ന്യൂദല്‍ഹി: സി.വി.സി നിയമനത്തിനെതിരെ മുന്‍ സി.വി.സി പി.ജെ. തോമസ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുകയാണ് വേണ്ടെതെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
നേരത്തെ തോമസ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. അതേസമയം സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുകയല്ല ലക്ഷ്യമെന്ന് തോമസിന് വേണ്ടി ഹാജരായ അഭിഭാഷകന് വില്‍സ് മാത്യൂസ് കോടതിയെ അറിയിച്ചു.
തോമസിനെ സി.വി.സി സ്ഥാനത്ത് നിന്ന് നീക്കിയത് ഭരണഘടനയുടെ അഞ്ചംഗ ബഞ്ച് പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ തോമസിന്റെ ഈ വാദം തള്ളിയ ഡല്‍ഹി ഹൈക്കോടതി, തോമസിനോട് സുപ്രീംകോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: