കൊച്ചി: മയക്കുമരുന്ന് സംഭവം ബിനാലെയെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍, സംഭവം സിനിമാക്കാരില്‍ ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം. കൊച്ചിയില്‍ പിടികൂടിയത്് അന്തര്‍ദേശീയ മയക്കുമരുന്ന് വ്യാപാരത്തിനെത്തിയ കൊക്കെയ്ന്റെ സാമ്പിളുകളായിരുന്നുവെന്നും, ബിനാലെയില്‍ വ്യാപകമായി എത്തിയിട്ടുള്ള മയക്കുമരുന്നുകളുടെ സാമ്പിളുകള്‍ സിനിമാ ലോകത്തെ ചിലരുടെ കൈകളില്‍ ഉന്നതന്മാര് മുഖേന എത്തിച്ചേരുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. ഇത് സിനിമാ ലോകത്ത് പുതിയ കാര്യമല്ലെന്നാണ് പ്രധാന നടിനടന്മാര് പ്രതീകരിച്ചത്.
എന്നാല്‍ ബിനാലെ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും ഇതര അവിഹിത ഇടപാടും സെക്സ് മാര്‍ക്കറ്റിംഗും കൊഴുക്കുന്നതിന്റെ പങ്ക് പറ്റുന്ന ഉന്നതരിലേക്ക് അന്വേഷണം എത്തിച്ചേരുമെന്നതിനാല്‍ ഗോവയിലേക്ക് ചില നടിമാരെ കൊണ്ടുപോയി അന്വേഷണം ഒതുക്കാനാണ് പോലീസ് നീക്കം. വര്‍ഷങ്ങളായി മയക്കുമരുന്ന് കടത്തുന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നേതാവ് ഭരണം മാറുന്നതിന് അനുസരിച്ച് തട്ടകം മാറ്റുന്നതിന് മിടുക്കനാണ്. മയക്കുമരുന്ന് നല്കി മന്ത്രികുടുംബങ്ങളില് ചേക്കേറുകയാണ് ഇയാള്‍ നടപ്പാക്കുന്ന തന്ത്രം. ഇദ്ദേഹത്തിന്റെ സഹായം പറ്റുന്ന കൊച്ചിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നാണ് സിനിമലോകത്തുള്ളവരുടെ കണക്കുകൂട്ടല്‍.
ഉന്നത പോലീസുദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസ് പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും ഇവര്‍ പറഞ്ഞു. സിനിമാക്കാരുടെ ചില സ്ഥാപനങ്ങളുടെ മറവില്‍ കൊച്ചിയില്‍ മയക്കുമരുന്നും സെക്സ് വ്യാപാരവും പൊടിപൊടിക്കുന്നുണ്ടെന്നും ചില പോലീസ് അധികാരികള്‍ക്ക് ഇത്തരം സ്ഥാപനവുമായി അടുത്ത് ബന്ധമാണുള്ളതെന്ന ആക്ഷേപവുമുണ്ട്.
കൊകെയ്ന്‍ കേസില്‍ ആഷിക് അബുവിനെതിരെ വാര്‍ത്ത നല്കിയ ഒരു മലയാളപത്രത്തിനും ലേഖകനും എതിരെ ആഷിക് അബു എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഇടതുപക്ഷ ബുദ്ധി ജീവികള്‍ പോലും ഇപ്പോള്‍ ഇയാളെ കൈയൊഴിയുകയാണ്.
ചില മാധ്യമ വ്യഭിചാരികള്‍ വ്യക്തിവിരോധമോ രാഷ്ട്രീയ വിരോധമോ തീര്‍ക്കാന്‍ സ്വയം വേശ്യയായി കഥകള്‍ മെനയുമ്പോള്‍, അത് സിനിമാക്കാര്‍ക്ക് എതിരെ ആണെങ്കില്‍ ഈ പറഞ്ഞ എന്റര്ടെയ്ന്മെന്റ് അതിന്റെ പാരമ്യത്തിലെത്തും’ ആഷികിന്റെ പോസ്റ്റിലെ ഈ വാക്കുകളാണ് വിവാദമായത്. ഇതോടെ ആഷിക്കിനെ പരസ്യമായി സഹായിക്കുന്നതില്‍ നിന്ന് ഇടതുപക്ഷം തല്ക്കാലം പിന്മാറി. വേശ്യ എന്ന വാക്ക് ഒരു തെറിവാക്കായി ഉപയോഗിക്കരുതെന്നാണ് സ്ത്രീ പക്ഷ വാദികളുടെ നിലപാട്. പ്രത്യേകിച്ച് ആഷിക് അബുവിനെ പോലുള്ളവര്‍ ഇങ്ങനെ ചെയ്യരുത്.
പണം വാങ്ങി സെക്സ് ചെയ്യുന്നവരെയാണ് വേശ്യകളെന്ന് വിളിക്കുന്നത്. പണം വാങ്ങി ഒരു ഡോക്ടറോ , വക്കീലോ തന്റെ ധാര്‍മികതയില്‍ വെള്ളം ചേര്ക്കുന്നതുപോലെയല്ല ഒരു ലൈംഗികത്തൊഴിലാളി ചെയ്യുന്നതെന്നും ചിലര്‍ വിലയിരുത്തുന്നു. ആഷിക് അബുവിന്റെ പ്രതികരണത്തില്‍ പ്രകടമായ സ്ത്രീ വിരുദ്ധത ഉണ്ടെന്നും ചിലര്‍ ആക്ഷേപിക്കുന്നു.സ്ത്രീവിരുദ്ധത ആഷിക് അബുവിന്റെ സിനിമകളിലും ധാരാളം ഉണ്ടെന്നും ന്യൂജനറേഷന് സിനിമകളില്‍ മയക്കുമരുന്നുപയോഗത്തിനെതിരെ പ്രമേയങ്ങളില്ലെന്നും ആരോപണമുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: