പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ ബിജെപി പോലീസിൽ പരാതി നൽകി.
ബിഹാറിലെ ബി.ജെ.പിയുടെ മീഡിയ ഇൻ ചാർജ് ഡാനിഷ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്വാലി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.’തുക്ഡെ തുക്ഡെ സംഘ’ത്തിന്റെ ഭാഗമായ കനയ്യ കുമാർ ഏപ്രിൽ 11 ന് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദിക്കും ആർഎസ്എസിനും അതിന്റെ ആശയങ്ങൾക്കും എതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു. അഭിമുഖത്തിൽ അദ്ദേഹം ഉപയോഗിച്ച ഭാഷ അങ്ങേയറ്റം പ്രതിഷേധാർഹവും അസ്വീകാര്യവുമാണ്.- പരാതിയിൽ പറയുന്നു.
മോദി ജി ഒരു സംഘിയാണ്, സംഘി എന്നത് ഒരു അധിക്ഷേപമാണ്” എന്നാണ് കനയ്യ കുമാർ പറഞ്ഞത്. മാധ്യമപ്രവർത്തക മേഘ പ്രസാദ് ഇതിനെ എതിർത്തപ്പോൾ “ആർഎസ്എസുകാർ ഭീകരരാണ്” എന്നും കനയ്യ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: