Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

കേരളത്തിലെ നാലുകെട്ടുകള്‍

വാസ്തുവിദ്യ - 48

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 20, 2021, 08:39 pm IST
inVasthu

മനുഷ്യര്‍ സന്തോഷമായി ജീവിക്കുന്നതിനും, വാസസ്ഥലം തിരഞ്ഞെടുക്കുന്നതിനും, ഗൃഹ നിര്‍മ്മാണത്തിനുമായി സാമൂഹികവും സാമ്പത്തികവുമായ എല്ലാ കാര്യങ്ങളെയും പരിഗണിക്കുന്നു.  

മനുഷ്യന്റെ സാമൂഹ്യ ജീവിതാരംഭത്തില്‍ കാലാവസ്ഥയ്‌ക്ക് അനുയോജ്യമായി വസതികള്‍ നിര്‍മ്മിക്കാന്‍ അവന്‍ ആരംഭിച്ചു. അതുകൊണ്ടു തന്നെ ലോകത്തെവിടെയും, ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലും വിവിധതരം നിര്‍മാണ രീതികള്‍ ഉണ്ടാവുകയും ചെയ്തു. ഈ നിര്‍മാണ പരിണാമം നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. പില്‍ക്കാലത്തു കാലഘട്ടത്തിനനുസരിച്ചും സാമൂഹിക ആവശ്യത്തിനനുസരിച്ചും ഗൃഹ നിര്‍മ്മാണം വലിയ വികാസം പ്രാപിക്കുകയും ഉണ്ടായി.

അത്തരത്തില്‍ ഭാരതത്തില്‍ ചില സംസ്‌കൃതികള്‍ക്കിടയില്‍, പ്രത്യേകിച്ച് കേരളത്തില്‍ രൂപപ്പെട്ട ഗൃഹ നിര്‍മാണ രീതിയായിരുന്നു നാലുകെട്ടുകള്‍. അക്കാലത്തെ കുടുംബപരമായ ആവശ്യങ്ങള്‍ക്കും സാമൂഹ്യ സാമ്പത്തിക അവസ്ഥകള്‍ക്കും അടിസ്ഥാനത്തില്‍ പിന്നീട് ഇവ എട്ടുകെട്ടുകളും പതിനാറു കെട്ടുകളുമായി പുരോഗമിച്ചു. കൊട്ടാരങ്ങളും, വലിയ മാളികകളും ഇവകളുടെ പ്രാഗ്രൂപ നിര്‍മ്മിതികളും കാലക്രമത്തില്‍ ഈ രീതിയില്‍ മാറ്റപ്പെട്ടു. അത്രത്തോളം കേരളീയ ഗൃഹനിര്‍മ്മാണ കലയോട് ചേര്‍ന്ന് നിന്ന രീതിശാസ്ത്രമായി നാലുകെട്ടുകള്‍ മാറി.

ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിന്റെ പ്രാചീന ഗൃഹനിര്‍മ്മാണ രീതിക്കുള്ള പ്രത്യേകത അതിന്റെ ഒറ്റ ഒറ്റയായുള്ള നില്‍പ്പ് തന്നെയാണ്. കൂട്ടമായി നിര്‍മിക്കുന്ന പാര്‍പ്പിടങ്ങള്‍ ഒരു കാലഘട്ടം വരെ കേരളത്തിന് അന്യമായിരുന്നു. പില്‍ക്കാലത്തു അഗ്രഹാരങ്ങള്‍ പോലുള്ള പരദേശീയ പ്രഭാവം കേരളത്തിനെയും സ്വാധീനിച്ചു. വിശാലമായ പറമ്പുകളില്‍ ഒറ്റയായി നില്‍ക്കുന്ന വലിയഗൃഹങ്ങള്‍ കേരള ഗൃഹമാതൃകയായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥ സാമൂഹ്യക്രമമായ കാലത്ത് ബന്ധുക്കള്‍, ദാസര്‍, ഗൃഹസ്ഥര്‍, അതിഥികള്‍ എല്ലാവര്‍ക്കും ചേര്‍ന്ന് ഒരുമിച്ചു ഒരു വാസവ്യവസ്ഥ നിലനിന്നിരുന്നു. അതായിരുന്നു നാലുകെട്ടുകളുടെ സാംഗത്യവും.

നടുക്കുള്ള ഒരു മുറ്റം, അതിനുചുറ്റും നാലു ശാലകള്‍, അതുമായി ബന്ധപ്പെട്ട ഉപാലയങ്ങള്‍ എന്നിവ ചേര്‍ന്നുള്ള നാലുകെട്ടുകള്‍ കേരളത്തിന്റെ വാസ്തുവിദ്യാ പാരമ്പര്യത്തിന്റെ സൂചകങ്ങളാണ്. നിര്‍മാണത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ കേരളീയമായ എട്ടു ഭേദങ്ങള്‍ ഉണ്ടെന്ന് കാണാം. ദിക്ശാലകള്‍ കോണ്‍ ശാലകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഇവയെ തരം തിരിക്കപ്പെട്ടുള്ളത്. നാലുകെട്ടുകളിലെ ഓരോ ശാലക്കും ഓരോ ഉപയോഗ ക്രമം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും വര്‍ണഭേദമനുസരിച്ചുള്ള മാറ്റവുമുണ്ട്. എങ്കിലും പൊതുവായ ക്രമം ഇതാണ്.

നടുമുറ്റത്തിന്റെ കിഴക്കുള്ള, പടിഞ്ഞാറ് അഭിമുഖമായി സ്ഥിതിചെയ്യുന്ന ശാലയാണ് കിഴക്കിനി. ഇത് അന്നാലയം എന്ന പേരോടുകൂടിയതാണ്. തെക്കുവശത്തായി വടക്ക് അഭിമുഖമായി നില്‍ക്കുന്ന ശാലയാണ് തെക്കിനി. ചിലപ്പോള്‍ വീടിന്റെ പ്രധാനഭാഗമായും അതല്ലെങ്കിലും ധാന്യം സൂക്ഷിക്കാനുള്ള സ്ഥലമായും ഇവിടം കണക്കാക്കുന്നു. ധാന്യാലയം എന്നാണ് ഇതിന്റെ പേര്. പടിഞ്ഞാറുവശത്തായി കിഴക്കോട്ട് അഭിമുഖമായ ശാലക്ക് പടിഞ്ഞാറ്റിനി എന്നാണ് പേര്. സാധാരണ നാലുകെട്ടുകള്‍ പടിഞ്ഞാറ് പ്രാധാന്യമായാണ് ചെയ്തു വരാറുള്ളത്. ധനം,ധാന്യം എന്നിവ സൂക്ഷിക്കുന്നതിനും കുടുംബ ദേവതയെ പ്രതിഷ്ഠിക്കുന്നതിനും ഈ ഭാഗം ഉപയോഗിക്കാറുണ്ട്. ധനാലയം എന്ന് നാമാന്തരം. വടക്കുവശത്തായി തെക്കോട്ട് അഭിമുഖമായിരിക്കുന്ന വടക്കിനി, സാധാരണയായി പൂജ, ശ്രാദ്ധം മുതലായ കാര്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിച്ചിരുന്നത്. മതപരമായ ചടങ്ങുകള്‍ക്കായാണ് ഈ ഭാഗം കൂടുതലായി സ്വീകരിച്ചിരുന്നത്. സുഖാലയം എന്നൊരു വാസ്തു നാമവുമുണ്ട്.  

കോണ്‍ഗൃഹങ്ങളില്‍ വടക്കു കിഴക്കു ഭാഗത്തുള്ളത് അടുക്കളയായും പൂജമുറിയായുമാണ് ഉപയോഗിച്ചിരുന്നത്. അഗ്‌നികോണില്‍ ഉള്ള കോണ്‍ ഗൃഹം അടുക്കള, കലവറ, കിടപ്പുമുറി എന്നിവക്ക് ഉചിതമായ സ്ഥാനമാണ്. നിരൃതികോണില്‍ കിടപ്പുമുറി ആവാം. പടിഞ്ഞാറ്റി പ്രാധാന്യമായ നാലുകെട്ടുകള്‍ക്ക് പുറന്തളം എന്ന രീതിയിലുള്ള സ്വീകരണ മുറിയായും ഈ ഭാഗം ചെയ്യാറുണ്ട്. വായുകോണിലുള്ള കോണ്‍ ഗൃഹം സ്ത്രീകളുടെ കിടപ്പുമുറിയായും കലവറയായും ഉപയോഗിക്കാവുന്നതാണ്.

അടിസ്ഥാനപരമായി നാലുകെട്ടുകള്‍ ഏകാത്മഭാവത്തിലുള്ളതെങ്കിലും കേരളത്തില്‍ പ്രാദേശികഭേദം അനുസരിച്ച് നിര്‍മാണത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുള്ളത് സാക്ഷാത്‌വേദ്യമാണ്. അതിനു പ്രദേശികവും സാമൂഹ്യവുമായ പലകാരണങ്ങളുമുണ്ട്.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Tags: house
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.