ന്യൂദൽഹി : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഡിസംബർ അഞ്ചിന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഫഡ്‌നാവിസ് ആദ്യമായിട്ടാണ് പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത്.
പ്രധാനമന്ത്രിയുടെ മാർഗനിർദേശപ്രകാരം സംസ്ഥാനത്തെ വികസനത്തിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ഫട്നാവിസ് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
“കഴിഞ്ഞ പത്ത് വർഷമായി, പ്രധാനമന്ത്രിയുടെ പിന്തുണയോടെ, മിക്കവാറും എല്ലാ മേഖലകളിലും മഹാരാഷ്‌ട്ര ഒന്നാം സ്ഥാനത്താണ്. ഇപ്പോൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിനും മാർഗനിർദേശത്തിനും കീഴിൽ വികസനത്തിന്റെ ഈ യാത്രയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിടുന്നു,”- ഫഡ്‌നാവിസ് എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: