരിക്കുന്നു.

സഹകരണ രജിസ്ട്രാറുടെ ഉത്തരവ് മറികടന്ന് 50 ലക്ഷം വരെ വ്യക്തികള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റായി നല്‍കിയതും കണ്ടെത്തിയിട്ടുണ്ട്. ഒരേ സ്ഥലം ഈടായി സ്വീകരിച്ച് എം.പി. പോള്‍, ഷീല പോള്‍, അഖില്‍ പോള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് 50 ലക്ഷം വീതം നല്‍കിയിരിക്കുന്നു. ഇത് പലിശയടക്കം രണ്ടേകാല്‍ കോടിയിലേറെ കിട്ടാക്കടമായിട്ടുണ്ട്. ഒരേ ഭൂമിയുടെ ഈടിലാണ് മൂന്ന് വായ്‌പകളും. ഭൂമിയുടെ മതിപ്പ് വില ഉയര്‍ത്തിക്കാണിച്ചാണ് ലോണ്‍ അനുവദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒട്ടേറെ ലോണുകള്‍ അനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 2013-18 കാലത്തെ സിപിഎം ഭരണസമിതിയാണ് ക്രമക്കേടുകള്‍ നടത്തിയിട്ടുള്ളത്. കുറ്റക്കാരായ ഭരണസമിതിയംഗങ്ങളുടെ പേരുകള്‍ സഹിതം തൃശൂര്‍ അസി. രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി എട്ട് മാസം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.    

 പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തേ കരുവന്നൂരിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണക്കമ്മീഷന് സമാനമായി മൂസ്‌പെറ്റ് ബാങ്ക് ക്രമക്കേട് അന്വേഷിക്കാനും സിപിഎം പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. മുന്‍ എംപി പി.കെ. ബിജുവും ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഷാജനുമാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. പാര്‍ട്ടി കമ്മീഷന്‍ മൂസ്പെറ്റ് ബാങ്കിന്റെ ക്രമക്കേടും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും നേതൃത്വം അനങ്ങിയില്ല. ആരോപണ വിധേയരെല്ലാം ഇപ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാണ്.

Tags: സഹകരണബാങ്ക്മൂസ് പെറ്റ്cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.