Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഭരണഘടനാ ലംഘനം അവകാശമോ?

ഭരണഘടനാപ്രകാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് ഏതെങ്കിലും വിദേശ രാജ്യത്തുനിന്ന് കടമെടുക്കാന്‍ അധികാരമുള്ളൂ. ഈ ഭരണഘടനാ വ്യവസ്ഥ ലംഘിച്ച കിഫ്ബി കേന്ദ്രത്തിന്റെ അധികാരത്തില്‍ കടന്നു കയറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം കടമെടുപ്പ് അനുവദിക്കപ്പെട്ടാല്‍ മറ്റ് സംസ്ഥാനങ്ങളും ഇങ്ങനെ ചെയ്യുമെന്നും, അത് വന്‍ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നും സിഎജി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 20, 2021, 05:16 am IST
inEditorial

മസാല ബോണ്ടു വഴി രാജ്യത്തിനു പുറത്തുനിന്ന് പണം കടമെടുത്തതിലൂടെ കിഫ്ബി ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണെന്ന് സഭയുടെ മേശപ്പുറത്തുവച്ച സിഎജി റിപ്പോര്‍ട്ട് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. അസാധാരണമായ ഒരു സ്ഥിതിവിശേഷമാണ് ഇതുമൂലം സംജാതമായിരിക്കുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് കടമെടുത്തതില്‍ നിയമലംഘനമൊന്നുമില്ലെന്നും, ആര്‍ബിഐയുടെ അനുമതിയുണ്ടെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ധനമന്ത്രി തോമസ് ഐസക്കും ഇടതുമുന്നണി സര്‍ക്കാരും ഇതോടെ പൂര്‍ണമായും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇത്തരമൊരു അനുമതി നല്‍കാന്‍ ആര്‍ബിഐക്ക് അധികാരമില്ലെന്നും സിഎജി എടുത്തുപറഞ്ഞിരിക്കുന്നു. ഭരണഘടനാപ്രകാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് ഏതെങ്കിലും വിദേശ രാജ്യത്തുനിന്ന് കടമെടുക്കാന്‍ അധികാരമുള്ളൂ. ഈ ഭരണഘടനാ വ്യവസ്ഥ ലംഘിച്ച കിഫ്ബി കേന്ദ്രത്തിന്റെ അധികാരത്തില്‍ കടന്നു കയറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം കടമെടുപ്പ് അനുവദിക്കപ്പെട്ടാല്‍ മറ്റ് സംസ്ഥാനങ്ങളും ഇങ്ങനെ ചെയ്യുമെന്നും, അത് വന്‍ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നും സിഎജി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും രൂക്ഷമായൊരു വിമര്‍ശനം സിഎജി നടത്തുന്നത്. ഗുരുതരമായ ഈ നിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ള സര്‍ക്കാര്‍ നിശ്ശബ്ദത പാലിക്കുകയാണ്.

കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ ന്യായീകരിച്ച് ധനമന്ത്രി തോമസ് ഐസക്കും മറ്റും ആവര്‍ത്തിച്ചുകൊണ്ടിരുന്ന വാദഗതികള്‍ സിഎജി റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയിരിക്കുകയാണ്. കിഫ്ബി എടുക്കുന്ന വായ്‌പയ്‌ക്ക് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ലെന്നാണ് ധനമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബി എടുക്കുന്ന വായ്‌പയുടെ ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നും, സംസ്ഥാനത്തിന്റെ തനതു വരുമാനത്തില്‍ നിന്നാണ് ഇത് തിരിച്ചടയ്‌ക്കുന്നതെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പെട്രോളിയം സെസ്, നികുതി വരുമാനം എന്നിവയിലൂടെയാണ് പണം തിരികെ നല്‍കുന്നതെന്നും സിഎജി വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബി സംസ്ഥാനത്തിനുമേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുകയാണ്. കിഫ്ബി സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനമല്ലെന്നും, ബോഡി കോര്‍പ്പറേറ്റാണെന്നും വാദിച്ചുകൊണ്ടിരുന്ന തോമസ് ഐസക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കടക്കെണിയില്‍ അകപ്പെടുത്തി സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഒരിക്കലും കരകയറാനാവാത്ത പ്രതിസന്ധിയില്‍ കൊണ്ടുചെന്നെത്തിക്കുകയാണ് ഐസക്കിന്റെ ലക്ഷ്യമെന്ന ആരോപണം സിഎജി റിപ്പോര്‍ട്ടിലൂടെ ശരിയാണെന്ന് തെളിയുകയാണ്.

സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് എന്തുകൊണ്ട് ധനമന്ത്രി തോമസ് ഐസക് നിയമവിരുദ്ധമായി വെളിപ്പെടുത്തി എന്നതിന്റെ ഉത്തരം സഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലുണ്ട്. ധനമന്ത്രാലയം വഴി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമാണ് ധനമന്ത്രി വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ട് സര്‍ക്കാരിനെയും, ധനമന്ത്രിയെന്ന നിലയ്‌ക്കുള്ള തന്റെ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണെന്നു കണ്ട് പ്രതിരോധം തീര്‍ക്കുന്നതിനാണ് ഐസക്ക് വഴിവിട്ട് പെരുമാറിയത്. ഇതുവഴി സഭയുടെ അവകാശം ലംഘിച്ചിരിക്കുകയാണെന്ന പരാതിയില്‍ എത്തിക്‌സ് കമ്മിറ്റി ധനമന്ത്രിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്! എന്നാല്‍ കിഫ്ബിയെ ഭരണഘടനാ ലംഘനത്തിനുള്ള ഉപകരണമാക്കിയ ധനമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. മന്ത്രി സ്ഥാനത്ത് തുടരാന്‍ ഐസക്കിന് അവകാശമില്ല. ഇങ്ങനെയൊരാള്‍ മന്ത്രിയായിരിക്കുന്നതു തന്നെ രാജ്യതാല്‍പ്പര്യത്തിന് എതിരാണ്. നിയമലംഘനങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയും കുടപിടിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രിക്കെതിരെ നടപടിയെടുക്കില്ല. ഭരണഘടനാലംഘനം നടന്നിട്ടുള്ളതായി തെളിഞ്ഞിരിക്കെ സര്‍ക്കാരില്‍നിന്ന് ഗവര്‍ണര്‍ വിശദീകരണം  തേടണം. ധനമന്ത്രിക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.