തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ പുരോഹിതര്‍ വര്‍ഗീയത പരത്തുകയാണെന്നുള്ള വഖഫ് മന്ത്രി അബ്ദുള്‍ റഹ്മാന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്.
അതിജീവനത്തിനുള്ള അവകാശ സമരമാണ് മുനമ്പം മത്സ്യത്തൊഴിലാളികളുടെത്. ക്രൈസ്തവസഭ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ് സമരം ചെയ്യുന്നത്. അവര്‍ സഭാമക്കള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ എങ്ങനെയാണ് വര്‍ഗീയത പരത്തുന്നുതെന്നും അത്തരം പരാമര്‍ശം ശരിയല്ലെന്നും സ്റ്റെല്ലസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: