ബീജാപ്പൂരിന്റെ പക്ഷം ചേര്‍ന്ന് നേതാജി പാല്‍ക്കര്‍
പുരന്ദര്‍ സന്ധിക്ക് ശേഷം ദിലേര്‍ഖാന്‍ നിരന്തരം ജയസിംഹനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതിന്റെ ഫലമായി അത് വര്‍ധിച്ചു. കാകതാലീയ ന്യായമനുസരിച്ച് ഇതിന്റെയെല്ലാം കാരണക്കാരന്‍ ശിവാജിയാണെന്ന് ദിലേര്‍ഖാന്‍ നിശ്ചയിച്ചു.







































