Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജയസിംഹന്റെ പടയോട്ടം

ദിലേര്‍ഖാന്‍ അസന്തുഷ്ടനായാല്‍ ഔറംഗസേബ് കോപിക്കും എന്ന ഭയം കൊണ്ട് ജയസിംഹന്‍ ഖാന്റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മറാഠാകളുടെ യഥാര്‍ത്ഥ ശക്തികേന്ദ്രം എവിടെയാണെന്ന് ഇരുവര്‍ക്കും അറിയുമായിരുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 17, 2021, 08:11 pm IST
inSamskriti

ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നു? സ്വരാജ്യത്തിന്റെയും സ്വധര്‍മത്തിന്റെയും ഉദ്ധരണത്തിനുവേണ്ടി ജന്മമെടുത്ത ശിവാജിയെ നശിപ്പിക്കാന്‍. എന്നുതന്നെയല്ല, ഈ ദേശത്തെയും ധര്‍മത്തെയും നശിപ്പിക്കാനായി പ്രതിജ്ഞയെടുത്ത ഔറംഗസേബിന്റെ വിജയത്തിനായി ജയസിംഹന്റെ ധര്‍മനിഷ്ഠയും ദേവഭക്തിയും സമൂഹത്തിന്റെ സുഖസമൃദ്ധിക്കോ സ്വാതന്ത്ര്യത്തിനോ വേണ്ടിയായിരുന്നില്ല. ഹിന്ദുസമാജത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുമായിരുന്നില്ല, മറിച്ച് ഇതിന്റെയെല്ലാം നാശത്തിനുവേണ്ടിയായിരുന്നു. ഇതില്‍ ജയസിംഹന്‍ വിജയിക്കുകയും ചെയ്തു. സമാജത്തിന്റെ മാനസിക സ്ഥിതി ഇതില്‍ കൂടുതല്‍ എന്ത് അധഃപതിക്കാനാണ്.

സ്വരാജ്യത്തിന്റെ അതിര്‍ത്തിയടുക്കുന്തോറും ജയസിംഹന്‍ തന്റെ സമരകൗശലത്തിന്റെ ആയുധങ്ങള്‍ ഓരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി. ശിവാജിക്ക് നേരെയെടുക്കേണ്ട സമരതന്ത്രം എന്തെന്ന് നിശ്ചയിക്കണമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടക്കത്തില്‍ തന്നെ ദിലേര്‍ഖാനും ജയ്‌സിംഹനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി.

കോട്ടകള്‍ക്കു ചുറ്റുമുള്ള ഗ്രാമങ്ങള്‍ കൈയടക്കി, ഗ്രാമവാസികളില്‍നിന്നും കോട്ടക്കകത്തേക്കുള്ള സഹായങ്ങളെ തടഞ്ഞ്, അതിനുശേഷം കോട്ട ആക്രമിച്ച് കീഴടക്കണം എന്നതായിരുന്നു ജയസിംഹന്റെ പദ്ധതി. കോട്ടയാണ് ശിവാജിയുടെ ശക്തി കേന്ദ്രങ്ങള്‍. അതുകൊണ്ട് നേരെയങ്ങ് കോട്ടകള്‍ ആക്രമിച്ച് കീഴടക്കണം എന്നതായിരുന്നു ദിലേര്‍ഖാന്റെ അഭിപ്രായം.

ദിലേര്‍ഖാന്‍ അസന്തുഷ്ടനായാല്‍ ഔറംഗസേബ് കോപിക്കും എന്ന ഭയം കൊണ്ട് ജയസിംഹന്‍ ഖാന്റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മറാഠാകളുടെ യഥാര്‍ത്ഥ ശക്തികേന്ദ്രം എവിടെയാണെന്ന് ഇരുവര്‍ക്കും അറിയുമായിരുന്നില്ല. അറിഞ്ഞാലും അത് തകര്‍ക്കാന്‍ ഇവര്‍ക്കൊ ഇവരുടെ വംശത്തില്‍പ്പെട്ട ആര്‍ക്കെങ്കിലുമോ സാധിക്കുമായിരുന്നില്ല. ശിവാജിയുടെ ശക്തി കോട്ടയ്‌ക്കകത്തോ പുറത്തോ ആയിരുന്നില്ല, ജനങ്ങളുടെ ഹൃദയത്തില്‍ ആയിരുന്നു. ജനങ്ങളുടെ സ്വരാജ്യ-സ്വധര്‍മ്മ-സ്വാതന്ത്ര്യത്തിന്റെ പ്രഖരമായ നിഷ്ഠയില്‍ അധിഷ്ഠിതമായിരുന്നു അത്.

തന്നെ നേരിടാന്‍ ശിവാജി ബീജാപ്പൂരുമായി സന്ധി ചെയ്‌തേക്കുമോ എന്ന് ശങ്കിച്ച്, അതിന് ഇടകൊടുക്കാത്തവിധം ജയസിംഹന്‍ തന്റെ സൈനിക ഛാവണി ഇരു രാജ്യങ്ങളുടേയും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ‘സാസവാഡ’ എന്ന പ്രദേശത്ത് സ്ഥാപിച്ചു. അതിനുശേഷം വളരെ സമര്‍ത്ഥമായി ശിവാജിയുടെ ശത്രുക്കളെ ശിവാജിക്കെതിരായി യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചു. ബീജാപ്പൂര്‍ സുല്‍ത്താന്‍ പ്രതിവര്‍ഷം ഔറംഗസേബിന് കൊടുക്കേണ്ടിയിരുന്ന വാര്‍ഷിക കരം കുറച്ചുകൊണ്ട് അവരെ സ്വപക്ഷത്തു ചേര്‍ത്തു. ശിവാജിയോട് പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരിക്കുന്ന അഫ്‌സല്‍ഖാന്റെ മകന്‍ ഫാസല്‍ഖാന്‍ മുതലായ മറ്റ് സര്‍ദാര്‍മാരേയും സ്വപക്ഷം ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ തയ്യാറാക്കി. പോര്‍ത്തുഗീസുകാരില്‍നിന്നും പടക്കപ്പല്‍ വിലക്കു വാങ്ങാന്‍ ഗോവ, സൂറത്ത്, ബോംബെ എന്നിവിടങ്ങളില്‍ ദൂതന്മാരെ അയച്ചു. ന്നതായിരുന്നു. ശിവാജിയുടെ ജീവിതത്തിലെ അപായ സന്ദര്‍ഭങ്ങളില്‍ അത്യന്തം ഭീഷണമായ ഒരു സന്ദര്‍ഭമായിരുന്നു ഇത്. ആരാലും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത സാഹസത്തിന്റെയും പ്രതിഭയുടെയും പ്രാരംഭം കുറിക്കുന്ന ഒരു യുദ്ധമായിരുന്നു പുരന്ദറിലേത്.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.